For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND-AUS: ഹര്‍ദിക് പാണ്ഡ്യ ടെസ്റ്റ് പരമ്പര കളിക്കുമോ? വ്യക്തമാക്കി വിരാട് കോലി

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ പരിമിത ഓവര്‍ ക്രിക്കറ്റിന്റെ ആവേശം അവസാനിച്ചിരിക്കുന്നു. ഇനി അവശേഷിക്കുന്നത് ടെസ്റ്റ് പരമ്പരയാണ്. നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഈ മാസം 17നാണ് ആരംഭിക്കുന്നത്. പരമ്പരയ്ക്ക് മുന്നോടിയായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ഇരു ടീമും ഉള്ളത്. 2019ല്‍ ഓസ്‌ട്രേലിയയില്‍ പരമ്പര നേടിയ ഇന്ത്യ വലിയ പ്രതീക്ഷയോടെയാണ് ഇത്തവണയും ഇറങ്ങുന്നത്.

എന്നാല്‍ പരിക്കും നീണ്ട യുവതാര നിരയും ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ആരൊക്കെ വേണമെന്ന ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ തിളങ്ങിയ ഹര്‍ദിക് പാണ്ഡ്യ ടെസ്റ്റ് കളിക്കുമോയെന്നായിരുന്നു കൂടുതല്‍ ആളുകള്‍ക്കും അറിയേണ്ടത്. ഇപ്പോഴിതാ ഈ അഭ്യൂഹത്തിന് വിരാമം ഇട്ടിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി.

പന്തെറിയാന്‍ സാധിക്കാത്തതിനാല്‍ പാണ്ഡ്യ ടെസ്റ്റ് കളിക്കാനുള്ള സാധ്യത കുറവാണെന്ന സൂചന തന്നെയാണ് കോലി നല്‍കിയത്. 'ടെസ്റ്റ് വ്യത്യസ്തമായ മത്സരമാണ്. അവന്‍ നിലവില്‍ പന്തെറിയുന്നില്ല. പന്തെറിയുന്ന ഹര്‍ദിക്കിനെയാണ് ടെസ്റ്റ് ടീമിന് ആവിശ്യം. ഹര്‍ദിക്കിന്റെ ഓള്‍റൗണ്ട് മികവ് ടീമിന് വളരെയധികം സംതുലിതാവസ്ഥ നല്‍കും. തിരിച്ചുവരണമെന്ന് അവനും വളരെയധികം ആഗ്രഹിക്കുന്നുണ്ട്. അവനെ പഴയ പോലെ മികച്ച ഓള്‍റൗണ്ടറായാണ് ടീമിന് ആവിശ്യം'-വിരാട് കോലി പറഞ്ഞു.

virat-hardik

പരിക്കിന് ശേഷം ഹര്‍ദിക് പന്തെറിഞ്ഞിരുന്നില്ല. ഇത്തവണത്തെ ഐപിഎല്ലിലും ഹര്‍ദിക് മുംബൈക്കുവേണ്ടി പന്തെറിഞ്ഞില്ല. ഇക്കഴിഞ്ഞ ഓസ്‌ട്രേലിയക്കെതിരായ പരിമിത ഓവര്‍ പരമ്പരയില്‍ ഇന്ത്യന്‍ നിരയില്‍ ആറാം ബൗളറുടെ അഭാവം നിഴലിച്ച് നിന്നെങ്കിലും ഹര്‍ദിക്കിന് പന്തെറിയാന്‍ സാധിച്ചില്ല. രണ്ടാം ഏകദിനത്തില്‍ നാല് ഓവര്‍ അദ്ദേഹം പന്തെറിയുകയും സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റെടുക്കുകയും ചെയ്തിരുന്നു.

ടെസ്റ്റില്‍ ഓള്‍റൗണ്ടര്‍മാരുടെ അഭാവം ഇന്ത്യയെ നന്നായി ബാധിക്കും. പന്തെറിയാന്‍ അറിയാവുന്ന ബാറ്റ്‌സ്മാന്‍മാര്‍ ഇന്ന് ഇന്ത്യന്‍ നിരയില്‍ വളരെ കുറവാണ്. സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരെ മാത്രം വെച്ച് ടെസ്റ്റ് കളിക്കുന്നത് ഇന്ത്യക്ക് തിരിച്ചടിയായേക്കും. ഹര്‍ദിക്കിന് പന്തെറിയാനാവില്ല. പരിക്കേറ്റ രവീന്ദ്ര ജഡേജയും ആദ്യ മത്സരം കളിക്കില്ല. ഈ സാഹചര്യത്തില്‍ ഓള്‍റൗണ്ടറായി ആരെന്നത് വലിയ ചോദ്യമാണ്.

കെ എല്‍ രാഹുല്‍,മായങ്ക് അഗര്‍വാള്‍,ചേതശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ,രോഹിത് ശര്‍മ,ശുബ്മാന്‍ ഗില്‍ തുടങ്ങിയവരില്‍ ആരും പന്തെറിയാത്ത ബാറ്റ്‌സ്മാന്‍മാരാണ്. രോഹിത് ശര്‍മ സ്പിന്നറാണെങ്കിലും ഏറെ നാളായി പന്തെറിയാറില്ല. അതിനാല്‍ത്തന്നെ എക്‌സ്ട്രാ ബൗളര്‍മാരുടെ അഭാവം ഇന്ത്യക്ക് കടുത്ത തിരിച്ചടി നല്‍കിയേക്കും.

Story first published: Thursday, December 10, 2020, 13:27 [IST]
Other articles published on Dec 10, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+