ഏകദിന പരമ്പര: ഓസീസിന്റെ പ്ലേയിങ് ഇലവനെക്കുറിച്ച് മനസ് തുറന്ന് കോച്ച് ജസ്റ്റിന്‍ ലാംഗര്‍
സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള വാശിയേറിയ ക്രിക്കറ്റ് പരമ്പര ആരംഭിക്കാന്‍ ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കി. 27ാം തീയ്യതി സിഡ്‌നിയിലാണ് ആദ്യ മത്സരം നടക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്ക് മുന്നോടിയായി അവസാന ഘട്ട തയ്യാറെടുപ്പിലാണ് ഇരു ടീമും. ഇപ്പോഴിതാ ഓസ്‌ട്രേലിയയുടെ ഏകദിന പ്ലേയിങ് ഇലവനെക്കുറിച്ച് വ്യക്തമായ ചിത്രം നല്‍കിയിരിക്കുകയാണ് ഓസീസ് പരിശീലകനായ ജസ്റ്റിന്‍ ലാംഗര്‍.
'മിച്ചല്‍ മാര്‍ഷിന് പകരം സ്റ്റീവ് സ്മിത്ത് പ്ലേയിങ് ഇലവനിലെത്താനാണ് സാധ്യത. എന്നാല്‍ ഞങ്ങളുടെ ഏകദിനത്തിലെ ടീമിനെക്കുറിച്ച് പഠിക്കുകയും അടിത്തറയുണ്ടാക്കുന്നതിനെക്കുറിച്ചും സംസാരിച്ചു. ഒരു അധിക ബൗളറെ എപ്പോഴും പരിഗണിക്കുന്നതിനെ ഞങ്ങള്‍ ഇഷ്ടപ്പെടുന്നു. ഇംഗ്ലണ്ടില്‍ മിച്ചല്‍ മാര്‍ഷ്,മാര്‍ക്കസ് സ്റ്റോയിനിസ്,ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ ഉണ്ടായിരുന്നു. കുറഞ്ഞത് 10 ഓവര്‍ എറിയിക്കാന്‍ ഇവര്‍ പ്രാപ്തരായിരുന്നു. അതിനാല്‍ത്തന്നെ ആ കൂട്ടുകെട്ടിനെ ഞങ്ങള്‍ ഇഷ്ടപ്പെടുന്നു. ടീം തിരഞ്ഞെടുപ്പിനെക്കുറിച്ച് വളരെയധികം ചര്‍ച്ചകള്‍ നടന്നു. വളരെ തലവേദന പിടിച്ചതായിരുന്നു ഇത്. എന്നാല്‍ ഇത് നല്ല തലവേദനായണെന്ന് എനിക്ക് ഉറപ്പുണ്ട്'-ലാംഗര്‍ പറഞ്ഞു.

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായിരുന്ന മിച്ചല്‍ മാര്‍ഷ് പരിക്കിനെത്തുടര്‍ന്ന് പാതി വഴിയില്‍ മടങ്ങിയിരുന്നു. ഇതേ പരിക്കാണ് അദ്ദേഹത്തിന് ഇന്ത്യന്‍ പരമ്പരയും നഷ്ടപ്പെടുത്തുന്നത്. മീഡിയം പേസ് ഓള്‍റൗണ്ടറായ മിച്ചല്‍ മാര്‍ഷിന്റെ അസാന്നിധ്യം ആതിഥേയര്‍ക്ക് വലിയ തിരിച്ചടിയാണ്. ഇക്കഴിഞ്ഞ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്മിത്ത് കളിച്ചിരുന്നില്ല. ഇത്തവണത്തെ ഐപിഎല്ലില്‍ തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും ഇന്ത്യക്കെതിരേ മികച്ച റെക്കോഡുള്ള സ്മിത്ത് പ്ലേയിങ് ഇലവനില്‍ ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്താനുണ്ടാവും.
മിച്ചല്‍ മാര്‍ഷിന്റെ അഭാവം മോയിസസ് ഹെന്‍ഡ്രികസിനെ ഉപയോഗിച്ച് നികത്താനാവുമെന്ന പ്രതീക്ഷയും ലാംഗര്‍ പങ്കുവെച്ചു. 'മോയിസസ് ഹെന്‍ഡ്രികസ് വളരെയധികം പരിചയസമ്പത്തുള്ള താരമാണ്. അവന്‍ മികച്ച ഫോമിലാണ്. അതിനാല്‍ മികച്ച പ്രകടനം നടത്താന്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നു. യുവതാരം കാമറൂണ്‍ ഗ്രീനിനെ ടീമിലേക്ക് പരിഗണിക്കാന്‍ ഇനിയും കടമ്പകളുണ്ട്. ഏകദിനത്തില്‍ പന്തെറിഞ്ഞ് ശീലിക്കേണ്ടതുണ്ട്.
കാരണം മൂന്ന് ഫോര്‍മാറ്റിലും വ്യത്യസ്തമായ പദ്ധതികളാണ് ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നത്. നെറ്റ്‌സില്‍ മനോഹരമായി പന്തെറിയുന്നുണ്ട്. യുവ പേസറെന്ന നിലയില്‍ അവന്റെ കായിക ക്ഷമതയ്ക്ക് പരിഗണന നല്‍കേണ്ടതുണ്ട്. എന്നാല്‍ മനോഹരമായി പന്തെറിയുന്ന ഗ്രീനിനെ പ്ലേയിങ് ഇലവനിലേക്ക് പരിഗണിക്കാന്‍ സാധിക്കിന്നുവെന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്‌ലാംഗര്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications