വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20യിലെ മികച്ച ബാറ്റര്‍ കോലിയോ, രോഹിത്തോ? ഇതാ ഉത്തരം

രണ്ടു പേരും 3000ത്തിനു മുകളില്‍ റണ്‍സെടുത്തിട്ടുണ്ട്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവിലെ രണ്ടും നെടുംതൂണുകളെന്നു വിശേഷിപ്പിക്കാവുന്ന താരങ്ങളാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍യും മുന്‍ നായകന്‍ വിരാട് കോലിയും. ഒരുപോലെ കേമന്‍മാരായ ബാറ്റര്‍മാര്‍ കൂടിയാണ് ഇരുവരുമെന്നു ഇതുവരെയുള്ള കരിയര്‍ വിലയിരുത്തിയാല്‍ നമുക്ക് ബോധ്യമാവും. രോഹിത് ജന്‍മസിദ്ധമായ കഴിവുള്ള ബാറ്ററാണെങ്കില്‍ കോലി നിരന്തരമുള്ള കഠിനാധ്വാനത്തിലൂടെ ഉയര്‍ന്നുവന്ന ക്രിക്കറ്ററാണ്. തന്റെ ഗെയിമും ഫിറ്റ്‌നസും മെച്ചപ്പെടുത്താന്‍ ഏതറ്റം വരെയും പോവാന്‍ മടിയില്ലാത്ത താരം കൂടിയാണ് കോലി.

എന്നെ ഓപ്പണറാക്കിയത് ദാദയുടെ തന്ത്രമല്ല! പിന്നില്‍ മറ്റൊരാള്‍, വെളിപ്പെടുത്തി വീരുഎന്നെ ഓപ്പണറാക്കിയത് ദാദയുടെ തന്ത്രമല്ല! പിന്നില്‍ മറ്റൊരാള്‍, വെളിപ്പെടുത്തി വീരു

1

രണ്ടു താരങ്ങള്‍ക്കും വലിയ ഫാന്‍ബേസാണ് ഇന്ത്യയിലും പുറത്തുമുള്ളത്. ഇവര്‍ തമ്മിലുള്ള ഉരസലുകളും നമുക്ക് പതിവുകാഴ്ചയാണ്. ഇവരില്‍ ആരാണ് കൂടുതല്‍ മികച്ച ക്യാപ്റ്റനും ബാറ്ററുമെന്ന കാര്യത്തിലാണ് ഫാന്‍സുകാര്‍ തമ്മില്‍ പൊരിഞ്ഞ പോര് നടക്കുന്നത്. ടി20 ക്രിക്കറ്റില്‍ കോലി, രോഹിത് ഇവരില്‍ ആരാണ് കൂടുതല്‍ കേമനെന്നു കണക്കുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാം.

2

നിലവില്‍ അന്താരാഷ്ട്ര ടി20യിലെ റണ്‍വേട്ടക്കാരില്‍ രോഹിത് ശര്‍മ രണ്ടാംസ്ഥാനത്തും വിരാട് കോലി മൂന്നാംസ്ഥാനത്തും നില്‍ക്കുകയാണ്. 124 ഇന്നിങ്‌സുകളില്‍ നിന്നും 32 ശരാശരിയില്‍ 3487 റണ്‍സാണരോഹിത്തിന്റെ സമ്പാദ്യം. കോലിയാവട്ടെ 91 ഇന്നിങ്‌സുകളില്‍ നിന്നും 3308 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. മാത്രമല്ല 50 പ്ലസ് എന്ന കിടിലന്‍ ശരാശരിയും അദ്ദേഹത്തിനുണ്ടെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഇതു മാത്രമല്ല കോലി 25 ഇന്നിങ്‌സുകളില്‍ നോട്ടൗട്ടായി തുടര്‍ന്നപ്പോള്‍ രോഹിത്താവട്ടെ 16 ഇന്നിങ്‌സുകളിലാണ് പുറത്താവാതെ നിന്നത്.

ദാദയുടെ വാരിയെല്ലിന് എറിയണം! വിക്കറ്റ് വേണമെന്നില്ല- അക്തറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

3

പക്ഷെ ടി20യിലെ സ്‌ട്രൈക്ക് റേറ്റ് പരിഗണിക്കുമ്പോള്‍ അവിടെ വിരാട് കോലിയേക്കാള്‍ അല്‍പ്പം മുന്നില്‍ രോഹിത് ശര്‍മയാണ്. മാത്രമല്ല സെഞ്ച്വറികളുടെ കാര്യത്തിലും ഹിറ്റ്മാനാണ് കേമന്‍. രോഹിത് ഇതുവരെ നാലു ടി20 സെഞ്ച്വറികള്‍ ഇന്ത്യന്‍ കുപ്പായത്തില്‍ നേടിയപ്പോള്‍ കോലിക്ക് ഒന്നു പോലും കുറിക്കാനായിട്ടില്ല.

