Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'സഞ്ജു മുതല്‍ നോക്കിയേ വരെ', കെകെആര്‍ ടീമിലെത്തിച്ചിട്ടും കളിപ്പിക്കാത്ത അഞ്ച് സൂപ്പര്‍ താരങ്ങളിതാ

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച റെക്കോഡുള്ള ടീമുകളിലൊന്നാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. രണ്ട് തവണ ഐപിഎല്‍ കിരീടം ചൂടിയ കെകെആര്‍ അവസാന സീസണിലും ഫൈനലില്‍ കളിച്ചു. 15ാം സീസണിന് മുന്നോടിയായുള്ള മെഗാ ലേലത്തിന് മുന്നോടിയായി നാല് താരങ്ങളെ കെകെആര്‍ നിലനിര്‍ത്തിയിട്ടുണ്ട്. ആന്‍ഡ്രേ റസല്‍,സുനില്‍ നരെയ്ന്‍,വരുണ്‍ ചക്രവര്‍ത്തി,വെങ്കടേഷ് അയ്യര്‍ എന്നിവരിലാണ് കെകെആര്‍ വിശ്വാസം അര്‍പ്പിച്ചത്.

കെകെആറിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ചില സൂപ്പര്‍ താരങ്ങളെ കെകെആര്‍ ടീമിലെത്തിച്ചിട്ടും കളിക്കാന്‍ അവസരം നല്‍കാത്തതായി കാണാം. ഇന്നത്തെ പല സൂപ്പര്‍ താരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുവെന്നതാണ് രസകരമായ കാര്യം. അത്തരത്തില്‍ കെകെആര്‍ ടീമിലെത്തിച്ചിട്ടും കളിപ്പിക്കാത്ത അഞ്ച് സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

മിച്ചല്‍ സ്റ്റാര്‍ക്ക്

മിച്ചല്‍ സ്റ്റാര്‍ക്ക്

ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ 2018ലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലെത്തിച്ചത്. 9.40 കോടിയെന്ന മോഹവിലക്കാണ് സ്റ്റാര്‍ക്കിനെ കെകെആര്‍ സ്വന്തമാക്കിയത്. ആ ലേലത്തില്‍ കെകെആര്‍ കൂടുതല്‍ പണം മുടക്കിയതും സ്റ്റാര്‍ക്കിനായാണ്. എന്നാല്‍ ഈ വര്‍ഷം ഐപിഎല്ലില്‍ ഒരു മത്സരം പോലും അദ്ദേഹം കളിച്ചില്ല. മാനസിക സമ്മര്‍ദ്ദത്തിന്റെ പേരില്‍ അദ്ദേഹം പിന്മാറ്റം പ്രഖ്യാപിച്ചതോടെ ടോം കറാന്‍ പകരക്കാരനായി ടീമിലെത്തി. ഐപിഎല്ലില്‍ അധികം കളിക്കാത്ത സ്റ്റാര്‍ക്ക് ഇടക്കിടെ പരിക്ക് വേട്ടയാടുന്ന താരങ്ങളിലൊരാളാണ്.

യാസിര്‍ അറാഫത്ത്

യാസിര്‍ അറാഫത്ത്

പാകിസ്താന്‍ താരത്തം 2009ലെ സീസണിന് മുമ്പായാണ് കെകെആര്‍ ടീമിലെത്തിച്ചത്. കെകെആര്‍ ഉടമ ഷാരൂഖ് ഖാന്റെ വ്യക്തിഗത താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് യാസിറിനെ കെകെആര്‍ ടീമിലെത്തിച്ചത്. എന്നാല്‍ പാകിസ്താന്‍ ഓള്‍റൗണ്ടര്‍ക്ക് ഒരു മത്സരം പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല. അതിന് മുമ്പ് തന്നെ പാകിസ്താന്‍ താരങ്ങള്‍ക്ക് ഐപിഎല്ലില്‍ വിലക്കേര്‍പ്പെടുത്തി.

