Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇമ്രാന്‍ ഖാന്റെ ഭാര്യയുടെത് വ്യാജ ബിരുദം?

മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ക്യാപ്റ്റനും രാഷ്ട്രീയ പ്രവര്‍ത്തനുമായ ഇമ്രാന്‍ ഖാന്റെ രണ്ടാം ഭാര്യ രേഹം ഖാന്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നേടിയതായി ആരോപണം. ബ്രോഡ്കാസ്റ്റ് ജേര്‍ണലിസത്തില്‍ ഇംഗ്ലണ്ടിലെ നോര്‍ത്ത് ലിഡ്‌സെ കോളേജില്‍ നിന്നും ബിരുദം നേടിയിരുന്നതായി രേഹം അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു കോഴ്‌സ് തങ്ങളുടെ കോളേജില്‍ നിലവിലുണ്ടായിരുന്നില്ലെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി.

മുന്‍ ബിബിസി അവതാരക കൂടിയായ രേഹം ഖാന്റെത് വ്യാജ ബിരുദമാണെന്ന ആരോപണം ഇതോടെ ശക്തമാകുകയാണ്. ഇത്തരത്തില്‍ ഒരു കോഴ്‌സ് തങ്ങള്‍ നടത്തിയിട്ടില്ലെന്ന് കോളേജ് അധികൃകര്‍ ഉറപ്പിക്കുക മാത്രമല്ല, ഇതേ പേരിലും ജനനത്തീയതിയിലും ഒരാള്‍ കോളേജില്‍ പഠിച്ചിട്ടില്ലെന്നും കോളേജ് വക്താവ് പറഞ്ഞു.

imrankhan

വിഷയത്തില്‍ രേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല. ബിരുദം വ്യാജമാണെന്ന് തെളിയുകയാണെങ്കില്‍ അവര്‍ക്കെതിരെ നിയമ നടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബിബിസി അടക്കമുള്ള സ്ഥാപനങ്ങളില്‍ രേഹം വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതായും സൂചനയുണ്ട്.

ഇതാദ്യമായല്ല രേഹം വാര്‍ത്തകളില്‍ നിറയുന്നത്. ആദ്യ ഭര്‍ത്താവ് ഡോ. ഇജാസ് റഹ്മാന്‍ ഗാര്‍ഹിക പീഡനം നടത്തിയെന്ന് ആരോപിച്ച് ഇവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഭാര്യയുടെ ആരോപണം തികച്ചും തെറ്റാണെന്നും ഇത്രയും ക്രൂരമായ ഒരാളല്ല താനെന്നുമായിരുന്നു ഇജാസിന്റെ പ്രതികരണം. മറ്റൊരവസരത്തില്‍ പുരുഷന്മാര്‍ക്കൊപ്പം ഡാന്‍സ് ചെയ്തതിന് രേഹത്തിനെതിരെ മുസ്ലീം സംഘടനകളുടെ ആക്രമണവുമുണ്ടായി.

Story first published: Thursday, July 16, 2015, 9:22 [IST]
Other articles published on Jul 16, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+