4

എന്നാല്‍ രോഹിത് ഓപ്പണറായി ഇറങ്ങുന്നതിനാല്‍ സെഞ്ച്വറി കണ്ടെത്താന്‍ മൂന്നാം നമ്പറിലെത്തുന്ന കോലിയേക്കാള്‍ അവസരം കൂടുതലണെന്നു ചിലര്‍ വാദിക്കുന്നുണ്ട്. 80നും 94*നും ഇടയില്‍ സ്‌കോറുകള്‍ ഏഴ് ഇന്നിങ്‌സുകളില്‍ കോലി നേടിയിടിട്ടുണ്ട്. പക്ഷെ മൂന്നക്കമെന്ന മാന്ത്രികസംഖ്യ തികയ്ക്കാന്‍ ഇനിയും സാധിച്ചിട്ടില്ല.

ഏഴു കളി, 482 റണ്‍സ്- റണ്‍ മെഷീനായി പൂജാര, വെറും ഭാഗ്യമല്ല! യഥാര്‍ഥ കാരണമറിയാം

5

ഐപിഎല്ലിലേക്കു വരികയാണെങ്കില്‍ അവിടെ വിരാട് കോലിക്കു സെഞ്ച്വറികളുടെ കാര്യത്തില്‍ പഞ്ഞമില്ല. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ കുപ്പായത്തില്‍ അഞ്ചു സെഞ്ച്വറികള്‍ അദ്ദേഹം ഇതിനകം നേടിയിട്ടുണ്ട്. ഇവയെല്ലാം ഓപ്പണറായി ഇറങ്ങിയാണ് കോലി നേടിയിട്ടുള്ളത്. പക്ഷെ ഐപിഎല്ലില്‍ രോഹിത് ശര്‍മയ്ക്കു ഒരേയൊരു സെഞ്ച്വറി മാത്രമേ ഇതുവരെ കണ്ടെത്താനായിട്ടുള്ളൂ.

6

സെഞ്ച്വറികളുടെ എണ്ണത്തില്‍ മാത്രമല്ല റണ്‍വേട്ടയിലും രോഹിത്തിനേക്കാള്‍ ഏറെ മുന്നിലാണ് കോലി. 6624 റണ്‍സോടെ ടൂര്‍ണമെന്റിലെ ഓള്‍ടൈം റണ്‍വേട്ടക്കാരനാണ് അദ്ദേഹം. രോഹിത്താവട്ടെ 745 റണ്‍സ് പിറകിലാണ്. രണ്ടു പേരും ഏറെക്കുറെ ഒരേ നമ്പര്‍ മാച്ചുകളാണ് കളിച്ചിട്ടുള്ളത്.
പക്ഷെ സിക്‌സറുടെ കാര്യത്തില്‍ രോഹിത്തും കോലിയും തമ്മില്‍ താരതമ്യം പോലും ആവശ്യമില്ല. അവിടെ ഹിറ്റ്മാനാണ് കിങ്.

7

ടി20യില്‍ ഇതുവരെ രോഹിത് 443 സിക്‌സറുകള്‍ വാരിക്കൂട്ടിക്കഴിഞ്ഞു. കോലിയാവട്ടെ 331 സിക്‌സറുകളുമടിച്ചിട്ടുണ്ട്. പക്ഷെ ബൗണ്ടറികളിലെ രാജാവ് കേലിയാണ്. അദ്ദേഹം 947 ബൗണ്ടറികളടിച്ചപ്പോള്‍ രോഹിത് 919 ബൗണ്ടറികളും നേടി.

Asia Cup 2022: ഇന്ത്യക്കു കപ്പടിക്കാം, രോഹിത് ഒഴിവാക്കേണ്ടത് മൂന്ന് അബദ്ധങ്ങള്‍!

8

കണക്കുകള്‍ വച്ച് താരതമ്യം ചെയ്യുമ്പോള്‍ വിരാട് കോലിയും രോഹിത് ശര്‍മയും തമ്മില്‍ വലിയ അന്തരം നമുക്ക് കാണാന്‍ സാധിക്കില്ല. ഇരുവരും ഒരുപോലെ കേമന്‍മാരായ ബാറ്റര്‍മാര്‍ തന്നെയാണെന്നു കാണാം. ചില കണക്കുകളില്‍ കോലിയാണ് മിടുക്കനെങ്കില്‍ മറ്റു ചിലതില്‍ രോഹിത്താണ് ബെസ്റ്റ്. വരാനിരിക്കുന്ന ടി20 ലോകകപ്പും അടുത്ത ചില ഐപിഎല്‍ സീസണുകളും കഴിയുമ്പോള്‍ ഇരുവരും എവിടെ നില്‍ക്കുമെന്നു നോക്കിയാവും ഇവരില്‍ ആരാണ് ഏറ്റവും മികച്ച ടി20 ബാറ്റര്‍ എന്ന ചോദ്യത്തിനു ഉത്തരം കിട്ടുക.

Story first published: Saturday, August 20, 2022, 7:24 [IST]
Other articles published on Aug 20, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X