IND-A vs SA-A: ലീഡിനായി ഇന്ത്യ പൊരുതുന്നു, നിലയുറപ്പിച്ച് വിഹാരി, ഇഷാന് അര്‍ധ സെഞ്ച്വറി നഷ്ടം

കേപ്ടൗണ്‍: ഇന്ത്യ എ ടീമും ദക്ഷിണാഫ്രിക്ക എ ടീമും തമ്മിലുള്ള രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ ലീഡിനായി ഇന്ത്യ എ ടീം പൊരുതുന്നു. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 297 റണ്‍സിന് കൂടാരം കയറി. മറുപടിക്കിറങ്ങിയ ഇന്ത്യ മൂന്നാം ദിനത്തിന്റെ ആദ്യ സെക്ഷന്‍ അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെന്ന മികച്ച നിലയിലാണ്. അഞ്ച് വിക്കറ്റ് ശേഷിക്കെ ഇന്ത്യ ദക്ഷിണാഫ്രിക്കയേക്കാള്‍ 94 റണ്‍സിന് പിന്നിലാണ്. ഹനുമ വിഹാരിയും (49*) സര്‍ഫറാസ് ഖാനുമാണ് (31*) ക്രീസില്‍.

 IND vs NZ: കരുണ്‍ നായരോട് ചെയ്തത് ശ്രേയസിനോടും ഇന്ത്യ ചെയ്യുമോ? പരസ് മാംബ്രേ പറയുന്നു IND vs NZ: കരുണ്‍ നായരോട് ചെയ്തത് ശ്രേയസിനോടും ഇന്ത്യ ചെയ്യുമോ? പരസ് മാംബ്രേ പറയുന്നു

ഇന്ത്യയുടെ തുടക്കം ഭേദപ്പെട്ട നിലയിലായിരുന്നു. ഒന്നാം വിക്കറ്റില്‍ പൃഥ്വി ഷായും (42),ക്യാപ്റ്റന്‍ പ്രിയങ്ക് പാഞ്ചലും (24) ചേര്‍ന്ന് 57 റണ്‍സാണ് സൃഷ്ടിച്ചത്. പതിവ് ശൈലിയില്‍ ആക്രമിച്ച പൃഥ്വി 54 പന്തുകള്‍ നേരിട്ട് ആറ് ബൗണ്ടറിയാണ് നേടിയത്. 32 പന്തുകള്‍ നേരിട്ട് നാല് ബൗണ്ടറി ഉള്‍പ്പെട്ടതാണ് പാഞ്ചലിന്റെ ഇന്നിങ്‌സ്. എന്നാല്‍ മൂന്നാമനായി ഇറങ്ങിയ അഭിമന്യു ഈശ്വരന്‍ ഗോള്‍ഡന്‍ ഡെക്കായി. ഗ്ലിന്റന്‍ സ്റ്റുര്‍മാന് മുന്നില്‍ എല്‍ബിയില്‍ കുരുങ്ങുകയായിരുന്നു. നാലാമനായി ക്രീസിലെത്തിയ ഹനുമ വിഹാരി ശ്രദ്ധേയ ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്. 159 പന്തുകള്‍ നേരിട്ട് ക്ഷമയോടെ കളിച്ച അദ്ദേഹം ഏഴ് ബൗണ്ടറിയാണ് ഇതുവരെ നേടിയത്. വിഹാരിയില്‍ നിന്ന് സെഞ്ച്വറി പ്രകടനം തന്നെയാണ് പ്രതീക്ഷിക്കുന്നത്.

IPL 2022: ഹാര്‍ദിക്കിനെ മുംബൈ ഒഴിവാക്കാന്‍ ഒരൊറ്റ കാരണം മാത്രം- വെറ്റോറി പറയുന്നു

ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ഭാഗമായ വിഹാരിയെ ഇന്ത്യ ന്യൂസീലന്‍ഡ് പരമ്പരയില്‍ നിന്ന് ഒഴിവാക്കിയാണ് ഇന്ത്യ എ ടീമിനൊപ്പം ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് എ ടീമിനൊപ്പം അയച്ചത്. ന്യൂസീലന്‍ഡ് പരമ്പരക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് ദക്ഷിണാഫ്രിക്കന്‍ പര്യടനമാണ്. അതുകൊണ്ട് തന്നെ വിഹാരിക്ക് ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ കൂടുതല്‍ അനുഭവസമ്പത്ത് ലഭിക്കുന്നതിനായാണ് എ ടീമിനൊപ്പം അയച്ചത്. ഈ നീക്കം തെറ്റിയില്ലെന്ന് അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനത്തില്‍ നിന്ന് വ്യക്തം.

