For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മായങ്കിന്റെ മികവ് മനസിലാക്കാന്‍ ടീം മാനേജ്‌മെന്റിന് സാധിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; കനേരിയ

കറാച്ചി: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇന്ത്യക്കും ഇംഗ്ലണ്ടിനും അഭിമാന പോരാട്ടമായ അഞ്ച് മത്സര പരമ്പര ആഗസ്റ്റ് നാലിനാണ് ആരംഭിക്കുന്നത്. പരമ്പരക്ക് മുന്നോടിയായി സന്നാഹ മത്സരങ്ങളും കളിച്ച് മികച്ച തയ്യാറെടുപ്പോടെയാവും ഇന്ത്യ ഇറങ്ങുക. എന്നാല്‍ ഇന്ത്യയുടെ ഓപ്പണര്‍മാരിലൊരാളായ ശുഭ്മാന്‍ ഗില്ലിന്റെ പരിക്ക് ഇന്ത്യയെ ബാധിച്ചിട്ടുണ്ട്.

രോഹിത്-ശുഭ്മാന്‍ കൂട്ടുകെട്ട് ഇന്ത്യക്ക് വളരെ മികച്ച തുടക്കമാണ് നല്‍കിയിരുന്നത്. കാലിന് പരിക്കേറ്റ ഗില്ലിന് അഞ്ച് മത്സരങ്ങളും നഷ്ടമാവുമെന്നുറപ്പായതോടെ പകരം ആരെന്ന ചോദ്യം ഉയരുന്നുണ്ട്. കെ എല്‍ രാഹുല്‍,മായങ്ക് അഗര്‍വാള്‍ എന്നിവര്‍ ഓപ്പണര്‍മാരായി ടീമിലുണ്ട്. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം രാഹുലിന് ഇന്ത്യ മുന്‍തൂക്കം നല്‍കാനാണ് സാധ്യത.

danishkaneriaandmayanakagarwal

ഓപ്പണറെന്ന നിലയില്‍ മികച്ച റെക്കോഡ് മായങ്ക് അഗര്‍വാളിന്റെ പേരിലുണ്ടെങ്കിലും പലപ്പോഴും താരത്തിന് അര്‍ഹിച്ച അവസരം ലഭിക്കുന്നില്ല. ഇപ്പോഴിതാ മായങ്ക് അഗര്‍വാളിന്റെ പ്രതിഭ ഇന്ത്യന്‍ മാനേജ്‌മെന്റ് വേണ്ടവിധത്തില്‍ മനസിലാക്കിയോ എന്നതില്‍ സംശയമുണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ.

'ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ പരിക്കേറ്റ ശുഭ്മാന്‍ ഗില്‍ കളിക്കാനിടയില്ല. മായങ്ക് അഗര്‍വാള്‍ ടീമിലുള്ളപ്പോഴും പൃഥ്വി ഷായെ തിരികെ എത്തിക്കാനാണ് ടീം മാനേജ്‌മെന്റിന്റെ ആഗ്രഹം. മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണ് മായങ്ക് അഗര്‍വാള്‍. അവന്‍ കളിക്കുന്ന രീതിവെച്ച് തീര്‍ച്ചയായും അവന് അവസരം ലഭിക്കേണ്ടതായുണ്ട്. ടീം മാനേജ്‌മെന്റ് അവന്റെ പ്രതിഭ മനസിലാക്കിയോ എന്നതില്‍ എനിക്ക് സംശയമുണ്ട്'-കനേരിയ പറഞ്ഞു.

ഓപ്പണറെന്ന നിലയില്‍ മികച്ച റെക്കോഡ് മായങ്കിനുണ്ടെങ്കിലും വിദേശ പിച്ചിലെ പ്രകടനം അത്ര മികച്ചതല്ല. കെ എല്‍ രാഹുലിന്റെയും മായങ്കിന്റെയും ന്യൂബോളിലെ പ്രകടനം പ്രതീക്ഷക്കൊത്തുള്ളതല്ല. ഇരുവരും സമീപകാലത്തായി നിരാശപ്പെടുത്തുന്നതിനാലാണ് ഓപ്പണിങ്ങില്‍ അവസരം നല്‍കാത്തത്. ശ്രീലങ്കന്‍ പര്യടനത്തിനായി കൊളംബോയിലുള്ള പൃഥ്വിയെ ടെസ്റ്റ് ടീമിലേക്ക് തിരികെ വിളിക്കുന്നത് മായങ്കിനോടും രാഹുലിനോടുമുള്ള ക്രൂരതയാണ്.

പിടിഐയുടെ റിപ്പോര്‍ട്ട് പ്രകാരം പൃഥ്വിയേയും ദേവ്ദത്ത് പടിക്കലിനെയും ഇന്ത്യ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചേക്കും. പൃഥ്വിയുടെ തിരിച്ചുവരവിനെക്കുറിച്ചും കനേരിയ പ്രതികരിച്ചു. 'ടെസ്റ്റിലേക്ക് തിരിച്ചെത്താനുള്ള അവസരം നല്‍കുകയെന്നത് പൃഥ്വിയെ സംബന്ധിച്ച് നല്ല കാര്യമാണ്. വിരാട് കോലി നന്നായി റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ളവരെയാണ് ടീമിലേക്ക് ആഗ്രഹിക്കുന്നത്. പൃഥ്വിക്ക് ബൗളര്‍മാരെ ആക്രമിച്ച് കളിക്കാന്‍ മികവുണ്ട്. ഇതാവാം പൃഥ്വിയെ തിരിച്ചുവിളിക്കാനുള്ള കാരണം'-കനേരിയ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, July 6, 2021, 9:33 [IST]
Other articles published on Jul 6, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+