IND-AUS Test: റിഷഭോ സാഹയോ, ആര് കീപ്പറാകണം? മഞ്ജരേക്കര്‍ പറയുന്നു
സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ഈ മാസം 17ന് ആരംഭിക്കാന്‍ ഇരിക്കുകയാണ്. നാല് മത്സര പരമ്പരയിലെ ആദ്യ മത്സരം രാത്രി പകലായാണ് നടക്കുന്നത്. ഏകദിന പരമ്പര ഓസ്‌ട്രേലിയയിലും ടി20 പരമ്പര ഇന്ത്യയും വിജയിച്ചതിനാല്‍ ടെസ്റ്റ് പരമ്പരയ്ക്ക് ആവേശമേറെ. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് പ്ലേയിങ് ഇലവനെക്കുറിച്ച് നിരവധി ആശയക്കുഴപ്പങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടത് ആരാവും വിക്കറ്റ് കീപ്പറെന്നതാണ്. ഇപ്പോഴിതാ ആരാവണം ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ എന്നത് സംബന്ധിച്ച് തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍.
റിഷഭ് പന്തിനെ തഴഞ്ഞ് വൃദ്ധിമാന്‍ സാഹയെ ആണ് സഞ്ജയ് തിരഞ്ഞെടുത്തത്. 'ടെസ്റ്റില്‍ എപ്പോഴും പ്രതിഭയ്ക്കാണ് പ്രാധാന്യം. സ്റ്റീവ് സ്മിത്തിനെ നേരെത്ത കൈവിട്ടു കളഞ്ഞിച്ച് അവന്‍ 200 നേടിയാല്‍. അതിനാല്‍ സാഹ.ഓസ്‌ട്രേലിയയിലെ പേസ് മൈതാനത്ത് മികച്ച വിക്കറ്റ് കീപ്പര്‍ തന്നെ വേണം. വീണ്ടും സാഹ'-എന്നായിരുന്നു സഞ്ജയുടെ കമന്റ്.

കീപ്പറെന്ന നിലയില്‍ കൂടുതല്‍ അനുഭവസമ്പത്തുള്ള താരം വൃദ്ധിമാന്‍ സാഹയാണ്. ടെസ്റ്റ് പരമ്പരയില്‍ റിഷഭിനെക്കാള്‍ കൂടുതല്‍ മികച്ച കീപ്പിങ് റെക്കോഡും സാഹയ്ക്കുണ്ട്. സന്നാഹ മത്സരത്തില്‍ ഒരു അര്‍ധ സെഞ്ച്വറി നേടാന്‍ സാഹക്ക് സാധിച്ചിരുന്നു. എന്നാല്‍ സ്ഥിരത കണ്ടെത്താന്‍ സാധിച്ചില്ല. റിഷഭ് പന്തിന്റെ സമീപ കാല ബാറ്റിങ് പ്രകടനവും നിരാശപ്പെടുത്തുന്നതാണ്.
ന്യൂസീലന്‍ഡ് പരമ്പരയില്‍ റിഷഭ് പന്തായിരുന്നു ഇന്ത്യയുടെ കീപ്പര്‍. 19,25,12,4 എന്നിങ്ങനെയായിരുന്നു റിഷഭിന്റെ സ്‌കോര്‍. ഐപിഎല്ലിലും മോശം പ്രകടനമായിരുന്നു റിഷഭ് കാഴ്ചവെച്ചത്. എന്നാല്‍ 2019ല്‍ ഓസ്‌ട്രേലിയയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര ജയിച്ചപ്പോള്‍ റിഷഭ് പന്തും ടീമിന്റെ ഭാഗമായിരുന്നു. ഒരു സെഞ്ച്വറിയടക്കം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
ഇത്തവണ ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിങ് പ്രകടനം വളരെ നിര്‍ണ്ണായകമാണ്. മികച്ച പേസ് കരുത്തുള്ള ഓസ്‌ട്രേലിയക്കെതിരേ മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ പ്രതിഭാശാലിയായ താരങ്ങള്‍ തന്നെ വേണം. കീപ്പറെന്ന നിലയില്‍ സാഹയും റിഷഭും അവസരം തേടുമ്പോള്‍ മികച്ച ബാറ്റ്‌സ്മാനും അവിടെ പരിഗണിക്കപ്പെടും. സമീപകാലത്തെ ഫോമും പ്രകടനവും വിലയിരുത്തുമ്പോള്‍ സാഹ തന്നെ പ്ലേയിങ് ഇലവനില്‍ എത്താനാണ് സാധ്യത.
ആദ്യ ടെസ്റ്റിന് ശേഷം വിരാട് കോലി നാട്ടിലേക്ക് മടങ്ങും. പകരം രണ്ടാം ടെസ്റ്റില്‍ രോഹിത് ശര്‍മ എത്തും. പേസ് ബൗളര്‍ ഇഷാന്ത് ശര്‍മക്ക് പരിക്കിനെത്തുടര്‍ന്ന് ടെസ്റ്റ് പരമ്പര നഷ്ടമാകും. പകരം ഉമേഷ് യാദവ് മൂന്നാം പേസറായി പ്ലേയിങ് ഇലവനില്‍ എത്തിയേക്കും. ഓപ്പണിങ്ങില്‍ കെ എല്‍ രാഹുല്‍-മായങ്ക് അഗര്‍വാള്‍ കൂട്ടുകെട്ട് തന്നെ ഇറങ്ങാനാണ് സാധ്യത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications