IND-AUS T20: 'ജഡേജയെ നോക്കാന്‍ ഫിസിയോ മൈതാനത്ത് വന്നില്ല'- ചട്ടലംഘനമെന്ന് സഞ്ജയ്
കാന്‍ബെറ: ഇന്ത്യ-ഓസീസ് ഒന്നാം ടി20യിലെ ഇന്ത്യയുടെ വിജയത്തേക്കാളേറെ ചര്‍ച്ചാവിഷയം കണ്‍കഷന്‍ സബ്സ്റ്റിട്യൂട്ടായി രവീന്ദ്ര ജഡേജയ്ക്ക് പകരം യുസ്‌വേന്ദ്ര ചഹാലിനെ പരിഗണിച്ചതാണ്. ബാറ്റ് ചെയ്യുന്നതിനിടെ പരിക്കേറ്റ ജഡേജയ്ക്ക് പകരം ബൗളിങ്ങില്‍ ചഹാല്‍ ഇറങ്ങിയതാണ് വിവാദത്തിന് കാരണമായത്. മത്സരത്തില്‍ കാലിന് പരിക്കോടെയാണ് ജഡേജ ഇറങ്ങിയത്. ഇതിനിടെ അവസാന ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗണ്‍സര്‍ ജഡേജയുടെ തലക്ക് കൊള്ളുകയും ചെയ്തു. എന്നാല്‍ ഈ സമയത്ത് ടീം ഫിസിയോ മൈതാനത്തിലേക്ക് എത്തിയില്ല. ഇപ്പോള്‍ ഇതിനെ ചോദ്യം ചെയ്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.
ജഡേജയുടെ കാര്യത്തില്‍ സംഭവിച്ചത് ചട്ടലംഘനമാണെന്നാണ് സഞ്ജയ് ആരോപിക്കുന്നത്. 'മാച്ച റഫറി ഇക്കാര്യത്തില്‍ വിശദീകരണം ആവിശ്യപ്പെടുകയാണ് ചെയ്യേണ്ടത്. ജഡേജയുടെ തലയില്‍ പന്തുകൊണ്ട് സമയത്ത് ടീം ഫിസിയോ ജഡേജയ്‌ക്കൊപ്പം സമയം ചിലവിട്ട് അവസ്ഥയെക്കുറിച്ച് ചോദിച്ച് അറിയണമായിരുന്നു. എന്നാല്‍ ഫിസിയോ (നിധിന്‍ പട്ടേല്‍) ഈ സമയത്ത് മൈതാനത്തിലേക്ക് വന്നില്ല. ജഡേജയ്ക്ക് ഏറുകൊണ്ടും പിന്നീട് അദ്ദേഹം കളി തുടരുകയും ചെയ്തു'-സഞ്ജയ് പറഞ്ഞു.

ജഡേജയുടെ പരിക്ക് ഇന്ത്യയുടെ അറിവോടെയുള്ള പദ്ധതിയാണെന്ന തരത്തിലുള്ള ആക്ഷേപങ്ങളും ശക്തമാണ്. ജഡേജയ്ക്ക് പകരം ചഹാലിനെ ഇറക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറടക്കം ചോദ്യം ചെയ്തിരുന്നു. മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണും ജഡേജയുടെ പരിക്കില്‍ സംശയം പ്രകടിപ്പിച്ചു.
മുന്‍ ഓസീസ് താരവും പരിശീലകനുമായ ടോം മൂഡിയും കണ്‍കഷന്‍ സബ്‌സ്റ്റിട്യൂട്ട് വിഷയത്തില്‍ പ്രതികരിച്ചു. 'ജഡേജയ്ക്ക് പകരം ചഹാലിനെ സബ്സ്റ്റിട്യൂട്ടാക്കി പരിഗണിക്കുന്നതില്‍ എനിക്ക് യാതൊരു പ്രശ്‌നവുമില്ല. എന്നാല്‍ ഡോക്ടറോടും ഫിസിയോയോടും പ്രശ്‌നമുണ്ട്. കാരണം ജഡേജയുടെ ഹെല്‍മറ്റില്‍ പന്ത് പതിച്ചപ്പോള്‍ ആരെയും മൈതാനത്തേക്ക് കണ്ടില്ല. ഇപ്പോള്‍ ഇത് സംബന്ധിച്ച നിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ?-ടോം മൂഡി ചോദിച്ചു.
ഇന്ത്യക്കുവേണ്ടി ബാറ്റിങ്ങിനിറങ്ങിയ ജഡേജ 23 പന്തില്‍ 5 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 44 റണ്‍സാണ് നേടിയത്. കണ്‍കഷന്‍ സബ്സ്റ്റിട്യൂട്ടായി എത്തിയ ചഹാല്‍ നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും വീഴ്ത്തി. കളിയിലെ താരവും ചഹാലാണ്. ആരോണ്‍ ഫിഞ്ച്,സ്റ്റീവ് സ്മിത്ത്,മാത്യു വേഡ് എന്നിവരുടെ വിക്കറ്റാണ് ചഹാല്‍ വീഴ്ത്തിയതെന്നതാണ് ശ്രദ്ധേയം.
എന്തായാലും പരിക്കേറ്റ ജഡേജയെ ടി20 പരമ്പരയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പകരം ശര്‍ദുല്‍ ഠാക്കൂറിനെ ടീമിലേക്ക് പരിഗണിച്ചു. മൂന്ന് മത്സര ടി20 പരമ്പരയില്‍ നിലവില്‍ 1-0ന് ഇന്ത്യ മുന്നിലാണ്. ഡിസംബര്‍ 17ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പായി ജഡേജ പഴയ ഫിറ്റ്‌നസിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications