Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഒരു മത്സരത്തിലെ അവിശ്വസനീയ കാഴ്ചയായിരുന്നു അത്'- ഹര്‍ദിക്കിനെ പ്രശംസിച്ച് ജസ്റ്റിന്‍ ലാംഗര്‍

സിഡ്‌നി: ഏകദിന പരമ്പരയിലെ തോല്‍വിക്ക് ടി20യില്‍ മറുപടി നല്‍കി ഇന്ത്യ. ആദ്യ ടി20യില്‍ 11 റണ്‍സിന് ജയിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിന് വിജയിച്ച് മൂന്ന് മത്സര പരമ്പര 2-0ന് സ്വന്തമാക്കി. രണ്ടാം മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യയുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ഇപ്പോഴിതാ ഹര്‍ദിക്കിന്റെ വെടിക്കെട്ട് ബാറ്റിങ്ങിനെ പ്രശംസിച്ചിരിക്കുകയാണ് ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍.

1

ഒരു മത്സരത്തിലെ അവിശ്വസിനീയ കാഴ്ചയായിരുന്നു ഹര്‍ദിക്കിന്റെ പ്രകടനമെന്നാണ് ജസ്റ്റിന്‍ ലാംഗര്‍ പറഞ്ഞത്. 'ഒരു മത്സരത്തിലെ അവിശ്വസിനീയ കാഴ്ചയായിരുന്നു അത്. അവന്‍ എത്രത്തോളം അപകടകാരിയാണെന്ന് ഞങ്ങള്‍ക്കറിയാം. നേരത്തെ എം എസ് ധോണി കളിച്ചിരുന്നതുപോലെയാണ് ഇപ്പോള്‍ അവന്‍ കളിക്കുന്നത്. മനോഹരമായാണ് അവന്‍ കളിച്ചത്. തീര്‍ച്ചയായും മഹത്തായ ഇന്നിങ്‌സായിരുന്നു അത്'-ലാംഗര്‍ പറഞ്ഞു.

2

ഒരു സമയത്ത് കളി നിയന്ത്രണത്തിലാക്കാന്‍ ഓസ്‌ട്രേലിയക്ക് സാധിച്ചിരുന്നെങ്കിലും ഹര്‍ദിക് പാണ്ഡ്യ ക്രീസിലെത്തിയതോടെ ചിത്രം മാറി. 22 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 42 റണ്‍സാണ് ഹര്‍ദിക് നേടിയത്. അവസാന ഓവറില്‍ 12 റണ്‍സ് ജയിക്കാന്‍ വേണമെന്നിരിക്കെ അനായാസമായി രണ്ട് സിക്‌സ് ഉള്‍പ്പെടെ നേടി രണ്ട് പന്ത് ബാക്കി നിര്‍ത്തി വിജയിക്കാന്‍ ഇന്ത്യക്കായി. ശ്രേയസ് അയ്യരും (5 പന്തില്‍ 12) പുറത്താവാതെ നിന്നു. ഓരോ സിക്‌സും ഫോറുമാണ് അദ്ദേഹം നേടിയത്.

3

ഓസ്‌ട്രേലിയന്‍ ടീമിന്റെ പ്രകടനത്തെയും ലാംഗര്‍ പ്രശംസിച്ചു. 'എല്ലാ മത്സരങ്ങളും വളരെ വാശിയേറിയതായിരുന്നു. മനോഹരമായാണ് ഞങ്ങള്‍ ഫീല്‍ഡ് ചെയ്തത്. കാണുമ്പോള്‍ രോമാഞ്ചം ഉണ്ടാക്കുന്നതായിരുന്നു. എന്നാല്‍ ഇന്ത്യക്ക് പരിചയസമ്പന്നരായ ടി20 താരങ്ങളുണ്ട്. അവര്‍ ഞങ്ങളേക്കാള്‍ മനോഹരമായി കളിച്ചു. എന്റെ താരങ്ങളില്‍ എനിക്ക് അഭിമാനമുണ്ട്. വിജയത്തിന് വളരെ അടുത്തെത്തിയ ശേഷമാണ് കളി മാറിയത്. വളരെ ആകാംക്ഷ നിറഞ്ഞ മത്സരമായിരുന്നു. മനോഹരമായിത്തന്നെ ഞങ്ങള്‍ ബാറ്റ് ചെയ്യുന്നത്. ഭേദപ്പെട്ട സ്‌കോര്‍ തന്നെ നേടിയെങ്കിലും ഇന്ത്യ മികച്ച രീതിയില്‍ ബാറ്റ് ചെയ്തു'-ലാംഗര്‍ പറഞ്ഞു.

4

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ബാറ്റിങ്ങിനെയും ഓസീസ് കോച്ച് പ്രശംസിച്ചു. 'വിരാട് കോലിയുടെ ചില ഷോട്ടുകള്‍ വളരെ മികച്ചതായിരുന്നു. ഞാന്‍ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട് കണ്ടതില്‍വെച്ച് ഏറ്റവും മികച്ച താരം വിരാട് കോലിയാണെന്ന്. അദ്ദേഹം കളിച്ച ചില ഷോട്ടുകള്‍ അതി മനോഹരമായിരുന്നു. മികച്ച തുടക്കം ലഭിച്ചതും ഇന്ത്യയെ വിജയത്തിലെത്താന്‍ സഹായിച്ചു'-ലാംഗര്‍ കൂട്ടിച്ചേര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 5 വിക്കറ്റിന് 194 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിലാണ് വിജയ ലക്ഷ്യം മറികടന്നത്. ശിഖര്‍ ധവാന്‍ (52), വിരാട് കോലി (40), കെഎല്‍ രാഹുല്‍ (30) എന്നിവരും ഇന്ത്യക്കുവേണ്ടി തിളങ്ങി.

Story first published: Monday, December 7, 2020, 11:38 [IST]
Other articles published on Dec 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+