വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാഹറും സെയ്‌നിയും സൗത്താഫ്രിക്കയെ എറിഞ്ഞിട്ടു, 268ന് പുറത്ത്- പൃഥ്വിയും ദേവ്ദത്തും ഫ്‌ളോപ്പ്

വിഹാരിയാണ് ഇന്ത്യയെ നയിക്കുന്നത്

ബ്ലുംഫൊണ്ടെയ്ന്‍: ഇന്ത്യ എയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും അനൗദ്യോഗിക ടെസ്റ്റ് മല്‍സരത്തില്‍ (ചതുര്‍ദിനം) സൗത്താഫ്രിക്കന്‍ എ ടീമിന്റെ ഒന്നാമിന്നിങ്‌സ് 268 റണ്‍സില്‍ അവസാനിച്ചു. മറുപടിയില്‍ ഇന്ത്യയുടെ തുടക്കം പാളിയിരിക്കുകയാണ്. രണ്ടാംദിനം 13 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ രണ്ടു വിക്കറ്റിനു 54 റണ്‍സെന്ന നിലയിലാണ്.

ഓപ്പണര്‍മാരെ ഇന്ത്യക്കു നഷ്ടമായിക്കഴിഞ്ഞു. പൃഥ്വി ഷായും ദേവ്ദത്ത് പടിക്കലുമാണ് പുറത്തായത്. രണ്ടു പേര്‍ക്കും കാര്യമായ സഭാവന നല്‍കാനായില്ല. പൃഥ്വിക്കു അഞ്ചും ദേവ്ദത്തിന് എട്ടും റണ്‍സാണ് എടുക്കാനായത്. എട്ടു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ സൗത്താഫ്രിക്കയ്‌ക്കൊപ്പമെത്താന്‍ ഇന്ത്യക്കു 214 റണ്‍സ് കൂടി വേണം.
അഭിമന്യു ഈശ്വരനും നായകന്‍ ഹനുമാ വിഹാരിയുമാണ് ക്രീസിലുള്ളത്. അഭിമന്യു 46 ബോളില്‍ അഞ്ചു ബൗണ്ടറികളോടെ 28ഉം വിഹാരി ആറു ബോളില്‍ ഒരു ബൗണ്ടറിയടക്കം നാലും റണ്‍സെടുത്തിട്ടുണ്ട്.

 സൗത്താഫ്രിക്കയെ എറിഞ്ഞൊതുക്കി

സൗത്താഫ്രിക്കയെ എറിഞ്ഞൊതുക്കി

ടോസിനി ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത സൗത്താഫ്രിക്കയെ ഉജ്ജ്വല ബൗളിങിലൂടെയാണ് 300 റണ്‍സിനുള്ളില്‍ ഇന്ത്യ എറിഞ്ഞിട്ടത്. സൗത്താഫ്രിക്കന്‍ നിരയില്‍ മൂന്നു പേര്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ ചെയ്തു. ഇതാണ് അവരെ 250 കടക്കാന്‍ സഹായിച്ചത്. 75 റണ്‍സെടുത്ത ഓപ്പണര്‍ സറെല്‍ എര്‍വിയാണ് സൗത്താഫ്രിക്കയുടെ ടോപ്‌സ്‌കോറര്‍. 180 ബോളില്‍ അദ്ദേഹം എട്ടു ബൗണ്ടറികളടിച്ചു.
ടോണി ഡി സോര്‍സി (58), ഖായ സോന്‍ഡോ (56) എന്നിവരാണ് സൗത്താഫ്രിക്കന്‍ ബാറ്റിങ് നിരയില്‍ തിളങ്ങിയ മറ്റുള്ളവര്‍. സോര്‍സി 104 ബോൡ എട്ടു ബൗണ്ടറികള്‍ നേടി. സോന്‍ഡോയാവട്ടെ അറ്റാക്കിങ് ഇന്നിങ്‌സായിരുന്നു കാഴ്ചവച്ചത്. 98 ബോളുകളിലാണ് താരം എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 56 റണ്‍സെടുത്തത്. വിക്കറ്റ് കീപ്പര്‍ സിംതെംബ ക്വെഷില്ലെയാണ് (22) 20ന് മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരു താരം.

 ഇന്ത്യന്‍ പേസാക്രമണം

ഇന്ത്യന്‍ പേസാക്രമണം

ഇന്ത്യയുടെ പേസാക്രമണത്തിലാണ് സൗഫ്രിക്കന്‍ ടീം തകര്‍ന്നത്. ഇന്ത്യന്‍ ടി20 ടീമിന്റെ ഭാഗമായ ദീപക് ചാഹറായിരുന്നു പേസ് ബൗളിങിനു ചുക്കാന്‍ പിടിച്ചത്. അദ്ദേഹം നാലു വിക്കറ്റുകള്‍ വീഴ്ത്തി. 16.5 ഓവറില്‍ നാലു മെയ്ഡനുകളക്കം 45 റണ്‍സ് വിട്ടുകൊടുത്തായിരുന്നു ഇത്. ചാഹറിന്റെ പേസ് ബൗളിങ് പങ്കാളിയായ നവദീപ് സെയ്‌നിയില്‍ നിന്നു മികച്ച പിന്തുണ ലഭിക്കുകയും ചെയ്തു. 22 ഓവറില്‍ ഏഴു മെയ്ഡനുകളുള്‍പ്പെടെ 51 റണ്‍സിനു അദ്ദേഹം മൂന്നു പേരെ പുറത്താക്കി. സൗരഭ് കുമാറിനു രണ്ടു വിക്കറ്റും ലഭിച്ചു. മറ്റു രണ്ടു ബൗളര്‍മാരായ ഇഷാന്‍ പൊറെല്‍, കെ ഗൗതം എന്നിവര്‍ക്കു വിക്കറ്റൊന്നും ലഭിച്ചില്ല.

 പഞ്ചാലിനു പകരം വിഹാരി നായകന്‍

പഞ്ചാലിനു പകരം വിഹാരി നായകന്‍

ആദ്യത്തെ രണ്ടു ടെസ്റ്റുകളിലും ഇന്ത്യയെ നയിച്ചത് ഓപ്പണര്‍ കൂടിയായ പ്രിയങ്ക പഞ്ചാലായിരുന്നു. എന്നാല്‍ മൂന്നാം ടെസ്റ്റില്‍ അദ്ദേഹത്തിനു ഇന്ത്യ വിശ്രമം നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഹനുമാ വിഹാരിക്കു നായകനായി നറുക്കുവീണത്.
പ്രിയങ്കിനു പകരം ഓപ്പണിങിലേക്കു യുവ ബാറ്റര്‍ ദേവ്ദത്ത് പടിക്കലിനു അവസരം ലഭിക്കുകയായിരുന്നു. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടിയും ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയ്ക്കു വേണ്ടിയും തകര്‍പ്പന്‍ പ്രകടനമാണ് ദേവ്ദത്ത് നടത്തിയിട്ടുള്ളത്. രണ്ടാം ടെസ്റ്റില്‍ ടീമിലുണ്ടായിരുന്ന ബാബ അപരിജിത്, അര്‍സാന്‍ നഗ്വാസല്ല എന്നിവരെയും ഈ മല്‍സരത്തില്‍ ഇന്ത്യ കളിപ്പിച്ചില്ല. പകരക്കാരായാണ് ദീപക് ചാഹറും കെ ഗൗതവും ടീമിലേക്കു വന്നത്.

ഫൈനലിനു തുല്യം

ഫൈനലിനു തുല്യം

മൂന്നു ടെസ്റ്റ് രണ്ടു ടീമുകള്‍ക്കും ഒരുപോലെ നിര്‍ണായകമാണ്. കാരണം ആദ്യത്തെ രണ്ടു ടെസ്റ്റുകളും സമനിലയില്‍ കലാശിച്ചിരുന്നു. അതുകൊണ്ടു തന്നെ ഫൈനലിനു തുല്യമാണ് മൂന്നാം ടെസ്റ്റ്. ആദ്യ ടെസ്റ്റില്‍ സമനില പ്രതീക്ഷിക്കപ്പെട്ടതായിരുന്നു. പക്ഷെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കു വിജയസാധ്യതയുണ്ടായിരുന്നു. എന്നാല്‍ വെളിച്ചക്കുറവ് കാരണം കളി നേരത്തേ അവസാനിച്ചതിനാല്‍ മല്‍സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. ആദ്യ ടെസ്റ്റിലാവട്ടെ മഴയെ തുടര്‍ന്നു അവസാന ദിനം ഉപേക്ഷിക്കപ്പെട്ടതോടെ സമനിലയില്‍ പിരിയുകയായിരുന്നു.

 ഇന്ത്യന്‍ എ ടീം പ്ലെയിങ് ഇലവന്‍

ഇന്ത്യന്‍ എ ടീം പ്ലെയിങ് ഇലവന്‍

പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍, അഭിമന്യു ഈശ്വരന്‍, ഹനുമാ വിഹാരി (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, ദീപക് ചാഹര്‍, കെ ഗൗതം, സൗരഭ് കുമാര്‍, നവദീപ് സെയ്‌നി, ഇഷാന്‍ പൊറെല്‍.

Story first published: Tuesday, December 7, 2021, 16:05 [IST]
Other articles published on Dec 7, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X