IND vs NZ: 'വാലറ്റം പോലും 20 ഇന്നിങ്‌സില്‍ ഒരു ഫിഫ്റ്റി നേടും', രഹാനെയെ ഉന്നം വെച്ച് ദോഡ ഗണേഷ്

ബാബ അപരാജിതിനും പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. ഏഴ് പന്തുകള്‍ നേരിട്ട താരം അക്കൗണ്ട് തുറക്കും മുമ്പെ പുറത്തായി. വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ അര്‍ധ സെഞ്ച്വറിക്ക് ഒരു റണ്‍സകലെ പുറത്തായി. 71 പന്തുകള്‍ നേരിട്ട് ഒമ്പത് ബൗണ്ടറി ഉള്‍പ്പെടെയാണ് ഇഷാന്‍ 49 റണ്‍സ് നേടിയത്. സര്‍ഫറാസ് ഖാന്‍-വിഹാരി കൂട്ടുകെട്ടിലാണ് ഇന്ത്യയുടെ പ്രതീക്ഷ. 62 പന്തുകള്‍ നേരിട്ട് മൂന്ന് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയാണ് സര്‍ഫറാസ് ഖാന്‍ ക്രീസില്‍ തുടരുന്നത്. ദക്ഷിണാഫ്രിക്കയ്ക്കായി മാര്‍ക്കോ ജാന്‍സെന്‍ മൂന്ന് വിക്കറ്റും ഗ്ലിന്റന്‍ സ്റ്റൂമാന്‍ രണ്ട് വിക്കറ്റും ലൂത്തോ സിപ്പാംല ഒരു വിക്കറ്റും നേടി.

IPL 2022: സൂര്യയെ എന്തുകൊണ്ട് നിലനിര്‍ത്തി? സഹീര്‍ പറയുന്നു- കൈവിട്ടവരെ തിരികെയെത്തിക്കും!

നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച ബൗളിങ് പ്രകടനം ഇന്ത്യ കാഴ്ചവെച്ചതോടെ തട്ടകത്തില്‍ 297ല്‍ ദക്ഷിണാഫ്രിക്ക ഒതുങ്ങി. മാര്‍ക്കോ ജാന്‍സെന്‍ (70) അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. 123 പന്തുകളില്‍ എട്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയാണ് ജാന്‍സന്റെ പ്രകടനം. ജോര്‍ജ് ലിന്‍ഡി (44),വാന്‍ ടോന്‍ഡര്‍ (34),സുബൈര്‍ ഹംസ (31),ക്യൂഷ്‌ലി (32) എന്നിവരെല്ലാമാണ് ദക്ഷിണാഫ്രിക്കയുടെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍.

IPL 2022: ക്യാപ്റ്റന്മാരെ ആവിശ്യമുള്ളവര്‍ക്ക് സന്തോഷിക്കാം, അവസരം കാത്ത് ഒഴിവാക്കപ്പെട്ട അഞ്ച് താരങ്ങള്‍

ഇന്ത്യക്കായി നവദീപ് സൈനി,ഇഷാന്‍ പോറല്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ നാഗ്‌വാസ് വാല,സൗരഭ് കുമാര്‍,അപാരിജിത് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ദക്ഷിണാഫ്രിക്കയെ വിറപ്പിക്കുന്ന പ്രകടനം കാഴ്ചവെക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായി. വരാനിരിക്കുന്ന ഇന്ത്യന്‍ ടീമിന്റെ പര്യടനത്തിന് മുമ്പ് വലിയ പ്രതീക്ഷ നല്‍കുന്നതാണ് എ ടീമിന്റെ പ്രകടനം. ദേവ്ദത്ത് പടിക്കല്‍,കൃഷ്ണപ്പ ഗൗതം,ഉമ്രാന്‍ മാലിക്ക് എന്നിവരെല്ലാം ഇന്ത്യ എ ടീമിന്റെ ഭാഗമായുണ്ട്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, December 2, 2021, 14:18 [IST]
Other articles published on Dec 2, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X