പരിക്കേറ്റ രവീന്ദ്ര ജഡേജ ടൂര്‍ണമെന്റില്‍ നിന്ന് പുറത്ത്, ശര്‍ദുല്‍ ഠാക്കൂര്‍ പകരക്കാരന്‍
കാന്‍ബെറ: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20ക്ക് മുമ്പ് ഇന്ത്യക്ക് കടുത്ത തിരിച്ചടി. പരിക്കേറ്റ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ പരമ്പരയില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്. ജഡേജയ്ക്ക് പകരം പേസര്‍ ശര്‍ദുല്‍ ഠാക്കൂറിനെ ടീമില്‍ ഉള്‍പ്പെടുത്തി. ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ബൗളിങ്ങില്‍ തിളങ്ങാന്‍ ശര്‍ദുല്‍ ഠാക്കൂറിന് സാധിച്ചിരുന്നു. ഒന്നാം ടി20യില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് ജഡേജയുടെ കാലിന് പരിക്കേറ്റത്. അവസാന ഓവറുകളില്‍ പലപ്പോഴും മൈതാനത്ത് ഇരുന്ന ജഡേജ ഫീല്‍ഡിങ്ങിന് ഇറങ്ങിയിരുന്നില്ല. ജഡേജയ്ക്ക് പകരം കണ്‍കഷന്‍ സബ്സ്റ്റിട്യൂട്ടായി യുസ്‌വേന്ദ്ര ചഹാലിനെയാണ് ഇറക്കിയത്. ഇത് വലിയ വിവാദമാവുകയും ചെയ്തു.
ഒന്നാം ടി20യില്‍ ഇന്ത്യ 11 റണ്‍സ് ജയം നേടിയപ്പോള്‍ ജഡേജയുടെ പ്രകടനം വളരെ നിര്‍ണ്ണായകമായിരുന്നു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ജഡേജ 23 പന്തില്‍ 5 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 44 റണ്‍സാണ് നേടിയത്. ജഡേജയുടെ ബാറ്റിങ്ങാണ് ഇന്ത്യയെ 161 എന്ന ഭേദപ്പെട്ട ടോട്ടലിലേക്ക് എത്തിച്ചതും. മൂന്നാം ഏകദിനത്തില്‍ അര്‍ധ സെഞ്ച്വറി നേടാനും ജഡേജയ്ക്ക് സാധിച്ചിരുന്നു.

ടി20 പരമ്പര നഷ്ടമായെങ്കിലും ടെസ്റ്റ് പരമ്പര കളിക്കാന്‍ ജഡേജയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടെസ്റ്റില്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ വളരെ പ്രാധാന്യം കല്‍പ്പിക്കുന്ന താരമാണ് ജഡേജ. ഓസ്‌ട്രേലിയന്‍ സാഹചര്യത്തില്‍ മികച്ച ഫോം കണ്ടെത്തിക്കഴിഞ്ഞതിനാല്‍ ടെസ്റ്റിലും അദ്ദേഹത്തിന് തിളങ്ങാന്‍ സാധിക്കുമെന്ന് പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാല്‍ പരിക്കിന്റെ വിശ്രമം തിരിച്ചടിയാവുമോയെന്ന് കണ്ടറിയണം. ഡിസംബര്‍ 17നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. നാല് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയിലുള്ളത്. ഇന്ത്യ 2019ല്‍ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയതിനാല്‍ വളരെ ആവേശകരമാണ് ഇത്തവണത്തെ ടെസ്റ്റ് പരമ്പര.
മൂന്നാം ഏകദിനത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് ശര്‍ദുല്‍ ഠാക്കൂറിനെ ജഡേജയ്ക്ക് പകരക്കാരനായി പരിഗണിക്കാന്‍ കാരണം. ഓസീസ് സാഹചര്യത്തില്‍ പന്തില്‍ വ്യതിയാനം വരുത്താന്‍ മികവുള്ള ശര്‍ദുലിന്റെ സാന്നിധ്യം ടീമിന് കരുത്തേകും. അത്യാവശ്യം ബാറ്റും ചെയ്യുന്ന താരമാണ് ശര്‍ദുല്‍. എന്നാല്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിക്കാനുള്ള സാധ്യത വളരെ കുറവാണ്. മൂന്ന് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരം വിജയിച്ചതിനാല്‍ത്തന്നെ അടുത്ത മത്സരം കൂടി ജയിച്ച് പരമ്പര പിടിക്കാനാവും ഇന്ത്യ ലക്ഷ്യമിടുന്നത്. ഏകദിന പരമ്പര 2-1ന് ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications