For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND-ENG: ഇന്ത്യയുടെ സന്നാഹ മത്സരത്തിന്റെ ഷെഡ്യൂള്‍ പുറത്ത്, സമയം, തീയ്യതി, ചാനല്‍ എല്ലാമറിയാം

സതാംപ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുമ്പുള്ള ഇന്ത്യയുടെ സന്നാഹ മത്സരത്തിന്റെ സമയക്രമം പ്രഖ്യാപിച്ചു. ഈ മാസം 20ന് കൗണ്ടി 11നുമായാണ് ഇന്ത്യ സന്നാഹ മത്സരം കളിക്കുന്നത്. മൂന്ന് ദിനമാണ് മത്സരത്തിലടങ്ങിയത്. ഇന്ത്യന്‍ സമയം വൈകീട്ട് 3.30നാണ് മത്സരം. ഡുര്‍ഹാം ക്രിക്കറ്റിന്റെ യു ട്യൂബ് ചാനലില്‍ മത്സരം തത്സമയം കാണാനാവും.

ഇംഗ്ലണ്ടിലെ കോവിഡ് സാഹചര്യം പരിഗണിച്ച് ഒരു സന്നാഹ മത്സരം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പ് ഇന്ത്യക്ക് സന്നാഹ മത്സരം ലഭിക്കാത്തത് വലിയ തിരിച്ചടിയായിരുന്നു. ഫൈനലില്‍ ന്യൂസീലന്‍ഡിനോട് എട്ട് വിക്കറ്റിനാണ് ഇന്ത്യയുടെ തോല്‍വി. കലാശപ്പോരാട്ടത്തില്‍ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനം വളരെ നിരാശപ്പെടുത്തുന്നതായിരുന്നു. അതിനാല്‍ത്തന്നെ ഇംഗ്ലണ്ട് പരമ്പരക്ക് മുമ്പ് സന്നാഹ മത്സരം വേണമെന്ന് ഇന്ത്യ ആവിശ്യപ്പെടുകയായിരുന്നു.

indiatestteam

നിലവില്‍ ലണ്ടനില്‍ ഒരു മാസത്തോളം ഇടവേളക്ക് ശേഷമാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ട് പരമ്പരക്കിറങ്ങുന്നത്. കുടുംബത്തോടൊപ്പമാണ് മിക്ക ഇന്ത്യന്‍ താരങ്ങളും ഇംഗ്ലണ്ട് പര്യടനത്തിനെത്തിയത്. ബയോബബിള്‍ സുരക്ഷക്ക് പുറത്തുള്ള ഇന്ത്യന്‍ ടീം 17ാം തീയ്യതി ബയോ ബബിള്‍ സുരക്ഷയില്‍ തിരിച്ചെത്തും. മൂന്ന് ദിവസത്തിന് ശേഷം സന്നാഹ മത്സരം കളിക്കുകയും ചെയ്യും.

ഇന്ത്യ രണ്ട് സന്നാഹ മത്സരം ആവിശ്യപ്പെട്ടെങ്കിലും ഒരു മത്സരം മാത്രമാണ് അനുവദിച്ച് തന്നത്.ശ്രീലങ്കന്‍ പരമ്പരക്കിടെ ഇംഗ്ലണ്ട് ക്യാംപിലെ ഏഴോളം താരങ്ങള്‍ക്ക് കോവിഡ് പോസിസ്റ്റീവായത് വലിയ ആശങ്ക ഉണ്ടാക്കിയിരുന്നു. സന്നാഹ മത്സരത്തിന് ശേഷം ഇന്ത്യ ഇന്‍ഡ്രാ സ്‌ക്വാഡ് പരിശീലനവും നടത്തിയേക്കും. ഇതിനോടകം നെറ്റ്‌സില്‍ ഇന്ത്യ പരിശീലനം ആരംഭിച്ചിരുന്നു.

ആഗസ്റ്റ് നാലിനാണ് ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഇന്ത്യക്കും ഇംഗ്ലണ്ടിനും ജയം ഒരുപോലെ അനിവാര്യമായ പരമ്പരയാണിത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തോല്‍വി മറക്കാന്‍ ഇന്ത്യക്ക് ജയം വേണമെങ്കില്‍ ന്യൂസീലന്‍ഡിനോട് തട്ടകത്തില്‍ പരമ്പര കൈവിട്ടതിന്റെ ക്ഷീണം മാറ്റാന്‍ ഇംഗ്ലണ്ടിനും ജയം അനിവാര്യമാണ്.

അവസാനമായി ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോള്‍ ഇംഗ്ലണ്ടിനെ ഇന്ത്യ നാണംകെടുത്തിയിരുന്നു. ഇതിന് കണക്കുതീര്‍ക്കാനുള്ള കാത്തിരിപ്പിലാണ് ഇന്ത്യ. തകര്‍പ്പന്‍ താരനിര തന്നെ ഇന്ത്യക്കൊപ്പമുണ്ട്. പരിക്കേറ്റ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ നാട്ടിലേക്ക് മടങ്ങി. ഇംഗ്ലണ്ട് പരമ്പരയില്‍ രോഹിത് ശര്‍മക്കൊപ്പം ഓപ്പണറായി മായങ്ക് അഗര്‍വാള്‍ ഇറങ്ങാനാണ് കൂടുതല്‍ സാധ്യത. കെ എല്‍ രാഹുല്‍,ഹനുമ വിഹാരി എന്നിവര്‍ക്ക് മധ്യനിരയില്‍ അവസരം അവസരം ലഭിച്ചേക്കും. രവീന്ദ്ര ജഡേജയ്ക്ക് പ്ലേയിങ് 11ലെ സ്ഥാനം നഷ്ടമാവുമ്പോള്‍ ഒരേ ഒരു സ്പിന്നറായി അശ്വിനും കളിക്കും.

Story first published: Thursday, July 15, 2021, 10:03 [IST]
Other articles published on Jul 15, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+