വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ ഏപ്രിലിലും ഇല്ല! നടത്തുക അസാധ്യം... സൂചന നല്‍കി മുന്‍ ചെയര്‍മാന്‍

രാജീവ് ശുക്ലയാണ് ഇക്കാര്യം വ്യക്തമാക്കിയത്

മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസണ്‍ ഉടനൊന്നും നടക്കാനിടയില്ലെന്നു സൂചന നല്‍കി മുന്‍ ചെയര്‍മാന്‍ രാജീവ് ശുക്ല. ഏപ്രില്‍ 15ന് ഐപിഎല്‍ ആരംഭിക്കാനാണ് ബിസിസിഐ നേരത്തേ നിശ്ചയിച്ചിരുന്നത്. മാര്‍ച്ച് 29നായിരുന്നു ഐപിഎല്‍ ആരംഭിക്കേണ്ടിയിരുന്നത്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലായിരുന്നു ഉദ്ഘാടന മല്‍സരം.

ഇന്ത്യ- പാക് പരമ്പര: മുന്‍ ഇന്ത്യന്‍ താരത്തിന്റെ പച്ചക്കൊടി... തീരുമാനിക്കേണ്ടത് അക്തറല്ലഇന്ത്യ- പാക് പരമ്പര: മുന്‍ ഇന്ത്യന്‍ താരത്തിന്റെ പച്ചക്കൊടി... തീരുമാനിക്കേണ്ടത് അക്തറല്ല

കോലിയോട് കളിക്കല്ലേ... കളി പഠിപ്പിക്കും! ഇതാ ഉദാഹരണങ്ങള്‍, ബൗളര്‍മാര്‍ക്കു മുന്നറിയിപ്പ്കോലിയോട് കളിക്കല്ലേ... കളി പഠിപ്പിക്കും! ഇതാ ഉദാഹരണങ്ങള്‍, ബൗളര്‍മാര്‍ക്കു മുന്നറിയിപ്പ്

എന്നാല്‍ കൊറോണ വൈറസ് രാജ്യത്തു പടര്‍ന്നു പിടിച്ചതോടെ ടൂര്‍ണമെന്റ് ഏപ്രില്‍ 15ലേക്ക് ബിസിസിഐ മാറ്റി വയ്ക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 14നാണ് ലോക്ക്ഡൗണ്‍ അവസാനിക്കുന്നത്. എന്നാല്‍ ലോക്ക്ഡൗണ്‍ ഇനിയും നീട്ടിയേക്കുമെന്ന സൂചനകളാണ് വരുന്നത്.

ഏപ്രിലില്‍ നടക്കില്ല

ഏപ്രില്‍ 15ന് എന്തായാലും ടൂര്‍ണമെന്റ് ആരംഭിക്കില്ലെന്ന് ശുക്ല വ്യക്തമാക്കി. ഈ മാസം ടൂര്‍ണമെന്റ് നടക്കുക അസാധ്യമാണ്. ഐപിഎല്ലിന്റെ ഒരു തയ്യാറെടുപ്പുകളും താന്‍ കാണുന്നില്ല. കൊറോണ വൈററസിനെതിരായ പോരാട്ടവും ജനങ്ങളുടെ ജീവന്‍ രക്ഷിക്കലുമാണ് ഇപ്പോള്‍ നമുക്ക് പ്രധാനം. സര്‍ക്കാരിന്റെ തീരുമാനം ആശ്രയിച്ചായിരിക്കും ഐപിഎഎല്ലിന്റെ ഭാവിയെന്നും ശുക്ല പറഞ്ഞു. ലോക്ക്ഡൗണ്‍ ഇനിയും നീട്ടുമെന്നാണ് കേള്‍ക്കുന്നത്. അതുകൊണ്ടു തന്നെ ഏപ്രില്‍ 15ന് ടൂര്‍ണമെന്റ് ആരംഭിക്കുക അസാധ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദേശ താരങ്ങളുടെ പങ്കാളിത്തം

ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലും ഐപിഎല്ലില്‍ വിദേശ താരങ്ങളുടെ പങ്കാളിത്തം ചോദ്യചിഹ്നമാണ്. മാര്‍ച്ച് 11ന് വിദേശികളുടെ വിസകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. അന്താരാഷ്ട്ര ഫ്‌ളൈറ്റുകളും ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. അതുകൊണ്ടു ഐപിഎല്‍ സംഘടിപ്പിക്കാന്‍ ബിസിസിഐ തീരുമാനിച്ചാല്‍ വിദേശ താരങ്ങള്‍ക്കു പങ്കെടുക്കാനാവുമോയെന്ന കാര്യം സംശയത്തിലാണ്.

അടച്ചിട്ട സ്‌റ്റേഡിയത്തില്‍ ഐപിഎല്‍

അടച്ചിട്ട സ്റ്റേഡിയത്തില്‍ ഐപിഎല്‍ നടത്താമെന്ന് പലരും നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇതിനോടു ശുക്ല യോജിക്കുന്നില്ല. നിലവിലെ അവസ്ഥയില്‍ ക്രിക്കറ്റിനെക്കുറിച്ച് നമുക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. എല്ലാം സാധാരണ ഗതിയിലേക്കു എപ്പോള്‍ മടങ്ങിവരുമെന്ന കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാന്‍ സാധിക്കില്ല. ജനജീവിതം സാധാരണ അവസ്ഥയിലേക്കു തിരിച്ചുവന്ന ശേഷം മാത്രമേ ഐപിഎല്ലിനെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുകയുള്ളൂവെന്നും ശുക്ല വ്യക്തമാക്കി.

Story first published: Friday, April 10, 2020, 12:03 [IST]
Other articles published on Apr 10, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X