വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ സ്പിന്നര്‍ ഏകദിനത്തോട് വിടപറയുന്നു; 2019 ലോകകപ്പ് അവസാന ടൂര്‍ണമെന്റ്

ജൊഹാനസ്ബര്‍ഗ്: 2019 ലോകകപ്പോട് കൂടി ഏകദിന ക്രിക്കറ്റില്‍ നിന്ന് വിടപറയുമെന്ന് ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ സ്പിന്നര്‍. ദക്ഷിണാഫ്രിക്കയുടെ അവിഭാജ്യ ഘടകമായി മാറിയ ഇംറാന്‍ താഹിറാണ് 2019 ലോകകപ്പോട് കൂടി ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് വ്യക്തമാക്കിയത്. ഈ വര്‍ഷം മെയ് മുതല്‍ ജൂലൈ വരെയാണ് ഇംഗ്ലണ്ടും വെയ്ല്‍സും ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പ് അരങ്ങേറുന്നത്.

imrantahir

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിനു ശേഷമാണ് 39 കാരനായ താഹിര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. യുവ സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കണമെന്നും വിരമിക്കല്‍ പ്രഖ്യാപനത്തിനിടെ താരം പറഞ്ഞു. 2015ല്‍ ടെസ്റ്റിനോട് ഗുഡ്‌ബൈ പറഞ്ഞ താഹില്‍ ട്വന്റി20യില്‍ തുടര്‍ന്നും കളിക്കാനുള്ള ആഗ്രഹവും വെളിപ്പെടുത്തി.

മാഞ്ചസ്റ്റര്‍ സിറ്റി ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബ്ബില്‍ നിക്ഷേപത്തിനൊരുങ്ങുന്നു മാഞ്ചസ്റ്റര്‍ സിറ്റി ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബ്ബില്‍ നിക്ഷേപത്തിനൊരുങ്ങുന്നു

ദക്ഷിണാഫ്രിക്കയ്ക്കായി 95 ഏകദിനങ്ങളില്‍ നിന്ന് 156 ഉം ടെസ്റ്റില്‍ 20 കളികളില്‍ നിന്ന് 57 ഉം ടി20യില്‍ 37 മല്‍സരങ്ങളില്‍ നിന്ന് 62 ഉം വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്.

Story first published: Tuesday, March 5, 2019, 11:44 [IST]
Other articles published on Mar 5, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X