Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൂന്നാം വിവാഹത്തിനൊരുങ്ങുന്നു; ഭാഗ്യം എത്തിയേക്കാമെന്ന് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: മുന്‍ ക്രിക്കറ്ററും പാക്കിസ്ഥാന്‍ തെഹ്‌രീക്ക് ഇന്‍സാഫ് ചെയര്‍മാനുമായ ഇമ്രാന്‍ ഖാന്‍ താന്‍ താന്‍ മൂന്നാം വട്ടം വിവാഹം കഴിച്ചേക്കാമെന്ന സൂചന നല്‍കി. കുടുംബ സുഹൃത്തിന്റെ മകളുടെ വിവാഹത്തിനായി ലണ്ടനിലെത്തിയപ്പോഴായിരുന്നു ഇമ്രാന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചത്. വിവാഹത്തിന്റെ കാര്യത്തില്‍ തനിക്ക് മികച്ച ട്രാക്ക് റെക്കോര്‍ഡ് ഇല്ലെന്നും ഒരു പക്ഷേ മൂന്നാം തവണ ഭാഗ്യം കിട്ടിയേക്കാമെന്നുമായിരുന്നു ഇമ്രാന്റെ പ്രതികരണം.

രണ്ടാം വിവാഹ മോചനത്തിനുശേഷം മൂന്നാമതൊരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നായിരുന്നു ഇമ്രാന്‍ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍, പഴയതുപോലെയല്ല വിവാഹവിഷയം വീണ്ടും തുറന്നുകിടക്കുകയാണെന്ന് അറുപത്തിനാലുകാരനായ ഇമ്രാന്‍ വ്യക്തമാക്കി. നവദമ്പതികള്‍ക്ക് നല്ല ആശംസകള്‍ നല്‍കാന്‍ തനിക്ക് കഴിയില്ലെങ്കിലും ആശംസകള്‍ അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.

imran-khan

തന്റെ വിവാഹ ജീവിതം പരാജയമായത് സൂചിപ്പിച്ചായിരുന്നു അദ്ദേഹം ആശംസയുടെ കാര്യത്തില്‍ പിന്നോക്കം പോയത്. തന്റെ കുടുംബ ജീവിതത്തേക്കാള്‍ മികച്ച ജീവതം ലഭിക്കാനാണ് താന്‍ മറ്റുള്ളവരോട് പറയാറുള്ളതെന്നും ഇമ്രാന്‍ പറഞ്ഞു. ഇമ്രാന്റെ വാക്കുകള്‍ക്ക് ലണ്ടനിലെ വിവാഹ സദസ്സില്‍ നിന്നും നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്.

ജെമിന ഗോല്‍ഫ്‌സ്മിത്തിനെ 1995ലും രേഹം ഖാനെ 2015ലും ഇമ്രാന്‍ വിവാഹമോചനം നടത്തിയിരുന്നു. രണ്ടാം വിവാഹം കേവലം 10 മാസംവരെ മാത്രമാണ് നീണ്ടുനിന്നത്.

Story first published: Monday, November 21, 2016, 8:41 [IST]
Other articles published on Nov 21, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+