Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബുലാവോയില്‍ തകര്‍ന്നടിഞ്ഞ് സിംബാബ്‌വെ; ഒന്നാം ഏകദിനത്തില്‍ പാകിസ്താന് വമ്പന്‍ വിജയം

ബുലാവോ: സിംബാബ്‌വെയ്‌ക്കെതിരായ ഒന്നാം ഏകദിന ക്രിക്കറ്റില്‍ പാകിസ്താന് ഉജ്ജ്വല ജയം. മല്‍സരത്തില്‍ ഓള്‍റൗണ്ട് മികവ് പുറത്തെടുത്ത പാകിസ്താന്‍ 201 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് സ്വന്തമാക്കിയത്. ഏകദിന ക്രിക്കറ്റില്‍ പാകിസ്താന്റെ ഏറ്റവും വലിയ അഞ്ചാമത്തെ വിജയം കൂടിയാണിത്. ജയത്തോടെ അഞ്ച് മല്‍സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ പാകിസ്താന്‍ 1-0ന്റെ ലീഡ് നേടി.

imam-ul-haq

ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഓപ്പണര്‍ ഇമാമുല്‍ ഹഖിന്റെ (128) സെഞ്ച്വറി മികവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 308 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. ഇമാമുല്‍ ഹഖിനു പുറമേ ഫഖ്ഹര്‍ സമാനും (60) ആസിഫ് അലിയും (46) പാകിസ്താന്‍ ബാറ്റിങ് നിരയില്‍ തിളങ്ങി.

മറുപടിയില്‍ പാകിസ്താന്‍ ബൗളിങ് നിരയ്ക്കു മുന്നില്‍ 35 ഓവറില്‍ 107 റണ്‍സിന് സിംബാബ് വെ കൂടാരം കയറുകയായിരുന്നു. പുറത്താവാതെ 32 റണ്‍സെടുത്ത വിക്കറ്റ്കീപ്പര്‍ റയന്‍ മുറയാണ് ആതിഥേയരുടെ ടോപ്‌സ്‌കോറര്‍. നാല് വിക്കറ്റ് വീഴ്ത്തിയ ഷദാബ് ഖാനാണ് പാകിസ്താന്‍ ബൗളിങ് നിരയില്‍ മികച്ചുനിന്നത്. ഉസ്മാന്‍ ഖാന്‍, ഫഹീം അഷ്‌റഫ് എന്നിവര്‍ രണ്ടും മുഹമ്മദ് ആമിര്‍, ഹസന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ, 134 പന്തില്‍ 11 ബൗണ്ടറിയോടെയാണ് ഇമാമുല്‍ ഹഖ് പാകിസ്താന്റെ ടോപ്‌സ്‌കോററായത്. 70 പന്തില്‍ ഏഴ് ബൗണ്ടറിയുള്‍പ്പെടുന്നതാണ് സമാന്റെ ഇന്നിങ്‌സ്. 25 പന്ത് നേരിട്ട ആസിഫ് നാല് ബൗണ്ടറിയും രണ്ട് സിക്‌സറും നേടി. ഇമാമുല്‍ ഹഖാണ് മാന്‍ ഓഫ് ദി മാച്ച്.

Story first published: Saturday, July 14, 2018, 8:53 [IST]
Other articles published on Jul 14, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+