ആന്റിച്ച് നോക്കിയേ

ആന്റിച്ച് നോക്കിയേ

ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ പേസര്‍ ആന്റിച്ച് നോക്കിയേ ടി20യില്‍ മികച്ച റെക്കോഡുള്ള ബൗളര്‍മാരിലൊരാളാണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പം കഴിഞ്ഞ രണ്ട് സീസണിലും ഗംഭീര പ്രകടനം നടത്തിയ താരത്തെ ഇത്തവണ ഡല്‍ഹി നിലനിര്‍ത്തിയിട്ടുമുണ്ട്. 2019 സീസണില്‍ കെകെആര്‍ ടീമിലെത്തിച്ച താരമായിരുന്നു നോക്കിയേ. വെറും 20 ലക്ഷം രൂപക്കായിരുന്നു നോക്കിയേയെ കെകെആര്‍ സ്വന്തമാക്കിയത്. എന്നാല്‍ ഒരു മത്സരം പോലും കളിക്കാന്‍ സാധിച്ചില്ല. അതിന് മുമ്പ് തന്നെ തോളിന് പരിക്കേറ്റ് നോക്കിയേക്ക് പുറത്തുപോകേണ്ടി വന്നു. മാറ്റ് കെല്ലിയെ കെകെആര്‍ പകരക്കാരനായി ടീമിലെത്തിക്കുകയും ചെയ്തു.

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണ്‍ ഐപിഎല്ലില്‍ മൂന്ന് സെഞ്ച്വറിയടക്കം വലിയ മാറ്റിങ് റെക്കോഡുള്ള താരങ്ങളിലൊരാളാണ്. രാജസ്ഥാനിലൂടെയാണ് സഞ്ജു ഐപിഎല്ലിലേക്കെത്തിയതെന്നാണ് കൂടുതല്‍ ആളുകളും ചിന്തിച്ചിരിക്കുന്നത്. എന്നാല്‍ 2012ല്‍ കെകെആര്‍ ടീമിന്റെ ഭാഗമായിരുന്നു സഞ്ജു. എന്നാല്‍ ഒരു മത്സരത്തില്‍ പോലും കളിപ്പിച്ചില്ല. കെകെആര്‍ സഞ്ജുവിനെ ഒഴിവാക്കിയതോടെ 2013ല്‍ രാജസ്ഥാന്‍ റോയല്‍സ് സഞ്ജുവിനെ ടീമിലെത്തിക്കുകയായിരുന്നു. രാജസ്ഥാനൊപ്പം ഗംഭീര പ്രകടനം നടത്തിയ സഞ്ജു രാജസ്ഥാന് രണ്ട് വര്‍ഷത്തെ വിലക്ക് നേരിട്ടപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായും കളിച്ചു.

കാമറോന്‍ ഡെല്‍പോര്‍ട്ട്

കാമറോന്‍ ഡെല്‍പോര്‍ട്ട്


2018ല്‍ കെകെആര്‍ ടീമിലെത്തിച്ച താരമാണ് ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടറായ കാമറോന്‍ ഡെല്‍പോര്‍ട്ട്. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കായിരുന്നു താരത്തെ കെകെആര്‍ സ്വന്തമാക്കിയത്. എന്നാല്‍ ഒരു മത്സരത്തില്‍ പോലും കെകെആര്‍ അദ്ദേഹത്തിന് അവസരം നല്‍കിയില്ല.2018 സീസണിന് ശേഷം താരത്തെ ഒഴിവാക്കുകയും ചെയ്തു. മറ്റ് ഫ്രാഞ്ചൈസി ലീഗുകളില്‍ അദ്ദേഹം സജീവമാണെങ്കിലും ഐപിഎല്ലില്‍ പേരെടുക്കാനായിട്ടില്ല.

Story first published: Saturday, January 1, 2022, 11:37 [IST]
Other articles published on Jan 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+