വെളിച്ചക്കുറവ് വില്ലനായി, സൗത്താഫ്രിക്കയ്‌ക്കെതിരേ സമനില സമ്മതിച്ച് ഇന്ത്യ- വിഹാരി കസറി

ബ്ലുംഫൊണ്ടെയ്ന്‍: സൗത്താഫ്രിക്ക എ ടീമിനെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യന്‍ എ ടീമിനു സമനില സമ്മതിക്കേണ്ടി വന്നു. വിജയിക്കാമായിരുന്ന കളിയാണ് ഇന്ത്യക്കു കാലാവസ്ഥ വില്ലനായതോടെ സമനില വഴങ്ങേണ്ടിവന്നത്. വെളിച്ചക്കുറവിനെ തുടര്‍ന്നു മല്‍സരം നാലാമത്തെയും അവസാന ദിനം നേരത്തേ നിര്‍ത്തിവയ്‌ക്കേണ്ടി വന്നതോടെയാണ് കളി സമനിലയിലായത്. മുഴുവന്‍ ഓവറും മല്‍സരം നടന്നിരുന്നെങ്കില്‍ ഇന്ത്യക്കു വിജയസാധ്യതയുണ്ടായിരുന്നു.

ഇതോടെ മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇരുടീമുകളും മുന്നിലെത്തുന്നതില്‍ പരാജയപ്പെട്ടു. നേരത്തേ ഇതേ വേദിയില്‍ തന്നം നടന്ന ഒന്നാം ടെസ്റ്റും സമനിലയാരിരുന്നു. അന്നും കളി നാലോവറും നടന്നിരുന്നില്ല. മഴയെ തുടര്‍ന്നായിരുന്നു അന്നു മല്‍സരം തടസ്സപ്പെട്ടതും തുടര്‍ന്ന് ഇരുടീമുകളും സമനില സമ്മതിക്കുകയും ചെയ്തത്. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം ഈ മാസം ആറു മുതല്‍ ഇതേ വേദിയില്‍ തന്നെ നടക്കും.

 234 റണ്‍സ് വിജയലക്ഷ്യം

234 റണ്‍സ് വിജയലക്ഷ്യം

രണ്ടാം ടെസ്റ്റില്‍ 234 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു പ്രിയങ്ക് പഞ്ചാല്‍ നയിച്ച ഇന്ത്യന്‍ ടീമിനു സൗത്താഫ്രിക്ക നല്‍കിയത്. ഈ ലക്ഷ്യത്തിലേക്കു ഇന്ത്യ അടുത്തു കൊണ്ടിരിക്കെയാണ് വെളിച്ചക്കുറവ് കളിയുടെ രസം കെടുത്തിയത്. ഇന്ത്യ 41.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തു നില്‍ക്കെ മല്‍സരം തടസ്സപ്പെടുകയായിരുന്നു. ഏഴു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ അപ്പോള്‍ ഇന്ത്യക്കു വിജയിക്കാന്‍ 79 റണ്‍സ് മാത്രം മതിയായിരുന്നു. പക്ഷെ വെളിച്ചക്കുറവ് കാരണം മല്‍സരം തടസ്സപ്പെട്ടതോടെ ഇന്ത്യയുടെ പ്രതീക്ഷ മങ്ങുകയായിരുന്നു.

അഭിമന്യു ഈശ്വരന്‍ പുറത്തായതിനു പിന്നാലെയാണ് കളി നിര്‍ത്തി വയ്ക്കുന്നത്. 55 റണ്‍സെടുത്താണ് അഭിമന്യു ക്രീസ് വിട്ടത്. 72 റണ്‍സുമായി ഹനുമാ വിഹാരിയായിരുന്നു ക്രീസിലുണ്ടായിരുന്നത്. പൃഥ്വ്വി ഷാ (18), നായകന്‍ പ്രിയങ്ക് പഞ്ചാല്‍ (0) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. 116 ബോളില്‍ 12 ബൗണ്ടറികളോടെയാണ് വിഹാരി ഇന്ത്യന്‍ ഇന്നിങ്‌സിലെ അമരക്കാരനായത്. പഞ്ചാല്‍ 117 ബോളില്‍ ഏഴു ബൗണ്ടറികളടിച്ചു. സൗത്താഫ്രിക്കയ്ക്കു വേണ്ടി മൂന്നു വിക്കറ്റുകളുമെടുത്തത് ഗ്ലെന്റണ്‍ സ്റ്റര്‍മാനായിരുന്നു.

 വിഹാരി മികച്ച പ്രകടനം

വിഹാരി മികച്ച പ്രകടനം

ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഹനുമാ വിഹാരി തഴയപ്പെട്ടത് വലിയ ചര്‍ച്ചകള്‍ക്കു വഴി വച്ചിരുന്നു. വിഹാരിയെ പുറത്താക്കിയ സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനത്തെ പലരും ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സൗത്താഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമിലേക്കു വിഹാരിയെ നാടകീമായി ഉള്‍പ്പെടുത്തിയത്.

