പാകിസ്താന് സമ്പൂര്‍ണ്ണ ജയം... സ്വന്തം നാട്ടില്‍ തകര്‍ന്നടിഞ്ഞ് സിംബാബ്‌വെ
ബുലാവോ: സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ പാകിസ്താന്‍ സമ്പൂര്‍ണ്ണ ജയം. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ 131 റണ്‍സിനാണ് പാകിസ്താന്‍ സിംബാബ്‌വെയെ തകര്‍ത്തത്. ഇതോടെ പരമ്പര 5-0ന് പാകിസ്താന്‍ തൂത്തുവാരുകയും ചെയ്തു.

സെഞ്ച്വറി കരുത്തുമായി പാകിസ്താന്‍
ഓപ്പണര്‍ ഇമാമുല്‍ ഹഖിന്റേയും (110) ബാബര്‍ അസാമിന്റേയും (106) തകര്‍പ്പന്‍ സെഞ്ച്വറികളാണ് ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 364 റണ്‍സ് നേടിക്കൊടുത്തത്.
നാലാം ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയുമായി മിന്നിയ ഓപ്പണര്‍ ഫഖര്‍ സമാന്‍ (85) അര്‍ധസെഞ്ച്വറിയുമായി വീണ്ടും കരുത്തു കാണിച്ചു. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലാണ് ഇമാമുല്‍ ഹഖ് സെഞ്ച്വറി കണ്ടെത്തുന്നത്. 105 പന്തില്‍ എട്ട് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് ഇമാമുല്‍ ഹഖിന്റെ ഇന്നിങ്‌സ്.
76 പന്ത് നേരിട്ട അസാം ഒമ്പത് ബൗണ്ടറിയും രണ്ട് സിക്‌സറും കണ്ടെത്തി. 83 പന്തില്‍ 10 ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് സമാന്റെ ഇന്നിങ്‌സ്.
തിരിച്ചടിക്കാനാവാതെ സിംബാബ്‌വെ
365 ലക്ഷ്യം പിന്തുടരാനിറങ്ങിയ സിംബാബ്‌വെയ്ക്ക് വിക്കറ്റുകള്‍ ബാക്കിയുണ്ടായിട്ടും നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 233 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.
റയാന്‍ മുറെ (47), പീറ്റര്‍ മൂര്‍ (44*), പ്രിന്‍സ് മാസ് വഹുരെ (39), ക്യാപ്റ്രന്‍ ഹാമില്‍റ്റണ്‍ മസ്‌കഡാസ (34), ടിനാഷെ കമുന്‍ഹുക്‌വെ (34), എല്‍റ്റണ്‍ ചിഗുംബുര (25*) എന്നിവരാണ് സിംബാബ് വെയ്ക്കു വേണ്ടി ബാറ്റ് ചെയ്തത്.
പാകിസ്താനു വേണ്ടി ഹസന്‍ അലിയും മുഹമ്മദ് നവാസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പാകിസ്താന്റെ ബാബര്‍ അസാമിനെ മാന്‍ ഓഫ് ദി മാച്ചായും ഫഖര്‍ സമാനെ കളിയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications