Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാക് ക്രിക്കറ്റ് താരത്തിന്റെ വ്യാജന്‍ ബിബിസി ചാനല്‍ വരെ എത്തി!

ലണ്ടന്‍: പാകിസ്താന്‍ ക്രിക്കറ്റ് താരമാണ് എന്ന് പറഞ്ഞ് ഒന്നോ രണ്ടോ ആളുകളെ പറ്റിക്കുന്നത് മനസിലാക്കാം. അതുപോലെയാണ് ബി ബി സി ചാനലിനെ പറ്റിക്കുന്നത്. പാകിസ്താനില്‍ നിന്ന് തന്നെയുള്ള നദീം ആലമാണ് ബി ബി സിക്ക് മുട്ടന്‍ പണി കൊടുത്തത്. പാകിസ്താന്റെ മുന്‍ ബാറ്റ്‌സ്മാനായ നദീം അബ്ബാസിയാണ് എന്ന് പറഞ്ഞാണ് കക്ഷി ബി ബി സിക്ക് വേണ്ടി കളിനിരൂപണം നടത്തിയത്.

ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ഓപ്പണര്‍ ആകാശ് ചോപ്രയ്‌ക്കൊപ്പം ഇരുന്നായിരുന്നു ഈ വ്യാജന്‍ അതിഭീകരമായി കളിവിശേഷങ്ങള്‍ ചര്‍ച്ച ചെയ്തത്. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് കളിച്ചിട്ടുള്ള ചോപ്ര പ്രമുഖ ചാനലുകള്‍ക്ക് വേണ്ടി കമന്ററി പറഞ്ഞും കളി ചര്‍ച്ച ചെയ്തും ഈ രംഗത്ത് സജീവമാണ്. ബി ബി സി വേള്‍ഡ് ന്യൂസ്, ബി ബി സി ഏഷ്യന്‍ നെറ്റ്‌വര്‍ക്ക് ആന്‍ഡ് റേഡിയോ ഫൈവ് ലൈവ് ചാനലിന് വേണ്ടിയാണ് ചോപ്രയ്‌ക്കൊപ്പം നദീം ആലം കളി ചര്‍ച്ച ചെയ്യാനെത്തിയത്.

bbc-news

പാകിസ്താന് വേണ്ടി 3 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള നദീം അബ്ബാസി ബി ബി സിക്കും നദീം ആലത്തിനും എതിരെ രംഗത്തെത്തിയിട്ടുണ്ട്. ആരെയെങ്കിലും വിളിച്ച് സ്റ്റുഡിയോയില്‍ കയറ്റുന്നതിന് മുമ്പ് കാര്യങ്ങള്‍ പരിശോധിക്കണം എന്നാണ് അബ്ബാസി ബി ബി സിയോട് പറയുന്നത്. അബ്ബാസിയുടെ വിക്കിപീഡിയ പേജിലും ആലം കാര്യമായി ഇടപെട്ടിട്ടുണ്ട്.

അബ്ബാസി ഇപ്പോള്‍ ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റാണ് എന്നും ബി ബി സിയിലും മറ്റും കളി ചര്‍ച്ചകളില്‍ പങ്കെടുക്കാറുണ്ട് എന്നുമാണ് എഴുതിവെച്ചിരിക്കുന്നത്. നദീം ആലത്തിനെ മുന്നില്‍ കിട്ടിയില്‍ മൂക്ക് നോക്കി ഇടി വെച്ചുകൊടുക്കുമെന്നാണ് അബ്ബാസി പറയുന്നത്. എന്നാല്‍ താന്‍ അബ്ബാസിയായി നടിച്ചിട്ടില്ല എന്നും കളി ചര്‍ച്ച ചെയ്യുന്നത് ഇഷ്ടമാണെന്നുമാണ് കഥാനായകനായ നദീം ആലത്തിന് പറയാനുള്ളത്. സംഭവത്തില്‍ ബി ബി സി ഖേദം പ്രകടിപ്പിച്ചു.

Story first published: Monday, March 16, 2015, 12:02 [IST]
Other articles published on Mar 16, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+