സമനിലയില്‍ പിരിഞ്ഞ രണ്ടാം ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയത്. ആദ്യ ഇന്നിങ്‌സില്‍ 164 ബോളില്‍ എട്ടു ബൗണ്ടറികളോടെ 54 റണ്‍സ് വിഹാരി സ്‌കോര്‍ ചെയ്തിരുന്നു. ഈ പ്രകടനത്തോടെ ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ സൗത്താഫ്രിക്കന്‍ പര്യടനത്തിലുള്ള ടെസ്റ്റ് ടീമില്‍ തനിക്കു അവസരം നല്‍കിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

 സൗത്താഫ്രിക്ക രണ്ടാമിന്നിങ്‌സില്‍ 212ന് പുറത്ത്

സൗത്താഫ്രിക്ക രണ്ടാമിന്നിങ്‌സില്‍ 212ന് പുറത്ത്

21 റണ്‍സിന്റെ നേരിയ ഒന്നാമിന്നിങ്‌സ് ലീഡായിരുന്നു സൗത്താഫ്രിക്കയ്ക്കുണ്ടായിരുന്നത്. ഈ ലീഡുമായി രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയ ആതിഥേയര്‍ 212 റണ്‍സിനു പുറത്തായതോടെയാണ് ഇന്ത്യക്കു 234 റണ്‍സിന്റെ വിജയലക്ഷ്യം ലഭിക്കുന്നത്. സൗത്താഫ്രിക്കന്‍ നിരയില്‍ ആരും തന്നെ അര്‍ധസെഞ്ച്വറി തികച്ചില്ല. 40 പ്ലസ് സ്‌കോര്‍ നേടിയത് ഓപ്പണര്‍ സറെല്‍ എര്‍വി മാത്രമാണ്. അദ്ദേഹം 54 ബോളില്‍ ആറു ബൗണ്ടറികളോടെ 41 റണ്‍സെടുത്തു.

വാന്‍ ടൊന്‍ഡര്‍ (33), നായകന്‍ പീറ്റര്‍ മലാന്‍ (31), മാര്‍ക്കോ ജാന്‍സണ്‍ (28), ഗ്ലെന്റണ്‍ സ്റ്റര്‍മാന്‍ (26), ടോണി ഡി സോര്‍സി (24) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യക്കു വേണ്ടി ഇഷാന്‍ പൊറെല്‍ മൂന്നു വിക്കറ്റുകളെടുത്തു. നവദീപ് സെയ്‌നിക്കും അര്‍സാന്‍ നഗ്വാസല്ലയ്ക്കും രണ്ടു വിക്കറ്റുകള്‍ വീതം ലഭിച്ചു. സൗരഭ് കുമാര്‍, ബാബ അപരിജിത് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

നേരത്തേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത സൗത്താഫ്രിക്ക 297 റണ്‍സാണ് നേടിയത്. വാലറ്റത്ത് മാര്‍ക്കാ ജാന്‍സെണ്‍ (70*) നേടിയ ഫിഫ്റ്റിയാണ് അവര്‍ക്കു മോശമല്ലാത്ത ടോട്ടല്‍ സമ്മാനിച്ചത്. മറ്റാരും ഫിഫ്റ്റി തികച്ചില്ല. ഇന്ത്യക്കു വേണ്ടി ഇഷാന്‍ പൊറെലും നവദീപ് സെയ്‌നിയും മൂന്നു വിക്കറ്റുകള്‍ വീതമെടുത്തു.

മറുപടി ബാറ്റിങില്‍ ഇന്ത്യ 276നു ഓള്‍ഔട്ടായി. സര്‍ഫറാസ് ഖാനും (71*) വിഹാരിയും (54) മിക്ച്ച പ്രകടനം നടത്തി. 94 ബോളില്‍ എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് സര്‍ഫറാസ് ടോപ്‌സ്‌കോററായത്. ഇഷാന്‍ കിഷന്‍ 49 റണ്‍സിനു പുറത്തായി. 71 ബോളില്‍ താരം ഒമ്പതു ബൗണ്ടറികളടിച്ചു.

 രണ്ടു മാറ്റങ്ങള്‍ വരുത്തി ഇന്ത്യ

രണ്ടു മാറ്റങ്ങള്‍ വരുത്തി ഇന്ത്യ

ആദ്യ ടെസ്റ്റിലെ ടീമില്‍ രണ്ടു മാറങ്ങള്‍ വരുത്തിയായിരുന്നു ഇന്ത്യ കളിച്ചത്. സ്പിന്നര്‍ രാഹുല്‍ ചാഹര്‍, ഫാസ്റ്റ് ബൗളര്‍ ഉമ്രാന്‍ മാലിക്ക് എന്നിവരെ ഒഴിവാക്കി. പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷനെയും ഓള്‍റൗണ്ടര്‍ കെ ഗൗതമിനെയും ഉള്‍പ്പെടുത്തുകയായിരുന്നു.

ഇന്ത്യ എ ടീം ഇലവന്‍

പൃഥ്വി ഷാ, പ്രിയങ്ക് പഞ്ചാല്‍ (ക്യാപ്റ്റന്‍), അഭിമന്യു ഈശ്വരന്‍, ഹനുമാ വിഹാരി, ബാബ അപരിജിത്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, സൗരഭ് കുമാര്‍, നവദീപ് സെയ്‌നി, അര്‍സാന്‍ നഗ്വാസല്ല, ഇഷാന്‍ പൊറെല്‍.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, December 4, 2021, 10:16 [IST]
Other articles published on Dec 4, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X