Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND-AUS: ഹര്‍ദിക്കിനെയും നടരാജനെയും പ്രശംസിച്ച് രവി ശാസ്ത്രി

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ പരിമിത ഓവര്‍ പരമ്പരക്ക് ശേഷം ടെസ്റ്റ് പരമ്പരയ്ക്കായുള്ള തയ്യാറെടുപ്പിലാണ് ഇരു ടീമും ഉള്ളത്. ഏകദിന പരമ്പര ഓസ്‌ട്രേലിയയും ടി20 പരമ്പര ഇന്ത്യയും സ്വന്തമാക്കിയിരുന്നു. പരിമിത ഓവറില്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം മികച്ചതായിരുന്നു. പ്രധാനമായും ഹര്‍ദിക് പാണ്ഡ്യ,ടി നടരാജന്‍ എന്നിവരുടെ പ്രകടനമാണ് ശ്രദ്ധേയമായത്. ഇപ്പോഴിതാ ഹര്‍ദിക്കിനെയും നടരാജനെയും പ്രശംസിച്ചിരിക്കുകയാണ് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി.

'രോഹിത് ശര്‍മയും ജസ്പ്രീത് ബൂംറയും ഇല്ലാതെ ടി20 പരമ്പര ജയിക്കുകയെന്നത് വലിയ നേട്ടമാണ്. അവസരത്തിനൊത്ത് ടീമിലെ താരങ്ങള്‍ ഉയരുന്നത് കാണുന്നത് മനോഹരമാണ്. ഹര്‍ദിക് സ്വാഭാവികമായും അങ്ങനെയാണ്. മത്സരത്തില്‍ ഹര്‍ദിക്കിനെപ്പോലെ മനോഹരമായി ഹാര്‍ഡ് ഹിറ്റ് ചെയ്തതായി ആരുമില്ല'-രവി ശാസ്ത്രി പറഞ്ഞു.

ഏകദിന പരമ്പരയില്‍ രണ്ട് അര്‍ധ സെഞ്ച്വറിയടക്കം ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച ഹര്‍ദിക് ടി20 പരമ്പരയിലും തിളങ്ങി. പരിക്കിന് ശേഷം പന്തെറിയാന്‍ സാധിക്കാത്ത ഹര്‍ദിക് ബാറ്റ്‌സ്മാനെന്ന നിലയിലാണ് കൂടുതല്‍ തിളങ്ങിയത്. ടി20 പരമ്പരയിലെ താരം ഹര്‍ദിക്കായിരുന്നു. എന്നാല്‍ ടെസ്റ്റ് പരമ്പരയില്‍ ഹര്‍ദിക്കില്ല. പന്തെറിയാന്‍ സാധിക്കാത്തതിനാലാണ് ഹര്‍ദിക്കിനെ ടെസ്റ്റ് പരമ്പരയില്‍ നിന്ന് തഴഞ്ഞത്.

ravishastri-hardik-natarajan

അരങ്ങേറ്റം ഗംഭീരമാക്കിയ ടി നടരാജനെയും രവി ശാസ്ത്രി പ്രശംസിച്ചു. 'നെറ്റ് ബൗളറായാണ് നടരാജനെ ആദ്യം പരിഗണിച്ചത്. എന്നാല്‍ അവന് അവസരം ലഭിച്ചപ്പോള്‍ അത് സുവര്‍ണ്ണ നേട്ടമാക്കി മാറ്റാന്‍ സാധിച്ചു. അവനെ വിശ്വാസിക്കുകയും ആത്മവിശ്വാസം നല്‍കി മികച്ച പ്രകടനത്തിന് പ്രാപ്തമാക്കുകയും ചെയ്ത ടീം മാനേജ്‌മെന്റിനും സപ്പോര്‍ട്ടിങ് സ്റ്റാഫിനുമാണ് നന്ദി പറയേണ്ടത്. വലിയ നീണ്ട കരിയര്‍ അവന്റെ മുന്നിലുണ്ട്'-രവി ശാസ്ത്രി പറഞ്ഞു.

ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലൂടെ അരങ്ങേറ്റം നടത്തിയ നടരാജന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. മൂന്ന് മത്സര ടി20 പരമ്പരയില്‍ നിന്ന് ആറ് വിക്കറ്റാണ് നടരാജന്‍ വീഴ്ത്തിയത്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം തിളങ്ങിയതോടെയാണ് നടരാജന്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തിയത്. യോര്‍ക്കറുകള്‍ എറിയാനുള്ള മിടുക്കാണ് നടരാജനെ വ്യത്യസ്തനാക്കുന്നത്.

2021ല്‍ ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ നടരാജനില്‍ പ്രതീക്ഷകളേറെ. ജസ്പ്രീത് ബൂംറ,ടി നടരാജന്‍ ഡെത്ത് ഓവര്‍ കൂട്ടുകെട്ട് ഇന്ത്യയ്ക്ക് കിരീടം നല്‍കാന്‍ പ്രാപ്തമാണ്. ഇന്ത്യയുടെ നാട്ടില്‍ നടക്കുന്ന ഇംഗ്ലണ്ട് പരമ്പരയും അടുത്ത വര്‍ഷം നടക്കുന്ന ഐപിഎല്ലും നടരാജനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായിരിക്കും.

Story first published: Saturday, December 12, 2020, 9:41 [IST]
Other articles published on Dec 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+