Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND-ENG: 'ആശ്ചര്യപ്പെടുത്തുന്ന കാര്യം', രാഹുലിനെ മധ്യനിരയില്‍ കളിപ്പിക്കുന്നതിനെ വിമര്‍ശിച്ച് ആകാശ്

മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ഓഗസ്റ്റ് നാലിന് ആരംഭിക്കുകയാണ്. അഞ്ച് മത്സരങ്ങളങ്ങുന്ന പരമ്പര ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമാണ്. എന്നാല്‍ പരമ്പര ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യക്ക് തലവേദനയായിരിക്കുന്നത് ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ പരിക്കാണ്. കാലിന് പരിക്കേറ്റ ഗില്‍ നാട്ടിലേക്ക് മടങ്ങുന്നതോടെ പകരക്കാരനെ കണ്ടെത്തുക ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ്.

കെ എല്‍ രാഹുല്‍,മായങ്ക് അഗര്‍വാള്‍ എന്നീ സീനിയര്‍ താരങ്ങള്‍ ഓപ്പണിങ്ങില്‍ അവസരം തേടുന്നു. എന്നാല്‍ ഇവരുടെ സമീപകാലത്തെ ന്യൂബോളിലെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. അതിനാല്‍ത്തന്നെ ഇംഗ്ലണ്ടില്‍ ഇരുവര്‍ക്കും അവസരം നല്‍കാന്‍ ഇന്ത്യന്‍ മാനേജ്‌മെന്റിന് താല്‍പര്യക്കുറവുണ്ട്. സ്റ്റാന്റ്‌ബൈ താരം ബംഗാളിന്റെ ഓപ്പണര്‍ അഭിമന്യു ഈശ്വരനെ പരിഗണിക്കാനും ഇന്ത്യ ആലോചിക്കുന്നുണ്ടെന്നാണ് വിവരം.

klrahul

ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ ഒരു അധിക ബാറ്റ്‌സ്മാന്‍ അത്യാവശ്യമായതിനാല്‍ രാഹുലിനെ മധ്യനിരയില്‍ കളിപ്പിക്കാനും ഇന്ത്യ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ രാഹുലിനെ മധ്യനിരയില്‍ കളിപ്പിക്കുന്നതിനെ ശക്തമായി വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ആശ്ചര്യപ്പെടുത്തുന്ന തീരുമാനമായി അത് മാറുമെന്നാണ് ആകാശ് അഭിപ്രായപ്പെട്ടത്.

'രണ്ട് കാര്യങ്ങളാണ് പ്രധാനമായും അതില്‍ പറയാനുള്ളത്. ഒന്ന് അഭിമന്യു ഈശ്വരനും മായങ്ക് അഗര്‍വാളും ഓപ്പണര്‍മാരായി ടീമിലുണ്ട്. കെ എല്‍ രാഹുല്‍ ടീമിലുണ്ടെങ്കിലും ഓപ്പണറായി അവന് അവസരം ലഭിക്കാനിടയില്ലെന്നാണ് വിശ്വാസം. രാഹുല്‍ മധ്യനിരയിലേക്ക് മാത്രം പരിഗണിക്കപ്പെടുന്ന താരമാണെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. ബാക്ക് അപ് ഓപ്പണറായി രാഹുലിനെ ഇന്ത്യ പരിഗണിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മധ്യനിര ബാറ്റ്‌സ്മാനായി മാത്രം പരിഗണിക്കുന്നു,ആശ്ചര്യം'-ആകാശ് ചോപ്ര പറഞ്ഞു.

ശുഭ്മാന്‍ ഗില്ലിന് പകരക്കാരനായി പൃഥ്വി ഷാ,ദേവ്ദത്ത് എന്നിവരെ ഇംഗ്ലണ്ടിലേക്ക് എത്തിക്കാന്‍ ടീം മാനേജ്‌മെന്റ് ശ്രമിച്ചിരുന്നെങ്കിലും അനുകൂല നിലപാടല്ല ബിസിസി ഐ സ്വീകരിച്ചത്. ഇന്ത്യയെ സംബന്ധിച്ച് നിലവില്‍ മൂന്ന് ഓപ്പണര്‍മാര്‍ ടീമിലുണ്ട്. ഇതില്‍ മായങ്കിനോ,അഭിമന്യുവിനോ ആവും മുഖ്യ പരിഗണന ലഭിക്കാന്‍ സാധ്യത. രാഹുലിന് മധ്യനിരയില്‍ അവസരം നല്‍കാന്‍ സാധ്യത കുറവാണ്.

മധ്യനിരയില്‍ ഹനുമ വിഹാരിക്കാണ് ഇന്ത്യ മുഖ്യ പരിഗണന ലഭിക്കുക. അങ്ങനെയാണെങ്കില്‍ രാഹുലിന് പുറത്തിരിക്കേണ്ടി വരുമെന്നുറപ്പാണ്. 36 ടെസ്റ്റില്‍ നിന്ന് 34.59 ശരാശരിയില്‍ 2006 റണ്‍സ് രാഹുല്‍ നേടിയിട്ടുണ്ട്. ഇതില്‍ അഞ്ച് സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 199 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മായങ്ക് അഗര്‍വാള്‍ 14 ടെസ്റ്റില്‍ നിന്ന് 45.74 ശരാശരിയില്‍ നിന്ന് 1052 റണ്‍സും നേടിയിട്ടുണ്ട്. മൂന്ന് സെഞ്ച്വറിയും രണ്ട് ഇരട്ട സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും അതില്‍ ഉള്‍പ്പെടും

Story first published: Thursday, July 8, 2021, 15:41 [IST]
Other articles published on Jul 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+