Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: തിളങ്ങാന്‍ സാധ്യതയുള്ള അഞ്ച് വിദേശ താരങ്ങള്‍? ആകാശ് ചോപ്ര തിരഞ്ഞെടുക്കുന്നു

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ പോരാട്ടങ്ങള്‍ സെപ്റ്റംബര്‍ 19ന് ആരംഭിക്കുകയാണ്. യുഎഇയില്‍ ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കിയ ടീമുകള്‍ ഇതിനോടകം പരിശീലനവും ആരംഭിച്ചിട്ടുണ്ട്. കൊറോണയുടെ പശ്ചാത്തലത്തില്‍ താരങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ താരങ്ങള്‍ പലരും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. ഈ സീസണിലെ പ്രതീക്ഷിക്കുന്ന പലരും നിരാശപ്പെടുത്തുമെന്ന് മുന്‍ രാജസ്ഥാന്‍ റോയല്‍സ് കോച്ച് പാഡി അപ്ടണും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഈ സീസണില്‍ തിളങ്ങാന്‍ സാധ്യതയുള്ള അഞ്ച് വിദേശ താരങ്ങള്‍ ആരൊക്കെയാണെന്ന് ആകാശ് ചോപ്ര പറഞ്ഞിരിക്കുകയാണ്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.


ഫഫ് ഡുപ്ലെസിസ്

ഫഫ് ഡുപ്ലെസിസ്

സുരേഷ് റെയ്‌ന നാട്ടിലേക്ക് മടങ്ങിയതിനാല്‍ത്തന്നെ മൂന്നാം നമ്പറില്‍ സിഎസ്‌കെയ്ക്കുവേണ്ടി ഫഫ് ഡുപ്ലെസിസ് തിളങ്ങുമെന്നാണ് ആകാശ് അഭിപ്രായപ്പെടുന്നത്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ കളിച്ച് പരിചയസമ്പന്നനായ താരമാണ് ഡുപ്ലെസിസ്. കൂടാതെ സ്പിന്നിനെ മികച്ച രീതിയില്‍ അദ്ദേഹം നേരിടും. വ്യത്യസ്തനായ ശൈലിയുള്ള താരമാണെങ്കിലും ഏത് അവസ്ഥയിലും ഒരുപോലെ ശോഭിക്കാന്‍ സാധിക്കും. സിഎസ്‌കെ നിരയിലെ ധോണിയുടെ വിശ്വസ്തനാണ് ഡുപ്ലെസിസ്.

ഗ്ലെന്‍ മാക്‌സ്‌വെല്‍

ഗ്ലെന്‍ മാക്‌സ്‌വെല്‍

ഐപിഎല്ലില്‍ വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് നിരവധി തവണ വിസ്മയിപ്പിച്ച മാക്‌സ്‌വെല്ലും ഇത്തവണ തിളങ്ങുമെന്നാണ് ആകാശ് പറയുന്നത്. 'മാക്‌സ് വെല്ലിന്റെ ഏറ്റവും മികച്ച ഐപിഎല്ലാവും ഇത്. ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ അദ്ദേഹം ഏറെ മാറിയിട്ടുണ്ട്. അദ്ദേഹത്തിന് ലഭിച്ച വലിയ വിലയോട് നീതി പുലര്‍ത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യുഎഇയില്‍ മികച്ച റെക്കോഡാണ് മാക്‌സ്‌വെല്ലിനുള്ളത്'-ആകാശ് പറഞ്ഞു. കിങ്‌സ് ഇലവന്‍ പഞ്ചാബ് താരമാണ് ഇത്തവണ മാക്‌സെവെല്‍.

സ്റ്റീവ് സ്മിത്ത്

സ്റ്റീവ് സ്മിത്ത്

രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സ്റ്റീവ് സ്മിത്താണ് ആകാശ് തിരഞ്ഞെടുത്ത മൂന്നാമത്തെ താരം. സ്പിന്നിനെ മികച്ച രീതിയില്‍ നേരിടുന്ന താരമാണ് സ്മിത്ത്. രഹാനെ ഇത്തവണ രാജസ്ഥാനിലില്ല. ജോസ് ബട്‌ലര്‍,ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ സ്പിന്നിനെതിരേ അത്ര മികച്ചവരല്ല. അതിനാല്‍ സ്മിത്ത് തിളങ്ങിയാല്‍ രാജസ്ഥാനും തിളങ്ങും. പരിചയസമ്പത്തേറെയുള്ളത് അദ്ദേഹത്തെ സീസണില്‍ സഹായിക്കുമെന്നും ആകാശ് പറഞ്ഞു.

ഇയാന്‍ മോര്‍ഗന്‍

ഇയാന്‍ മോര്‍ഗന്‍

ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലേക്ക് തിരിച്ചെത്തിയ ഇംഗ്ലണ്ട് നായകന്‍ ഇയാന്‍ മോര്‍ഗനാണ് ആകാശ് തിരഞ്ഞെടുത്ത നാലാമത്തെ താരം. മിന്നും ഫോമിലാണ് മോര്‍ഗന്‍. റിവേഴ്‌സ് സ്വീപും സ്വീപും ഒരുപോലെ മികച്ച രീതിയില്‍ കളിക്കുന്ന മോര്‍ഗന്‍ സീസണില്‍ തിളങ്ങുമെന്നും സഹതാരങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കുമെന്നുമാണ് കരുതുന്നത്.

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

അഞ്ചാമത്തെ താരം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായകനായ ഓസീസ് താരം ഡേവിഡ് വാര്‍ണറാണ്. ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് പൊതുവേ വാര്‍ണര്‍ നടത്താറുള്ളത്. സ്പിന്നിനെതിരേ മികച്ച രീതിയില്‍ കളിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. അവസാന സീസണിലും 500ന് മുകളില്‍ റണ്‍സ് നേടി. നായകനായതിനാല്‍ത്തന്നെ മുന്നില്‍ നിന്ന് നയിക്കേണ്ടത് വാര്‍ണറിന് അത്യാവശ്യമാണ്.

Story first published: Wednesday, September 2, 2020, 17:55 [IST]
Other articles published on Sep 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+