For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആദ്യ ടെസ്റ്റിലെ ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍; നിര്‍ദേശങ്ങളുമായി ഗവാസ്‌കറും അലന്‍ ബോര്‍ഡറും

അഡ്‌ലെയ്ഡ്: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര 17ാം തീയ്യതി ആരംഭിക്കുകയാണ്. നാല് മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പരയിലെ ആദ്യ മത്സരം രാത്രി പകലായാണ് നടക്കുന്നത്. ഏകദിന പരമ്പര ഓസ്‌ട്രേലിയയും ടി20 ഇന്ത്യയും സ്വന്തമാക്കിയതിനാല്‍ ഏകദിന പരമ്പരയില്‍ വാശി ഉയരും. 2019ല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ ജയിച്ചതിന് പകരം വീട്ടാനുറച്ചാവും കംഗാരുക്കളുടെ വരവ്.

ഇന്ത്യയെ സംബന്ധിച്ച് പരിക്ക് വലിയ തലവേദന ഉയര്‍ത്തുന്നുണ്ട്. ആദ്യ മത്സരത്തിന് ശേഷം വിരാട് കോലി നാട്ടിലേക്ക് മടങ്ങുന്നതും ഇഷാന്തിന്റെയും ജഡേജയുടെയും പരിക്കുമെല്ലാം ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന കാര്യമാണ്. ആരൊക്കെ പ്ലേയിങ് ഇലവനില്‍ എത്തുമെന്ന് ഇപ്പോഴും വ്യക്തമായും പറയാന്‍ കഴിയാത്ത സാഹചര്യമാണ്. ഇപ്പോഴിതാ ഇന്ത്യയുടെ പ്ലേയിങ് ഇലവനെക്കുറിച്ച് തങ്ങളുടെ വിലയിരുത്തല്‍ വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കറും മുന്‍ ഓസീസ് നായകന്‍ അലന്‍ ബോര്‍ഡറും.

prithvishahandgavaskar

ഗവാസ്‌കറും അലനും അഭിപ്രായപ്പെട്ടത് ശുബ്മാന്‍ ഗില്‍ കളിക്കണമെന്നാണ്. പൃത്ഥ്വി ഷായെ പുറത്തിരുത്തി ഗില്ലിന് അവസരം നല്‍കുന്നതിനെയാണ് ഇരുവരും പിന്തുണച്ചത്. 'പൃത്ഥ്വി ഷാ ക്രീസില്‍ അല്‍പ്പം നേരം കൂടി നിന്ന് കളിക്കണം. ഓപ്പണിങ് ബാറ്റ്‌സ്മാനാവുമ്പോള്‍ പിച്ചിന്റെ സ്വഭാവവും ബൗളര്‍മാര്‍ എന്താണ് ചെയ്യുന്നതെന്നും മനസിലാക്കേണ്ടതുണ്ട്. അവന്‍ നിലവില്‍ ബാറ്റ് ചെയ്യുന്ന രീതി അവനെ ഒരിക്കലും സ്ഥിരതയുള്ള താരമാക്കില്ല. ആക്രമിച്ച് റണ്‍സ് നേടാന്‍ മിടുക്കനായ താരമാണവന്‍. എന്നാല്‍ പ്രതിരോധത്തിലും അവന്‍ മികവ് കാട്ടേണ്ടതുണ്ട്'-സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

സന്നാഹ മത്സരത്തിലും ശോഭിക്കാന്‍ പൃത്ഥ്വിക്ക് സാധിച്ചില്ല. 0,19,40,3 എന്നിങ്ങനെയായിരുന്നു പൃത്ഥ്വിയുടെ സ്‌കോര്‍. ഐപിഎല്ലിലും ഇത്തവണ തിളങ്ങാന്‍ പൃത്ഥ്വി ഷായ്ക്ക് സാധിച്ചിട്ടില്ല. ന്യൂസീലന്‍ഡ് പരമ്പരയില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ത്തന്നെ ഓസീസ് പര്യടനത്തില്‍ പൃത്ഥ്വിക്ക് അവസരം ലഭിക്കാനിടയില്ല.

'പൃത്ഥ്വി ഷാ എല്ലാ ബോളിലും ഷോട്ട് കളിക്കാന്‍ ആഗ്രഹിക്കുന്നു. ഫ്‌ളാറ്റ് പിച്ചുകളില്‍ ഇത്തരത്തില്‍ കളിക്കുക പ്രശ്‌നമാവില്ല. എന്നാല്‍ ഓസ്‌ട്രേലിയയില്‍ താരങ്ങളുടെ ഷോട്ട് തിരഞ്ഞെടുപ്പ് കരുതലോടെയാവണം. ഓഫ്സ്റ്റംപിന് പുറത്ത് അവന് പിഴവുകള്‍ സംഭവിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഗില്ലിന്റെ പ്രകടനം കണ്ടിരുന്നു. അവന്റെ ടെക്‌നിക്കുകള്‍ ശരിക്കും ഞെട്ടിച്ചു. യുവതാരമായതിനാല്‍ത്തന്നെ ചില അനാവശ്യ ഷോട്ടുകള്‍ അവന്റെ ഭാഗത്ത് നിന്നുമുണ്ടായി. എന്നാല്‍ വളരെ പക്വതയുള്ള താരമായാണ് തോന്നിയത്. പൃത്ഥ്വിയെക്കാളും ഞാന്‍ മുന്‍ഗണന നല്‍കുക ഗില്ലിനാണ്'-അലന്‍ പറഞ്ഞു.

Story first published: Tuesday, December 15, 2020, 11:44 [IST]
Other articles published on Dec 15, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+