Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ind vs Aus: ഇന്ത്യയുടെ മൂന്നാം പേസര്‍ ഉമേഷ് ആണെന്ന് രവി ശാസ്ത്രി പറഞ്ഞു; ഇയാന്‍ ചാപ്പല്‍

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന,ടി20 പരമ്പരകള്‍ അവസാനിച്ചിരിക്കുന്നു. ഇനിയാണ് വാശിയേറിയ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. ഈ മാസം 17നാണ് പരമ്പര ആരംഭിക്കുന്നത്. നാല് മത്സര പരമ്പരയിലെ ആദ്യ മത്സരം രാത്രി-പകലായാണ് നടത്തുന്നത്. 2019ല്‍ ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി ഓസ്‌ട്രേലിയയില്‍ പരമ്പര നേടിയിരുന്നു. അതിനാല്‍ത്തന്നെ ഇന്ത്യയെ സംബന്ധിച്ച് അഭിമാന പരമ്പരയാണിത്. അന്നത്തെ തോല്‍വിക്ക് പകരം വീട്ടാന്‍ കണക്കുകൂട്ടിയാവും ആതിഥേയരായ ഓസ്‌ട്രേലിയയും ഇറങ്ങുക.

ഇരുടീമിന്റെയും സാധ്യതാ ഇലവനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. ഇന്ത്യന്‍ ടീമില്‍ പ്ലേയിങ് ഇലവനെക്കുറിച്ച് ആശങ്കകളേറെയാണ്. ഇഷാന്ത് ശര്‍മയുടെ അഭാവത്തില്‍ മൂന്നാം പേസര്‍ ആരെന്നത് വലിയ ചോദ്യമാണ്. ജസ്പ്രീത് ബൂംറയ്ക്കും മുഹമ്മദ് ഷമിക്കുമൊപ്പം മൂന്നാമനായി ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, നവദീപ് സൈനി എന്നിവരില്‍ ഒരാള്‍ക്കാവും അവസരം ലഭിക്കുക. ഇപ്പോഴിതാ മൂന്നാം പേസറായി ഉമേഷ് യാദവ് കളിക്കുമെന്ന് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി പറഞ്ഞെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഓസീസ് നായകന്‍ ഇയാന്‍ ചാപ്പല്‍.

umeshyadavtest

'ഞാനും രവിയും തമ്മില്‍ കഴിഞ്ഞ ദിവസം കണ്ടപ്പോള്‍ ഉമേഷ് യാദവാകും ഇന്ത്യയുടെ മൂന്നാം പേസറെന്ന പറഞ്ഞിരുന്നു'-എന്നാണ് ചാപ്പല്‍ പിടി ഐയോട് പറഞ്ഞത്. പരിചയ സമ്പന്നനായ ഉമേഷ് സന്നാഹ മത്സരത്തില്‍ മൂന്ന് വിക്കറ്റുമായി തിളങ്ങിയിരുന്നു. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രമാണ് ഉമേഷിന് അവസരമുള്ളത്. ഓസ്‌ട്രേലിയയില്‍ കളിച്ച് പരിചയസമ്പത്തും ഉണ്ട്. അതിനാല്‍ത്തന്നെ മൂന്നാം പേസറായി ഉമേഷ് യാദവ് എത്താനാണ് സാധ്യത കൂടുതല്‍.

2017ല്‍ ഇന്ത്യയില്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഫാസ്റ്റ് ബൗളര്‍മാരില്‍ കൂടുതല്‍ വിക്കറ്റ് ഉമേഷിന്റെ പേരിലായിരുന്നു. 17 വിക്കറ്റാണ് അന്ന് അദ്ദേഹം വീഴ്ത്തിയത്.മികച്ച വേഗമാണ് ഉമേഷിന്റെ കരുത്ത്. അതേ പോലെ തന്നെ പന്ത് സ്വിങ് ചെയ്യിക്കാനും മിടുക്കനാണ്. ഇഷാന്തിന്റെ അഭാവത്തില്‍ പേസ് നിരക്ക് ബാലന്‍സ് നല്‍കാന്‍ ഉമേഷ് യാദവ് ടീമില്‍ അത്യാവശ്യമാണ്.

ആദ്യ ടെസ്റ്റ് മത്സരത്തിന് ശേഷം വിരാട് കോലി നാട്ടിലേക്ക് മടങ്ങും. പരിക്കേറ്റ് വിശ്രമത്തിലുള്ള രോഹിത് ശര്‍മ ടെസ്റ്റ് പരമ്പര കളിക്കുമെന്നാണ് കരുതുന്നത്. കോലിക്ക് പകരം നാലാം നമ്പറില്‍ ആര് ബാറ്റ് ചെയ്യുമെന്നതും ഇന്ത്യക്ക് തലവേദന ഉണ്ടാക്കുന്ന കാര്യമാണ്. ഓപ്പണറായി രോഹിത് എത്തിയാല്‍ നാലാം നമ്പറില്‍ കെ എല്‍ രാഹുല്‍ കളിക്കാനാണ് സാധ്യത. സന്നാഹ മത്സരത്തില്‍ അജിന്‍ക്യ രഹാനെയും ചേതേശ്വര്‍ പുജാരയും തിളങ്ങിയത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.

Story first published: Thursday, December 10, 2020, 11:56 [IST]
Other articles published on Dec 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+