വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND-AUS T20: 'ചഹാലിനെ കളിപ്പിക്കാന്‍ പദ്ധതി ഇല്ലായിരുന്നു'- വിവാദങ്ങളോട് പ്രതികരിച്ച് കോലി

കാന്‍ബെറ: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ 11 റണ്‍സ് വിജയം നേടിയതിന് പിന്നാലെ വിവാദം പുകയുകയാണ്. മത്സരത്തില്‍ ഇന്ത്യ പന്തെറിയാനെത്തിയപ്പോള്‍ പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് പകരം കണ്‍കഷന്‍ സബ്സ്റ്റിട്യൂട്ടായി യുസ്‌വേന്ദ്ര ചഹാലിനെ ഇറക്കിയതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. മത്സരത്തില്‍ നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ചഹാലാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. കളിയിലെ താരവും ചഹാല്‍ തന്നെയാണ്. ഇന്ത്യയുടെ വിജയത്തിന് ശേഷം കണ്‍കഷന്‍ സബ്‌സ്റ്റിട്യൂട്ടായി ചഹാലിനെ ഇറക്കിയ സംഭവം കൂടുതല്‍ ചര്‍ച്ചയായി. പ്രമുഖ താരങ്ങളും ക്രിക്കറ്റ് നിരൂപകരെല്ലാം വിമര്‍ശനങ്ങളും വിലയിരുത്തലുകളുമായി രംഗത്തെത്തവെ വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി.

ഒന്നാം ടി20യില്‍ യുസ്‌വേന്ദ്ര ചഹാല്‍ പദ്ധതികളുടെ ഭാഗമല്ലായിരുന്നുവെന്നാണ് വിരാട് കോലി പറഞ്ഞത്. 'യുസിയെ കണ്‍കഷന്‍ സബ്സ്റ്റിട്യൂട്ടായി കളിപ്പിക്കുന്നത് സംബന്ധിച്ച് യാതൊരു പദ്ധതികളുമില്ലായിരുന്നു. കണ്‍കഷന്‍ സബ്സ്റ്റിട്യൂട്ട് വളരെ അപരിചിതമായ ഒന്നാണ്. അത് ഞങ്ങള്‍ക്ക് ആവിശ്യമായി വന്നു. എതിരാളികളെ തകര്‍ക്കുന്ന വ്യക്തിയാണ് യുസി'-വിരാട് കോലി പറഞ്ഞു. ഏകദിന പരമ്പരയില്‍ നന്നായി തല്ലുകൊണ്ട് ചഹാല്‍ ടി20യില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. പ്രശ്‌നങ്ങളും പിഴവുകളും ഉള്‍ക്കൊണ്ട് പന്തെറിഞ്ഞതാണ് ചഹാലിന്റെ ശക്തമായ തിരിച്ചുവരവിന് കാരണം.

viratkohli

ചഹാല്‍ മാത്രമല്ല,ഇന്ത്യന്‍ ബൗളര്‍മാരുടെ കൂട്ടായ പ്രകടനമാണ് ടീമിന് ജയമൊരുക്കിയത്. ജസ്പ്രീത് ബൂംറയുടെ അഭാവം ഇന്ത്യന്‍ ടീമിലുണ്ടെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ഇന്ത്യയെ പഴിച്ചവരുടെ വായടിപ്പിക്കുന്ന പ്രകടനമാണ് ബൗളിങ് നിര കാഴ്ചവെച്ചത്. അതില്‍ പ്രധാനം അരങ്ങേറ്റം ഗംഭീരമാക്കിയ നടരാജന്റെ പ്രകടനമാണ്. ഇത്തവണത്തെ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം തിളങ്ങിയ നടരാജന്‍ ഇന്ത്യയുടെ ഏകദിന ടീമിലും അരങ്ങേറ്റം നടത്തിയിരുന്നു. ടി20യില്‍ നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങിയാണ് നടരാജന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ദീപക് ചഹാര്‍ നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി 1 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍ നാല് ഓവറില്‍ 16 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. എന്നാല്‍ സുന്ദറിന് വിക്കറ്റ് നേടാനായില്ല. മുഹമ്മദ് ഷമി നാല് ഓവറില്‍ 46 റണ്‍സ് വഴങ്ങി.

ഇന്ത്യയുടെ ബൗളിങ് പ്രകടനത്തെ കോലി പ്രശംസിച്ചു. 'മികച്ചൊരു തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ ജയിക്കാന്‍ കഠിനമായ പ്രകടനവും ജയിക്കാനുള്ള പ്രവണതയും നിലനിര്‍ത്തണം. അവസാന മത്സരത്തില്‍ മനോഹരമായാണ് അവര്‍ കളിച്ചത്. നടരാജന്‍ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. ചഹാലാണ് മത്സരം അനുകൂലമാക്കിയത്. ഹര്‍ദികിന്റെ ക്യാച്ച് മത്സരത്തിലെ വഴിത്തിരിവായി'-കോലി പറഞ്ഞു നിര്‍ത്തി.

Story first published: Friday, December 4, 2020, 19:38 [IST]
Other articles published on Dec 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X