IND-AUS 3rd T20: 'സഞ്ജുവിന് പകരം മനീഷ് പാണ്ഡെ എത്തും'- കോലിയെ ട്രോളി സെവാഗ്
സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടി20 ഇന്ന് നടക്കാനിരിക്കുകയാണ്. ആദ്യ രണ്ട് മത്സരവും ജയിച്ച് പരമ്പര ഇന്ത്യ ഉറപ്പിച്ചിരുന്നു. മൂന്നാം മത്സരത്തിലും ജയിച്ച് വൈറ്റ് വാഷിന് ഇന്ത്യ തയ്യാറെടുക്കുമ്പോള്‍ ആശ്വാസ ജയം തേടിയാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നത്. പരമ്പര നേടിയതിനാല്‍ത്തന്നെ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടായേക്കും. ബാറ്റിങ്ങില്‍ തിളങ്ങാനാവാത്ത സഞ്ജു സാംസണിന് പകരം മനീഷ് പാണ്ഡെ ഇന്ന് കളിക്കാനാണ് സാധ്യത. ഇപ്പോഴിതാ രണ്ട് മത്സരങ്ങള്‍ക്ക് ശേഷം ടീമില്‍ അഴിച്ചുപണി നടത്തുന്ന നായകന്‍ കോലിയുടെ നിലപാടിനെ പരിഹസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.
'നിലവിലെ ടീമില്‍ മാറ്റം വേണമെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ അവര്‍ ഫിറ്റാണെങ്കില്‍ സഞ്ജുവിന് പകരം മനീഷ് പാണ്ഡെയെ ഇന്ന് കളിപ്പിക്കും. സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യത സഞ്ജുവിനാണ്. ആദ്യ രണ്ട് മത്സരത്തിലും മികച്ച റണ്‍സ് നേടാന്‍ അവന് സാധിച്ചിരുന്നില്ല. അതിനാല്‍ത്തന്നെ ടീമില്‍ മാറ്റത്തിന് സാധ്യതയുണ്ട്. രണ്ട് മത്സരങ്ങള്‍ക്ക് ശേഷം ടീമില്‍ മാറ്റം വരുത്തുന്ന സ്വഭാവം വിരാട് കോലിക്കുണ്ട്'-സെവാഗ് പറഞ്ഞു.

സഞ്ജു സാംസണിന് പിന്തുണ നല്‍കി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് രംഗത്തെത്തി. സഞ്ജുവിന് പ്രതിഭയുണ്ടെന്നും പിന്തുണ നല്‍കണമെന്നുമാണ് കൈഫ് പറഞ്ഞത്. 'ഇന്ത്യ പരമ്പര നേടിക്കഴിഞ്ഞു. രണ്ട് ടി20യിലും സഞ്ജു കളിച്ചു. ആദ്യ മത്സരത്തില്‍ മികച്ച പ്രകടനമായിരുന്നു അവന്‍ നടത്തയത്. അവന് സ്‌കോര്‍ നേടാന്‍ സാധിക്കുമെന്നും സിക്‌സര്‍ നേടാനുള്ള കഴിവും ഉണ്ടെന്നാണ് ഞാന്‍ കരുതുന്നത്'-കൈഫ് പറഞ്ഞു.
അവന്റെ അവസരത്തെ വളരെ നന്നായി ഉപയോഗപ്പെടുത്താന്‍ സാധിച്ചിട്ടില്ല. അവന്‍ ദേശീയ ടീമിലെ പുതിയ താരമാണ്. അതിനാല്‍ത്തന്നെ കൂടുതല്‍ അവസരം നല്‍കണം. ടി നടരാജന്‍ ചെയ്തതുപോലെ അവസരത്തെ മുതലാക്കാനായില്ല. എന്നാല്‍ ഇനിയും അവസരം അവന്‍ അര്‍ഹിക്കുന്നുണ്ടെന്നും കൈഫ് പറഞ്ഞു. വിരാട് കോലിയെപ്പോലുള്ള താരങ്ങളെ മാതൃകയാക്കണം. സിംഗിളുകളും ഡബിളുകളുമായി എങ്ങനെയാണ് ഇന്നിങ്‌സ് കെട്ടിപ്പടുക്കുന്നതെന്ന് കോലിയെ കണ്ട് പഠിക്കണമെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു.
ആദ്യ മത്സരങ്ങളിലെല്ലാം ഫീല്‍ഡിങ്ങില്‍ തിളങ്ങാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. ബാറ്റിങ്ങില്‍ സിക്‌സും ഫോറുമായി തുടങ്ങാന്‍ സഞ്ജുവിന് സാധിക്കുന്നുണ്ടെങ്കിലും അത് മുതലാക്കാന്‍ താരത്തിനാകുന്നില്ല. ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജുവിന് സ്ഥിരത കണ്ടെത്താനാകുന്നില്ല.റിഷഭ് പന്തിന് പകരമാണ് സഞ്ജുവിന് ഇന്ത്യ ടി20 ടീമില്‍ അവസരം നല്‍കിയത്. ഇന്ന് അവസരം ലഭിച്ചിട്ടും തിളങ്ങാനായില്ലെങ്കില്‍ പിന്നീട് മടങ്ങിവരവ് പ്രയാസമാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications