Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND-AUS Test: രോഹിത് 13ന് ഓസ്‌ട്രേലിയയില്‍ എത്തും, രണ്ടാം ടെസ്റ്റ് കളിക്കും

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ ഇന്ത്യക്ക് വലിയ ആശ്വാസം നല്‍കുന്ന വാര്‍ത്തയായിരുന്നു രോഹിത് ശര്‍മ ഫിറ്റ്‌നസ് ടെസ്റ്റ് പാസായത്. ആദ്യ മത്സരത്തിന് ശേഷം വിരാട് കോലി നാട്ടിലേക്ക് മടങ്ങുമ്പോള്‍ പകരക്കാരനായി രോഹിത് എത്തുന്നത് ഇന്ത്യന്‍ നിരക്ക് കൂടുതല്‍ ബാലന്‍സ് നല്‍കും. കോലി കളിച്ച നാലാം നമ്പറില്‍ത്തന്നെ രോഹിത് കളിക്കാനാണ് സാധ്യതകളേറെ. നിലവില്‍ ബംഗളൂരുവിലെ എന്‍സിഎയിലുള്ള രോഹിത് 13ാം തീയ്യതി ഓസ്‌ട്രേലിയയിലേക്ക് പുറപ്പെടും.

നാല് മത്സര പരമ്പരയിലെ ആദ്യ മത്സരം രോഹിതിന് നഷ്ടമാവും. രണ്ടാം മത്സരത്തില്‍ പ്ലേയിങ് ഇലവനില്‍ രോഹിത് ശര്‍മ ഉണ്ടാകുമെന്നാണ് വിവരം. നിലവിലെ നിയമപ്രകാരം 14 ദിവസം ഓസ്‌ട്രേലിയയില്‍ ക്വാറന്റെയ്‌നില്‍ ഇരിക്കണം. അതിനാലാണ് രോഹിതിന് ആദ്യ മത്സരം നഷ്ടമാകുന്നത്. 17നാണ് ആദ്യ മത്സരം നടക്കുന്നത്. രാത്രി പകലായാണ് മത്സരം.

ഐപിഎല്ലിനിടെ പരിക്കേറ്റ രോഹിത് പരിമിത ഓവര്‍ പരമ്പര കളിച്ചിരുന്നില്ല. ഏറെ നാളുകളായി എന്‍സിഎയുടെ നിരീക്ഷണത്തില്‍ പരിശീലനം നടത്തുകയായിരുന്ന രോഹിത് കഴിഞ്ഞ ദിവസമാണ് നിര്‍ണ്ണായക ഫിറ്റ്‌നസ് ടെസ്റ്റ് പാസായത്. അതേ സമയം രോഹിതിനൊപ്പം പരിക്കേറ്റ് എന്‍സിഎയില്‍ ഉണ്ടായിരുന്ന ഇഷാന്ത് ശര്‍മ നേരത്തെ തന്നെ പരമ്പരയില്‍ പുറത്തായിരുന്നു.

rohitshrama

ഓസ്‌ട്രേലിയയില്‍ ഇത്തവണ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമാണ്. ബാറ്റിങ്ങാണ് പ്രശ്‌നം. കംഗാരുക്കളുടെ പേസ് ആക്രമണത്തെ ഫലപ്രദമായി ചെറുക്കാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാധിക്കുമോയെന്ന് കണ്ടറിയണം. ആദ്യ സന്നാഹ മത്സരത്തില്‍ അജിന്‍ക്യ രഹാനെ സെഞ്ച്വറി നേടിയപ്പോള്‍ ചേതേശ്വര്‍ പുജാര അര്‍ധ സെഞ്ച്വറി നേടിയിരുന്നു. അത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ്.

എന്നാല്‍ പിങ്ക് ബോളില്‍ നടന്നുകൊണ്ടിരിക്കുന്ന രണ്ടാം സന്നാഹ മത്സരത്തില്‍ ബാറ്റിങ്ങില്‍ പ്രമുഖരെല്ലാം നിരാശപ്പെടുത്തി. എന്നാല്‍ ജസ്പ്രീത് ബൂംറ അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. അതേ സമയം ഇന്ത്യന്‍ ബൗളര്‍മാര്‍ ശോഭിച്ചു. മുഹമ്മദ് ഷമി,ജസ്പ്രീത് ബൂംറ,നവദീപ് സൈനി തുടങ്ങിയവരെല്ലാം തകര്‍പ്പന്‍ ബൗളിങ്ങിലൂടെ ഞെട്ടിച്ചു. 2019ലെ മികവ് ആവര്‍ത്തിക്കുമെന്ന സൂചനയാണ് സന്നാഹത്തിലെ ഇവരുടെ പ്രകടനം തെളിയിക്കുന്നത്.

ഇഷാന്തിന്റെ അഭാവത്തില്‍ ഉമേഷ് യാദവാകും ഇന്ത്യയുടെ മൂന്നാം പേസര്‍ ആവുക. ഓപ്പണര്‍മാരായി ആരൊക്കെ എന്നതിന് ഇനിയും വ്യക്തത വന്നിട്ടില്ല. കോലിയുടെ അഭാവത്തില്‍ രഹാനെ തന്നെ ടീമിനെ നയിച്ചേക്കും. എന്നാല്‍ നാലാം നമ്പറില്‍ പകരം ആര് എന്നത് വലിയ ചോദ്യമാണ്. ഓസീസ് നിരയില്‍ ഡേവിഡ് വാര്‍ണറിന്റെ പരിക്കാണ് ടീമിന് തലവേദന ഉയര്‍ത്തുന്നത്.

Story first published: Saturday, December 12, 2020, 8:43 [IST]
Other articles published on Dec 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+