വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND-AUS T20: ജഡേജയെ ഇന്ത്യ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യിക്കണം- ഗൗതം ഗംഭീര്‍

കാന്‍ബെറ: ഇന്ത്യ-ഓസീസ് ക്രിക്കറ്റ് പരമ്പര പുരോഗമിക്കുമ്പോള്‍ ശ്രദ്ധേയ പ്രകടനം കൊണ്ട് കൈയടി നേടുകയാണ് രവീന്ദ്ര ജഡേജ. മൂന്നാം ഏകദിനത്തിലെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ ഒന്നാം ടി20യില്‍ 23 പന്തില്‍ 44 റണ്‍സുമായി ജഡേജ കസറിയിരിക്കുകയാണ്. ജഡേജയുടെ പരിമിത ഓവറിലെ പ്രകടനത്തെ വിമര്‍ശിച്ചവര്‍ക്കുള്ള വായടപ്പിക്കുന്ന മറുപടിയാണ് അദ്ദേഹം സമീപകാലത്തായി പുറത്തെടുക്കുന്നത്. ഇക്കഴിഞ്ഞ ഐപിഎല്ലിലും ജഡേജ ബാറ്റുകൊണ്ട് തിളങ്ങിയിരുന്നു. ഇപ്പോഴിതാ ജഡേജയുടെ ബാറ്റിങ്ങിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ജഡേജയ്ക്ക് പരിമിത ഓവറില്‍ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യിക്കണമെന്നാണ് ഗംഭീര്‍ അഭിപ്രായപ്പെട്ടത്.

'രവീന്ദ്ര ജഡേജയ്ക്ക് അഞ്ചാം നമ്പറില്‍ ബാറ്റിങ് നല്‍കണമെന്നാണ് എനിക്ക് തോന്നുന്നത്. അങ്ങനെയാണെങ്കില്‍ കെ എല്‍ രാഹുലിന് നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനാവും. കോലി മൂന്നാം നമ്പര്‍,രാഹുല്‍ നാലാം നമ്പര്‍ ജഡേജ അഞ്ചാം നമ്പര്‍ ഹര്‍ദിക് പാണ്ഡ്യ ആറാം നമ്പറിലും കളിച്ചാല്‍ ഏഴാം നമ്പറില്‍ മറ്റൊരു ഓള്‍റൗണ്ടറെക്കൂടി കളിപ്പിക്കാനാവും. അവന്റെ ഫോമിനെ ഉപയോഗപ്പെടുത്തണം'-ഗംഭീര്‍ പറഞ്ഞു.

jadeja-gambhir

തന്റെ പദ്ധതി വളരെ ലളിതമാണെന്നും ഗംഭീര്‍ പറഞ്ഞു. ഏഴാം നമ്പറില്‍ ഒരാളെ ബാറ്റ് ചെയ്യാനയച്ചാല്‍ അയാല്‍ ഏഴാം നമ്പറുകാരനെപ്പോലെ മാത്രമെ കളിക്കൂ. എന്നാല്‍ അയാളെ നാലാം നമ്പറുകാരനായോ അഞ്ചാം നമ്പറുകാരനായോ കളിപ്പിച്ചാല്‍ അവന്‍ ആ പൊസിഷന് ചേര്‍ന്നപോലെ കളിക്കുമെന്നും ഗംഭീര്‍ പറഞ്ഞു. ചെറിയ സ്‌കോറിലേക്ക് ഒതുങ്ങുമായിരുന്ന ഇന്ത്യയെ 161 എന്ന സ്‌കോറിലേക്ക് എത്തിച്ചത് ജഡേജയാണ്. 23 പന്തില്‍ 5 ഫോറും 1 സിക്‌സും ഉള്‍പ്പെടെയാണ് ജഡേജ 44 റണ്‍സ് നേടിയത്. 191.30 ആയിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്.

ജഡേജ മികച്ച പ്രതിഭയുള്ള താരമാണെന്നും അത് പ്രയോജനപ്പെടുത്താന്‍ സാധിക്കണമെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു. 'നിങ്ങള്‍ ഒരു താരത്തോടെ ഓപ്പണ്‍ ചെയ്യാന്‍ പറയൂ. അയാള്‍ പിന്നീട് ഒരു ഓപ്പണറെപ്പോലെയെ ചിന്തിക്കൂ. ജഡേജയ്ക്ക് പ്രതിഭയുണ്ട്. ഇക്കാര്യം നമുക്ക് എല്ലാവര്‍ക്കും അറിയുന്നതാണ്. ടെസ്റ്റ് സെഞ്ച്വറി സ്വന്തം പേരിലുള്ള താരമാണ് അവന്‍. വെള്ളബോളില്‍ ഏത് സാഹചര്യത്തിലും റണ്‍സ് നേടാന്‍ മികവ് അവനുണ്ട്. എന്തുകൊണ്ടാണ് നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ അവന് അവസരം നല്‍കാത്തത്. അങ്ങനെയാണെങ്കില്‍ ക്രുണാല്‍ പാണ്ഡ്യ,അക്‌സര്‍ പട്ടേല്‍ തുടങ്ങിയ ഓള്‍റൗണ്ടര്‍മാരെക്കൂടി ടീമിലേക്ക് പരിഗണിക്കാനാവും'-ഗംഭീര്‍ പറഞ്ഞു.

ഓള്‍റൗണ്ടറായ ജഡേജ ഒരു സമയത്ത് മോശം ഫോമിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്ത് പോയിരുന്നെങ്കിലും ശക്തമായ പ്രകടനത്തോടെ തിരിച്ചെത്തിയതാണ്. 49 ടെസ്റ്റില്‍ നിന്ന് 35.26 ശരാശരിയില്‍ 1869 റണ്‍സും 219 വിക്കറ്റും 168 ഏകദിനത്തില്‍ നിന്ന് 32.58 ശരാശരിയില്‍ 2411 റണ്‍സും 188 വിക്കറ്റും 50 ടി20യില്‍ നിന്ന് 15.5 ശരാശരിയില്‍ 217 റണ്‍സും 39 വിക്കറ്റുമാണ് ജഡേജ ഇന്ത്യന്‍ ജഴ്‌സിയില്‍ നേടിയത്.

Story first published: Friday, December 4, 2020, 21:26 [IST]
Other articles published on Dec 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X