ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ശമ്പളം എത്രയാണ് എന്നറിയാമോ?
മുംബൈ: ലോകത്തിലെ ഏറ്റവും സാമ്പത്തിക ശേഷിയുള്ള കായിക സംഘടനകളിലൊന്നാണ് ബി സി സി ഐ എന്ന ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ.് ദേശീയ വിനോദമായ ഹോക്കിയെക്കാള്‍ പതിന്മടങ്ങ് ആരാധകരും പബ്ലിസിറ്റിയുമുള്ള ക്രിക്കറ്റ്, ബി സി സി ഐക്ക് പൊന്മുട്ടയിടുന്ന താറാവ് തന്നെയാണ്. ഐ പി എല്ലും ഇന്ത്യന്‍ ടീമിന്റെ കളികളും പരസ്യങ്ങളും സ്‌പോണ്‍സര്‍ഷിപ്പുകളും ഒക്കെയായി ബി സി സി ഐയുടെ വരുമാനത്തിന് കയ്യും കണക്കുമില്ല.
എന്തായാലും മറ്റ് കായിക സംഘടനകളെ പോലെ കളിക്കാരെ പ്രതിഫലക്കാര്യത്തില്‍ വിഷമിപ്പിക്കുന്ന ഇടപാടൊന്നും ബി സി സി ഐയ്ക്ക് ഇല്ല. പരസ്യങ്ങളും സ്‌പോണ്‍സര്‍ഷിപ്പുകളും കൂടാതെ തന്നെ കോടിക്കണക്കിന് രൂപ പ്രതിഫലമായി പറ്റുന്നവരാണ് ഇന്ത്യന്‍ താരങ്ങള്‍. ഐ പി എല്‍ ഫ്രാഞ്ചൈസികള്‍ നല്‍കുന്ന കോടികള്‍ കൂടാതെ ബി സി സി ഐയുമായുള്ള കോണ്‍ട്രാക്ടിലൂടെ കളിക്കാര്‍ക്ക് ഓരോ വര്‍ഷം കിട്ടുന്ന പ്രതിഫലം എത്രയാണ് എന്ന് നോക്കൂ...

എം എസ് ധോണി
കരിയറിന്റെ അവസാന ഘട്ടത്തിലാണെങ്കിലും ബി സി സി ഐ കരാറിന്റെ കാര്യം വരുമ്പോള്‍ ധോണി തന്നെ മുന്‍നിരയില്‍. ഏകദിനവും ട്വന്റി 20യും മാത്രം കളിക്കുന്ന ധോണിക്ക് ബി സി സി ഐ ഒരു വര്‍ഷം നല്‍കുന്നത് 1 കോടി രൂപയാണ്.

വിരാട് കോലി
ടെസ്റ്റ് ടീം ക്യാപ്റ്റനും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയുമായ വിരാട് കോലിക്കും ധോണിയുടെ അത്ര തന്നെ പ്രതിഫലം. 1 കോടി രൂപ.

അശ്വിന്‍
ഇന്ത്യന്‍ ടീമിലെ ഏറ്റവും മൂല്യം കൂടിയ കളിക്കാരില്‍ ഒരാളാണ് ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. അശ്വിന്റെ വാര്‍ഷിക പ്രതിഫലം 1 കോടി രൂപയാണ്.

രഹാനെ
ടെസ്റ്റ് ടീമിലെ പുതിയ സെന്‍സേഷന്‍ അജിന്‍ക്യ രഹാനെയാണ് കോടിപതികളുടെ ലിസ്റ്റിലെ മറ്റൊരാള്‍. വലംകൈ ബാറ്റ്‌സ്മാനായ രഹാനെയുടെ വാര്‍ഷിക പ്രതിഫലവും 1 കോടി തന്നെ.

രോഹിത് ശര്‍മ
ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് വര്‍ഷം 50 ലക്ഷമാണ് പ്രതിഫലം.

മുരളി വിജയ്
ടെസ്റ്റ് ഓപ്പണര്‍ മുരളി വിജയ് 50 ലക്ഷം

അമ്പാട്ടി റായുഡു
ടെസ്റ്റ് അരങ്ങേറ്റം പോലും കഴിഞ്ഞിട്ടില്ലാത്ത അമ്പാട്ടി റായുഡുവിനും പ്രതിഫലം 50 ലക്ഷം തന്നെ.

ശിഖര്‍ ധവാന്‍
മീശക്കാരന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ - 50 ലക്ഷം

ഭുവനേശ്വര്‍ കുമാര്‍
ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ - 50 ലക്ഷം

ഉമേഷ് യാദവ്
മറ്റൊരു ഫാസ്റ്റ് ബൗളറായ ഉമേഷ് യാദവിനും 50 ലക്ഷമാണ് പ്രതിഫലം

ഇഷാന്ത് ശര്‍മ
ഉയരക്കാരന്‍ ഫാസ്റ്റ് ബൗളറായി ഇഷാന്ത് ശര്‍മയുടെ പ്രതിഫലവും ഇത് തന്നെ. 50 ലക്ഷം

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications