For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND-AUS T20: ജഡേജയുടെ ഉത്തമ പകരക്കാരനോ ചഹാല്‍? പ്രതികരിച്ച് മോയിസസ് ഹെന്റിക്വസ്

കാന്‍ബെറ: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ 11 റണ്‍സിന്റെ ആവേശ ജയം സ്വന്തമാക്കിയിരിക്കുകയാണ്. ഓസീസ് ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയ ഇന്ത്യന്‍ ബൗളര്‍മാരുടെ മികവാണ് ടീമിന് വിജയമൊരുക്കിയത്. എന്നാല്‍ ഇന്ത്യയുടെ ജയത്തിനേക്കാളേറെ ചര്‍ച്ചാ വിഷയമായത് കണ്‍കഷന്‍ സബസ്റ്റ്യൂട്ടായി യുസ്‌വേന്ദ്ര ചഹാല്‍ പന്തെറിയാനെത്തിയതാണ്. ബാറ്റ് ചെയ്യുന്നതിനിടെ പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായാണ് പന്തെറിയാന്‍ ചഹാല്‍ എത്തിയത്. മൂന്ന് വിക്കറ്റുമായി മത്സരം ഇന്ത്യക്ക് അനുകൂലമാക്കിയത് ചഹാലായിരുന്നു. ഇപ്പോഴിതാ ചഹാലിനെ കണ്‍കഷന്‍ സബ്‌സ്റ്റിട്യൂട്ടായി ഇറക്കിയതിനെ ചോദ്യം ചെയ്തിരിക്കുകയാണ് ഓസീസ് ഓള്‍റൗണ്ടര്‍ മോയിസസ് ഹെന്റിക്വസ്

ഓള്‍റൗണ്ടറായ ജഡേജയ്ക്ക് ഉത്തമ പകരക്കാരനാണോ സ്പിന്‍ സ്‌പെഷ്യലിസ്റ്റായ ചഹാല്‍ എന്നാണ് ഹെന്‍ റിക്‌സിന്റെ ചോദ്യം.' എന്റെ കാഴ്ചപ്പാടില്‍ നിന്ന് പറയുകയാണെങ്കില് ജഡേജ മികച്ചൊരു ഓള്‍റൗണ്ടറാണ്. ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും ബൗളിങ്ങിലും മികവുണ്ട്. എന്നാല്‍ ചഹാലിനെ നോക്കുക. സ്പിന്‍ ബൗളറായ ചഹാല്‍ 11ാമനായി ബാറ്റ് ചെയ്യുന്നവനാണ്. അത് അനുയോജ്യനായ പകരക്കാരന്‍ എന്ന നിയമത്തിന് ശരിയാണെന്ന് തോന്നുന്നില്ല'-ഹെന്റിക്വസ് പറഞ്ഞു.

moiseshenriques-chahal

ഇന്ത്യന്‍ ബാറ്റ് ചെയ്തപ്പോള്‍ ജഡേജ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. 23 പന്തില്‍ 5 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 44 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. 191.30 സ്‌ട്രൈക്കറേറ്റിലായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ്. അവസാന ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്ത് ജഡേജയുടെ തലക്ക് ഏല്‍ക്കുകയും ചെയ്തിരുന്നു. ഇതോടെ ബൗളിങ്ങിനിറങ്ങിയപ്പോള്‍ കണ്‍കഷന്‍ സബ്‌സ്റ്റിട്യൂട്ടായി ചഹാലിനെ ഇന്ത്യ പരിഗണിച്ചു. ഓസ്‌ട്രേലിയയുടെ മൂന്ന് സുപ്രധാന വിക്കറ്റാണ് ചഹാല്‍ വീഴ്ത്തിയത്. ഇതോടെ കംഗാരുക്കള്‍ക്ക് തലകുനിക്കേണ്ടിയും വന്നു.

ഇന്ത്യയുടെ ജയത്തിന് പിന്നാലെ കണ്‍കഷന്‍ സബ്സ്റ്റിട്യൂട്ട് നിയമം ഇന്ത്യ ദുരുപയോഗം ചെയ്‌തെന്ന തരത്തില്‍ വലിയ ആക്ഷേപമാണ് ഉയരുന്നത്. മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍ ജഡേജയുടെ പരിക്കില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ചഹാലിനെ സബ്സ്റ്റിട്യൂട്ടായി പരിഗണിച്ചതിനെ ഓസീസ് കോച്ച് ജസ്റ്റിന്‍ ലാംഗറും ചോദ്യം ചെയ്തിരുന്നു. ഇതിനോടകം വലിയ ചര്‍ച്ചാ വിഷയമായി സംഭവം മാറിയിട്ടുണ്ട്.

കണ്‍കഷന്‍ സബ്‌സ്റ്റിട്യൂഷന്‍ അനുവദിക്കുമ്പോള്‍ അനുയോജ്യനായ പകരക്കാരനാണോ എന്ന് ഐസിസി മാച്ച് റഫറി പരിശോധിക്കണമെന്നും ഹെന്റിക്വസ് അഭിപ്രായപ്പെട്ടു. 'കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂഷന് സമീപിക്കുമ്പോള്‍ കൃത്യമായ പകരക്കാരന്‍ ആണോയെന്ന് നോക്കണം. മാച്ച് റഫറി ഇക്കാര്യം പരിശോധിക്കണം. വരും മത്സരങ്ങളിലെങ്കിലും ഇത് പരിഗണിക്കണം'-ഹെന്റിക്വസ് കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, December 5, 2020, 9:38 [IST]
Other articles published on Dec 5, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+