ഇന്ത്യയ്‌ക്കെതിരായ പരമ്പരയ്ക്ക് മുന്നേ ബംഗ്ലാദേശിന് കനത്ത തിരിച്ചടി; പ്രമുഖതാരം പുറത്ത്
ധാക്ക: ഇന്ത്യയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ടി20, ടെസ്റ്റ് പരമ്പരയ്ക്ക് മുന്നേ ബംഗ്ലാദേശിന് കനത്ത തിരിച്ചടിയായി പ്രമുഖ താരം പുറത്ത്. ടീമിലെ സീനിയര്‍ താരവും ഓപ്പണറുമായ തമീം ഇഖ്ബാലിന്റെ സേവനം സന്ദര്‍ശകര്‍ക്ക് ലഭിക്കില്ല. ഭാര്യ രണ്ടാമത്തെ കുട്ടിക്ക് ജന്മം നല്‍കുന്നതുമായി ബന്ധപ്പെട്ട് തമീം ടീമില്‍ നിന്നും പന്മാറുകയായിരുന്നു. തമീമിന് പകരം മറ്റൊരു ഇടംകൈയ്യന്‍ താരം ഇമ്രുള്‍ കായിസിനെ ടീമില്‍ ഉള്‍പ്പെടുത്തി.
നവംബര്‍ 3ന് ആരംഭിക്കുന്ന ബംഗ്ലാദേശ് പര്യടനത്തില്‍ മൂന്ന് ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭാര്യയുടെ പ്രസവത്തിനായി രണ്ടാം ടെസ്റ്റില്‍നിന്നും തമീം മാറിനില്‍ക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, ഭാര്യയ്‌ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനായി തമീം പരമ്പരയില്‍നിന്നും പൂര്‍ണമായി പിന്മാറാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനോട് അനുമതി തേടുകയായിരുന്നു.

സമീപകാലത്ത് തമീം മികവുറ്റ പ്രകടനം പുറത്തെടുത്തിട്ടില്ല. ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും തമ്മിലുള്ള പരമ്പര താരത്തിന് നഷ്ടമായിരുന്നു. കൂടാതെ ബംഗ്ലാദേശ് ശ്രീലങ്കയില്‍ പര്യടനം നടത്തിയപ്പോഴും താരം പങ്കെടുത്തില്ല. എല്ലാത്തരം ക്രിക്കറ്റില്‍നിന്നും തത്കാലം മാറിനില്‍ക്കണമെന്ന അഭ്യര്‍ഥനയെ തുടര്‍ന്നാണ് തമീമിനെ ഒഴിവാക്കിയത്. ഓപ്പണറെന്ന നിലയില്‍ ബംഗ്ലാദേശിനെ ഒട്ടേറെ മത്സരങ്ങളില്‍ ജയിപ്പിച്ച താരമാണ് തമീം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications