വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അവന്‍ സെവാഗിനേക്കാള്‍ മിടുക്കന്‍... പാകിസ്താന്‍ ഉപയോഗിച്ചില്ല- മുന്‍ ടീമംഗത്തെക്കുറിച്ച് അക്തര്‍

ഇമ്രാന്‍ നസീറിനെയാണ് അക്തര്‍ പുകഴ്ത്തിയത്

akhtar

കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും അപകടകാരിയായ ഓപ്പണര്‍മാരുടെ നിരയിലാണ് മുന്‍ ഇതിഹാസം വീരേന്ദര്‍ സെവാഗിന്റെ സ്ഥാനം. എന്നാല്‍ തന്റെ മുന്‍ ടീംഗവും ഓപ്പണറുമായ ഇമ്രാന്‍ നസീര്‍ പ്രതിഭയുടെ കാര്യത്തില്‍ സെവാഗിനേക്കാള്‍ മുന്നിലായിരുന്നുവെന്ന് പാകിസ്താന്റെ മുന്‍ പേസ് ഇതിഹാസം ഷുഐബ് അക്തര്‍ അഭിപ്രായപ്പെട്ടു.

അത് ഔട്ട് തന്നെ, സച്ചിന്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്... ഇപ്പോഴും വേട്ടയാടുന്നു- പാക് സ്പിന്നര്‍അത് ഔട്ട് തന്നെ, സച്ചിന്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്... ഇപ്പോഴും വേട്ടയാടുന്നു- പാക് സ്പിന്നര്‍

പന്ത് ചില്ലറക്കാരനല്ല, സച്ചിനും ദ്രാവിഡിനും തുല്യം! വാനോളം പുകഴ്ത്തി റെയ്‌നപന്ത് ചില്ലറക്കാരനല്ല, സച്ചിനും ദ്രാവിഡിനും തുല്യം! വാനോളം പുകഴ്ത്തി റെയ്‌ന

കളിച്ചിരുന്ന കാലത്തു ബൗളര്‍മാരുടെ പേടിസ്വപ്‌നമായിരുന്ന സെവാഗ് ഇന്ത്യക്കൊപ്പം ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ് വിജയങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 17,253 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. അതേസമയം, 1999ല്‍ പാകിസ്താനു വേണ്ടി അരങ്ങേറിയ നസീര്‍ അടുത്ത സൂപ്പര്‍ താരമാവുമെന്നായിരുന്നു പലരും ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ അദ്ദേഹത്തിനായില്ല.

സെവാഗിനും മുകളില്‍

ഇമ്രാന്‍ നസീറിനുണ്ടായിരുന്ന തലച്ചോറ് സെവാഗിന് ഉണ്ടായിരുന്നതായി തനിക്കു തോന്നിയിട്ടില്ലെന്നു അക്തര്‍ വ്യക്തമാക്കി. ഇമ്രാന്‍ നസീറിനോളം പ്രതിഭയും സെവാഗിന് ഇല്ലായിരുന്നു. പ്രതിഭയുടെ കാര്യത്തില്‍ ഒരു താരതമ്യം പോലും ചെയ്യാനാവില്ല. എന്നാല്‍ നസീറിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ പാകിസ്താന്‍ ശ്രമിച്ചു. ഇന്ത്യക്കെതിരേ അവന്‍ ഒരു തകര്‍പ്പന്‍ സെഞ്ച്വറിയുമായി കസറിയപ്പോള്‍ സ്ഥിരമായി ടീമില്‍ അവസരം നല്‍കണമെന്ന് താന്‍ ടീം മാനേജ്‌മെന്റിനോടു പറഞ്ഞിരുന്നു. പക്ഷെ അവര്‍ അതു കേട്ടില്ലെന്നും അക്തര്‍ ഒരു ടിവി ഷോയില്‍ വിശദമാക്കി.

വേണ്ട രീതിയില്‍ കൈകാര്യം ചെയ്തില്ല

ബ്രാന്‍ഡിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിര്‍ഭാഗ്യവശാല്‍ പാകിസ്താന് അറിയില്ല. ഇല്ലായിരുന്നെങ്കില്‍ വീരേന്ദര്‍ സെവാഗിനേക്കാള്‍ മികച്ച താരമായി ഇമ്രാന്‍ നസീര്‍ മാറുമായിരുന്നു. എല്ലാ തരത്തിലുള്ള ഷോട്ടുകളും നസീറിന്റെ പക്കലുണ്ടായിരുന്നു. കൂടാതെ മികച്ച ഫീല്‍ഡറുമായിരുന്നു. പാകിസ്താന്‍ നന്നായി ഉപയോഗിക്കേണ്ടിയിരുന്ന താരമായിരുന്നു നസീര്‍. പക്ഷെ അതുണ്ടായില്ലെന്നു അക്തര്‍ അഭിപ്രായപ്പെട്ടു.
പാകിസ്താനു വേണ്ടി എട്ടു ടെസ്റ്റുകളും 79 ഏകദിനങ്ങളും 25 ടി20കളും കളിച്ചിട്ടുള്ള നസീര്‍ യഥാക്രമം 427, 1895, 500 റണ്‍സും നേടിയിട്ടുണ്ട്.

മിയാന്‍ദാദിന്റെ ഉപദേശം

നസീറിന്റെ പ്രതിഭയെ വേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെന്നു പാകിസ്താന്‍ ടീം മാനേജ്‌മെന്റിനെ വിമര്‍ശിക്കുമ്പോഴും മുന്‍ പാക് ഇതിഹാസം ജാവേദ് മിയാന്‍ദാദിന്റെ ഉപദേശം നസീറിനെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന് അക്തര്‍ ചൂണ്ടിക്കാട്ടി.
ഇമ്രാന്‍ നസീര്‍ മികച്ച പ്രകടനം നടത്താനുള്ള കാരണം ജാവേദ് മിയാന്‍ദാദായിരുന്നു. ഡ്രസിങ് റൂമിലെത്തുന്ന മിയാന്‍ദാദ് എല്ലായ്‌പ്പോഴും നസീറിന സഹായിച്ചിട്ടുണ്ട്. നസീര്‍ എപ്പോള്‍ മോശം ഷോട്ട് കളിച്ചാലും കൂടുതല്‍ ഏകാഗ്രതയോടെ കളിക്കാന്‍ ജാവേദ് ഭായ് സന്ദേശം അയക്കുമായിരുന്നുവെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, April 29, 2020, 8:49 [IST]
Other articles published on Apr 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X