Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND-ENG:പന്തിന് പിന്നാലെ കോച്ചിങ് സ്റ്റാഫ് അംഗവും സാഹയും ക്വാറന്റെയ്‌നില്‍,ആശങ്ക ഉയരുന്നു

സതാംപ്റ്റണ്‍:ഇംഗ്ലണ്ട് പര്യടനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് കോവിഡ് പോസിറ്റീവായ റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ പരിശീലക സംഘത്തിലെ അംഗത്തെയും സീനിയര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയേയും ക്വാറന്റെയ്‌നില്‍ പ്രവേശിച്ചിരിക്കുകയാണ്. പരിശോധനയില്‍ നെഗറ്റീവാണെങ്കിലും ക്വാറന്റെയ്‌നില്‍ തുടരും.

pantcovid

ബാക്കിയുള്ള താരങ്ങള്‍ ലണ്ടനില്‍ നിന്ന് ഡുര്‍ഹാമിലേക്ക് പോകും. 20 ദിവസത്തെ ഇടവേളക്ക് ശേഷമാണ് താരങ്ങള്‍ ബയോബബിള്‍ സുരക്ഷയില്‍ പ്രവേശിക്കുന്നത്. 20ാം തീയ്യതി ആരംഭിക്കുന്ന ഇന്ത്യയുടെ സന്നാഹ മത്സരത്തില്‍ റിഷഭും സാഹയും പങ്കെടുക്കില്ല. ഇന്ത്യയുടെ രണ്ട് വിക്കറ്റ് കീപ്പര്‍മാര്‍ക്കും കോവിഡ് ബാധിച്ചത് വലിയ ആശങ്കയായിരിക്കുകയാണ്. ഇരുവര്‍ക്കും കളിക്കാന്‍ സാധിക്കാതെ വന്നാല്‍ കെ എല്‍ രാഹുലിന് അവസരം ലഭിച്ചേക്കും.
ഇംഗ്ലണ്ടും ജര്‍മനിയും തമ്മിലുള്ള യൂറോ കപ്പ് മത്സരം കാണാന്‍ റിഷഭ് വിംബ്ലി സ്റ്റേഡിയത്തില്‍ പോയിരുന്നു. മാസ്‌ക് പോലും വെക്കാതെയുള്ള റിഷഭിന്റെയും സുഹൃത്തുക്കളുടെയും ചിത്രങ്ങളും പുറത്ത് വന്നിരുന്നു.ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം 20 ദിവസത്തെ ഇടവേള ലണ്ടനില്‍ ആഘോഷിക്കുകയായിരുന്നു ഇന്ത്യന്‍ താരങ്ങള്‍.

ശ്രീലങ്കന്‍ പരമ്പരയില്‍ പങ്കെടുത്ത ഇംഗ്ലണ്ട് ടീമിന്റെ ഭാഗമായ ഏഴ് പേര്‍ക്ക് കോവിഡ് പോസിറ്റീവായിരുന്നു. ഇതിന്റെ ആശങ്ക നിലനില്‍ക്കെയാണ് റിഷഭിന് കോവിഡ് പോസിറ്റീവായിരിക്കുന്നത്. ഇന്ത്യന്‍ താരത്തെ ഹോം ക്വാറന്റെയ്നിലാക്കിയിരിക്കുകയാണ്. മറ്റ് താരങ്ങളോടൊപ്പം അദ്ദേഹം ഡുര്‍ഹാമിലേക്ക് പോകില്ല. മൂന്ന് ദിവസത്തെ ഐസൊലേഷന് ശേഷം ഇന്ന് മറ്റുള്ള താരങ്ങള്‍ ഡുര്‍ഹാമിലേക്ക് പുറപ്പെടും.

റിഷഭിന്റെ തൊണ്ടയില്‍ വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് കോവിഡ് പരിശോധന നടത്തിയത്. ഇതിലാണ് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. മറ്റ് ഇന്ത്യന്‍ താരങ്ങളുമായി ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയതിനാലാണ് മറ്റ് താരങ്ങളെ മൂന്ന് ദിവസത്തെ ഐസൊലേഷനിലാക്കിയത്. നിലവില്‍ ഇവരിലാര്‍ക്കും രോഗം പോസിറ്റീവായിട്ടില്ല. എങ്കിലും സമ്പര്‍ക്കമുള്ളതിനാല്‍ ആശങ്കയിലാണ് ഇന്ത്യന്‍ ക്യാംപുള്ളത്.

ഇന്ത്യന്‍ താരത്തിന് കോവിഡ് പോസിറ്റീവായതില്‍ ആശങ്ക അറിയിച്ച് ബിസിസി ഐ സെക്രട്ടറി ജയ് ഷാ ഇസിബിക്ക് മെയില്‍ അയച്ചിട്ടുണ്ട്. മെയിലില്‍ ഇന്ത്യന്‍ താരങ്ങള്‍ ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ശക്തമായി നിര്‍ദേശിച്ചിട്ടുണ്ട്. പല ഇന്ത്യന്‍ താരങ്ങളും കുടുംബത്തോടൊപ്പമാണ് ഇംഗ്ലണ്ട് പരമ്പരക്കെത്തിയത്. അതിനാല്‍ത്തന്നെ ഇടവേള അവര്‍ പരമാവധി ആഘോഷമാക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയുടെ മുഖ്യ പരിശീലകനായ രവി ശാസ്ത്രി വിംബിള്‍ഡണ്‍ ടെന്നിസ് മത്സരം കാണാനും പോയിരുന്നു. ഇത്തരത്തില്‍ തിരക്കേറിയ സ്ഥലങ്ങളില്‍ ഇന്ത്യന്‍ ടീം താരങ്ങള്‍ പോകുന്നതിനെ ജയ് ഷാ ശക്തമായി വിലക്കിയിട്ടുണ്ട്. ഈ മാസം 20ന് കൗണ്ടി 11നുമായി ഇന്ത്യ സന്നാഹ മത്സരം കളിക്കുന്നുണ്ട്. അതിന് മുന്നോടിയായി ഇന്ത്യന്‍ താരത്തിന് പോസിറ്റീവായത് വലിയ ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്.
ഇംഗ്ലണ്ടില്‍ കോവിഡ് വ്യാപനം കുറവാണെങ്കിലും മാസ്‌ക് പോലും വെക്കാതെ ഇടവേള ആഘോഷിച്ച ഇന്ത്യന്‍ താരങ്ങള്‍ക്കെതിരേ നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇനിയും കൂടുതല്‍ താരങ്ങളിലേക്ക് കോവിഡ് വ്യാപിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര അടുത്ത മാസം നാലിനാണ് ആരംഭിക്കുന്നത്. ഇന്ത്യക്കും ഇംഗ്ലണ്ടിനും ഒരുപോലെ പ്രധാനപ്പെട്ട പരമ്പരയാണിത്. എന്നാല്‍ കൂടുതല്‍ താരങ്ങളിലേക്ക് കോവിഡ് ബാധിച്ചാല്‍ പരമ്പരയുടെ നടത്തിപ്പിനെ അത് ബാധിച്ചേക്കും.

Story first published: Thursday, July 15, 2021, 19:21 [IST]
Other articles published on Jul 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+