Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാക് ക്രിക്കറ്റിനു നാണക്കേണ്ടുക്കിയവരെ വെറുതെ വിടരുത്, ഇമ്രാന്‍ ശിക്ഷിക്കണം!! ആവശ്യവുമായി മുന്‍ താരം

പാക് ക്രിക്കറ്റിനു നാണക്കേണ്ടുക്കിയവരെ വെറുതെ വിടരുത് | Oneindia Malayalam
akmal

ലണ്ടന്‍/ കറാച്ചി: ഐസിസിയുടെ ഏകദിന ലോകകപ്പില്‍ നിരാശാജനകമായ പ്രകടനം നടത്തുന്ന പാകിസ്താന്‍ ക്രിക്കറ്റ് ടീമിനു നേരെ രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും കടുത്ത വിമര്‍ശനങ്ങളാണുയരുന്നത്. ടൂര്‍ണമെന്റില്‍ അഞ്ചു മല്‍സരങ്ങളില്‍ കളിച്ച പാക് ടീമിന് ജയിക്കാനായത് ഒന്നില്‍ മാത്രമാണ്. ഒരു മല്‍സരം മഴയെ തുടര്‍ന്നു നഷ്ടമായപ്പോള്‍ ശേഷിച്ച മൂന്നു കളികളില്‍ ദയനീയ പരാജയമേറ്റു വാങ്ങുകയും ചെയ്തു.

ലോകകപ്പില്‍ സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്താന്‍ പാക് ടീമിന് ഇനിയെല്ലാ മല്‍സരങ്ങളിലും ജയിക്കേണ്ടതുണ്ട്. ടൂര്‍ണമെന്റില്‍ പുറത്താവലിന്റെ വക്കില്‍ നില്‍ക്കുന്ന ടീമിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍.

ഇമ്രാന്‍ നടപടിയെടുക്കണം

ഇമ്രാന്‍ നടപടിയെടുക്കണം

പാകിസ്താന്‍ ടീമിന്റെ മുന്‍ നായകനും ഇപ്പോള്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്‍ ടീമിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് അക്മലിന്റെ അഭ്യര്‍ഥന. കഴിഞ്ഞ മല്‍സരത്തില്‍ ചിരവൈരികളായ ഇന്ത്യയോടും തോറ്റതോടെയാണ് പാക് ടീമിനെതിരേ വിമര്‍ശനങ്ങള്‍ ശക്തമായത്.
ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 89 റണ്‍സിനാണ് ഇന്ത്യയോട് പാക് ടീം പരാജയപ്പെട്ടത്. ലോകകപ്പില്‍ ഇന്ത്യക്കെതിരേ പാകിസ്താന്റെ തുടര്‍ച്ചയായ ഏഴാം തോല്‍വി കൂടിയായിരുന്നു ഇത്.

മികച്ച താരങ്ങളുണ്ട്

മികച്ച താരങ്ങളുണ്ട്

പാകിസ്താന്‍ ക്രിക്കറ്റിനു വലിയ നാണക്കേടുണ്ടാക്കിയവര്‍ക്കെതിരേ ശക്തമായ നടപടി തന്നെ പിസിബിയുടെ രക്ഷാധികാരി കൂടിയായ ഇമ്രാന്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്. തെറ്റുകാര്‍ അനുഭവിക്കുക തന്നെ വേണം.
നിരവധി പ്രതിഭാശാലികളായ ക്രിക്കറ്റര്‍മാര്‍ പാകിസ്താനുണ്ട്. അവരെ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്താല്‍ പാക് ടീമിന്റെ ബാറ്റിങും ബൗളിങുമെല്ലാം കൂടുതല്‍ ശക്തമാവുമായിരുന്നെന്നും അത് ടീമിനെ മുന്നോട്ടു നയിക്കുമെന്നും അക്മല്‍ ചൂണ്ടിക്കാട്ടി.

ബാറ്റിങ് ദയനീയ പരാജയം

ബാറ്റിങ് ദയനീയ പരാജയം

ലോകകപ്പില്‍ പാക് ടീമിന്റെ ബാറ്റിങ് പ്രകടനം ദയനീയമായിരുന്നുവെന്ന് അക്മല്‍ പറഞ്ഞു. ടൂര്‍ണമെന്റില്‍ ഒരു മല്‍സരം മാത്രമേ പാക് ടീം ജയിച്ചിട്ടുള്ളൂ. അത് ആദ്യം ബാറ്റ് ചെയ്ത ശേഷമായിരുന്നു. അന്ന് 300ല്‍ കൂടുതല്‍ റണ്‍സ് നേടാന്‍ കഴിഞ്ഞതാണ് പാക് ടീമിന് തുണയായത്.
മറ്റുള്ള മല്‍സരങ്ങളില്‍ പാക് ടീമിന്റെ വീക്ക്‌നെസ് എതിര്‍ ടീം ബൗളര്‍മാര്‍ ശരിക്കും മുതലെടുത്തു. വിന്‍ഡീസിനെതിരേ വെറും 105 റണ്ണിനാണ് ടീം പുറത്തായതെന്നും അക്മല്‍ വിശദമാക്കി.

Story first published: Friday, June 21, 2019, 15:25 [IST]
Other articles published on Jun 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+