Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND-ENG: ശുഭ്മാന്‍ ഗില്ലിന് പരിക്ക്, പകരം പൃഥ്വിയെത്തുമോ? ടീം മാനേജ്‌മെന്റ് നിലപാട് വ്യക്തമാക്കുന്നു

സതാംപ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര ഓഗസ്റ്റ് നാലിന് ആരംഭിക്കുകയാണ്. ഇന്ത്യക്കും ഇംഗ്ലണ്ടിനും ഒരുപോലെ പ്രധാനപ്പെട്ട പരമ്പരയായതിനാല്‍ ഗംഭീര മത്സരമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ പരിക്ക് തലവേദനയായിരിക്കുകയാണ്. സമീപകാലത്തായി ഇന്ത്യയുടെ പ്രധാന ടെസ്റ്റ് മത്സരങ്ങളിലെല്ലാം രോഹിതിനൊപ്പം ഓപ്പണിങ്ങിലെ പങ്കാളി 21കാരനായ ശുഭ്മാന്‍ ഗില്ലായിരുന്നു.

എന്നാല്‍ കാലിനേറ്റ പരിക്കിനെത്തുടര്‍ന്ന് ഇംഗ്ലണ്ട് പരമ്പരയില്‍ ഗില്‍ കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. പകരക്കാരായി ഇറങ്ങാന്‍ കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും ടീമിലുണ്ടെങ്കിലും ഇവരെ മറികടന്ന് ശ്രീലങ്കന്‍ പര്യടനത്തിലുള്ള പൃഥ്വി ഷായെ തിരിച്ചുവിളിക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

shubmangillandprithvishaw

എന്നാല്‍ പൃഥ്വിയെ വേണമെന്ന് ടീം മാനേജ്‌മെന്റ് ആവിശ്യപ്പെട്ടിട്ടില്ലെന്നാണ് ബിസിസിഐയുടെ മുതിര്‍ന്ന വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. 'പൃഥ്വി ഷായെയും ദേവ്ദത്ത് പടിക്കലിനെയും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ബിസിസി ഐ പ്രസിഡന്റിന് ഔദ്യോഗികമായി ഒന്നും ലഭിച്ചില്ല. ഇരുവരും ശ്രീലങ്കന്‍ പര്യടനത്തിലാണുള്ളത്'-ബിസിസിഐ വൃത്തം പറഞ്ഞു.

അഭിമന്യു ഈശ്വരനെയാവും ഇന്ത്യ ഇംഗ്ലണ്ട് ടീമിലേക്ക് ഉള്‍പ്പെടുത്തുകയെന്നാണ് വിവരം. നിലവില്‍ സ്റ്റാന്റ് ബൈ താരമായി അദ്ദേഹം ഇന്ത്യന്‍ ടീമിലുണ്ട്. 2019-2020ലെ രഞ്ജി ട്രോഫിയില്‍ ബംഗാള്‍ ഓപ്പണറായ അഭിമന്യു ഈശ്വരന്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. കൂടാതെ ന്യൂസീലന്‍ഡില്‍ ഇന്ത്യ എ ടീമിനൊപ്പവും അദ്ദേഹം തിളങ്ങിയിരുന്നു. നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം നെറ്റ്‌സിലും പരിശീലനം നടത്തുന്നുണ്ട്. കൂടാതെ സന്നാഹ മത്സരം കൂടി കളിക്കുന്നതോടെ രോഹിതിനൊപ്പം ഓപ്പണര്‍ സ്ഥാനത്തേക്ക് അഭിമന്യു എത്തിയേക്കും.

നിലവില്‍ ശ്രീലങ്കന്‍ പര്യടനത്തിന്റെ ഭാഗമായിട്ടുള്ളതിനാല്‍ പൃഥ്വിയേയും ദേവ്ദത്തിനെയും പരിഗണിക്കുക പ്രയാസമാണ്. നിലവില്‍ ഇരുവരും ഉള്‍ക്കൊള്ളിച്ചാണ് ശ്രീലങ്കന്‍ പരമ്പരയ്ക്കുള്ള പദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ ഇരുവരും ടെസ്റ്റ് ഫോര്‍മാറ്റില്‍ കളിച്ചിട്ട് ഏറെ നാളായി. അതിനാല്‍ത്തന്നെ വേണ്ടത്ര മുന്നൊരുക്കം ഇല്ലാതെ ഇംഗ്ലണ്ടില്‍ ഇവര്‍ ഇറങ്ങിയിട്ടും കാര്യമുണ്ടാവില്ല.

നേരത്തെ ഹനുമ വിഹാരിയെ ഇന്ത്യ ഓപ്പണറായി പരീക്ഷിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാഹുലും മായങ്കും ഓപ്പണിങ്ങിലേക്ക് അവസരം തേടുമ്പോള്‍ പുറത്ത് നിന്ന് താരത്തെ പരിഗണിക്കുന്നതിനെതിരേയും വിമര്‍ശനം ഉയരുന്നുണ്ട്. രാഹുലിന്റെയും മായങ്കിന്റെയും ന്യൂബോളിലെ സമീപകാലത്തെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. ഇതാണ് ഇരുവര്‍ക്കും തിരിച്ചടിയായിരിക്കുന്നത്.

Story first published: Tuesday, July 6, 2021, 12:23 [IST]
Other articles published on Jul 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+