വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND-ENG: ഇംഗ്ലണ്ടിനെതിരേ ഇന്ത്യയുടെ മികച്ച അഞ്ച് കൂട്ടുകെട്ടുകള്‍ അറിയാം, തലപ്പത്ത് ഗംഭീറും ദ്രാവിഡും

സതാംപ്റ്റണ്‍: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പര അടുത്ത മാസം നാലാം തീയ്യതി ആരംഭിക്കുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ തോറ്റ് നില്‍ക്കുന്ന ഇന്ത്യക്കും ന്യൂസീലന്‍ഡിനോട് പരമ്പര കൈവിട്ടിരിക്കുന്ന ഇംഗ്ലണ്ടിനും ഒരുപോലെ പ്രധാനപ്പെട്ട പരമ്പരയാണിത്. ഇംഗ്ലണ്ടിലെ സാഹചര്യം ഇന്ത്യക്ക് വെല്ലുവിളിയായതിനാല്‍ത്തന്നെ പരമ്പരക്ക് മുമ്പ് ഇന്ത്യ സന്നാഹ മത്സരവും കളിക്കുന്നുണ്ട്. ആവേശകരമായ ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടം നടക്കാനിരിക്കെ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയുടെ മികച്ച അഞ്ച് ബാറ്റിങ് കൂട്ടുകെട്ടുകളറിയാം.

രാഹുല്‍ ദ്രാവിഡ്-ഗൗതം ഗംഭീര്‍

രാഹുല്‍ ദ്രാവിഡ്-ഗൗതം ഗംഭീര്‍

രാഹുല്‍ ദ്രാവിഡ്-ഗൗതം ഗംഭീര്‍ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ഇംഗ്ലണ്ടിനെതിരായ മികച്ച പ്രകടനങ്ങളിലൊന്നാണ്. 2008ല്‍ മൊഹാലിയില്‍ നടന്ന ടെസ്റ്റില്‍ 314 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചത്. ഗൗതം ഗംഭീര്‍ 348 പന്തുകള്‍ നേരിട്ട് 179 റണ്‍സാണ് നേടിയത്. 450 മിനുട്ട് ക്രീസില്‍ ചിലിവിട്ട താരം 25 ഫോറും ഒരു സിക്‌സും നേടി. രാഹുല്‍ ദ്രാവിഡ് 328 പന്തില്‍ 126 റണ്‍സാണ് നേടിയത്. ഇതില്‍ 19 ഫോറുകള്‍ ഉള്‍പ്പെടും. ആറ് റണ്‍സില്‍ ഒത്തുചേര്‍ന്ന കൂട്ടുകെട്ട് സ്‌കോര്‍ബോര്‍ഡ് 320ല്‍ എത്തിയപ്പോഴാണ് പിരിഞ്ഞത്.

ഗുണ്ടപ്പ വിശ്വനാഥ്-യശ്പാല്‍ ശര്‍മ

ഗുണ്ടപ്പ വിശ്വനാഥ്-യശ്പാല്‍ ശര്‍മ

1982ല്‍ ചെന്നൈയില്‍ നടന്ന മത്സരത്തില്‍ ഇരുവരും ചേര്‍ന്ന് 316 റണ്‍സാണ് നേടിയത്. മൂന്നാം വിക്കറ്റിലാണ് ഈ കൂട്ടുകെട്ട് പിറന്നത്. 643 മിനുട്ട് ക്രീസില്‍ ചിലവിട്ട വിശ്വനാഥ് 374 പന്തുകള്‍ നേരിട്ട് 31 ബൗണ്ടറികളടക്കം 176 റണ്‍സ് നേടിയപ്പോള്‍ യശ്പാല്‍ ശര്‍മ 298 പന്തില്‍ 140 റണ്‍സും നേടി. 18 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയായിരുന്നു പ്രകടനം.

വിരാട് കോലി-ജയന്ത് യാദവ്

വിരാട് കോലി-ജയന്ത് യാദവ്

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും സ്പിന്‍ ഓള്‍റൗണ്ടര്‍ ജയന്ത് യാദവും ചേര്‍ന്ന് 2016ല്‍ 241 റണ്‍സ് കൂട്ടുകെട്ടാണ് മുംബൈയില്‍ നേടിയത്. എട്ടാം വിക്കറ്റിലാണ് ഈ ചരിത്ര കൂട്ടുകെട്ട് പിറന്നത്. കോലി 340 പന്തുകള്‍ നേരിട്ട് 235 റണ്‍സ് നേടി. 25 ഫോറും ഒരു സിക്‌സുമാണ് 515 മിനുട്ട് നീണ്ടുനിന്ന ആ ഇന്നിങ്‌സില്‍ ഉള്‍പ്പെട്ടത്. ജയന്ത് യാദവ് 204 പന്തുകള്‍ നേരിട്ട് 104 റണ്‍സും നേടി. 15 ഫോറും ഈ ഇന്നിങ്‌സില്‍ ഉള്‍പ്പെട്ടു. ജയന്തിനെ പുറത്താക്കി ആദില്‍ റഷീദാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.

 സുനില്‍ ഗവാസ്‌കര്‍-ചേതന്‍ ചൗഹാന്‍

സുനില്‍ ഗവാസ്‌കര്‍-ചേതന്‍ ചൗഹാന്‍

1979ലെ ഓവല്‍ ടെസ്റ്റില്‍ സുനില്‍ ഗവാസ്‌കറും ചേതന്‍ ചൗഹാനും തമ്മില്‍ നേടിയ 213 റണ്‍സിന്റെ കൂട്ടുകെട്ടും സൃഷ്ടിച്ചു. ചേതന്‍ ചൗഹാന്‍ 263 പന്തില്‍ 80 റണ്‍സ് നേടിയപ്പോള്‍ 133 റണ്‍സാണ് ഗവാസ്‌കര്‍ നേടിയത്. 490 മിനുട്ട് ക്രീസില്‍ നിന്ന് സുനില്‍ ഗവാസ്‌കര്‍ 21 ഫോര്‍ നേടിയപ്പോള്‍ ഏഴ് ഫോറുകളാണ് ചൗഹാന്റെ ഇന്നിങ്‌സില്‍ ഉള്‍പ്പെട്ടത്.

സൗരവ് ഗാംഗുലി-സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സൗരവ് ഗാംഗുലി-സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും ചേര്‍ന്ന് 249 റണ്‍സ് കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. 2002ല്‍ ലീഡ്‌സിലായിരുന്നു ഈ പ്രകടനം. നാലാം വിക്കറ്റിലായിരുന്നു ഈ പ്രകടനം. സച്ചിന്‍ 330 പന്തില്‍ 19 ബൗണ്ടറിയും മൂന്ന് സിക്‌സും പറത്തി 193 റണ്‍സ് നേടിയപ്പോള്‍ 167 പന്തില്‍ 128 റണ്‍സാണ് ഗാംഗുലി നേടിയത്. 14 ഫോറും മൂന്ന് സിക്‌സുമാണ് ഗാംഗുലി നേടിയത്.

Story first published: Saturday, July 10, 2021, 15:07 [IST]
Other articles published on Jul 10, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X