വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്ലില്‍ കളിക്കരുത്! അങ്ങനെ തോന്നിയാല്‍ മാത്രം- കപില്‍

13ാം സീസണാണ് മാര്‍ച്ചില്‍ ആരംഭിക്കുന്നത്

മുംബൈ: ഐപിഎല്ലിന്റെ 13ാം സീസണ്‍ മാര്‍ച്ച് അവസാനത്തോടെ ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ താരങ്ങള്‍ക്കു ഉപദേശവുമായി രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും ഓള്‍റൗണ്ടറുമായിരുന്ന കപില്‍ ദേവ്. അവശരെന്നു തോന്നുകയാണെങ്കില്‍ ഇത്തവണത്തെ ഐപിഎല്ലില്‍ നിന്നു വിട്ടു നില്‍ക്കണമെന്ന് നിര്‍ദേശിച്ചിരിക്കുകായണ് കപില്‍.

യൂറോപ്പാ ലീഗ്; യുണൈറ്റഡും ഇന്ററും മുന്നോട്ട്, ആഴ്‌സണലും അയാക്‌സും പുറത്ത്യൂറോപ്പാ ലീഗ്; യുണൈറ്റഡും ഇന്ററും മുന്നോട്ട്, ആഴ്‌സണലും അയാക്‌സും പുറത്ത്

മാര്‍ച്ച് 29നാണ് ഐപിഎല്ലിന്റെ പുതിയ സീസണിനു ആരവമുയരുന്നത്. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് കന്നിയങ്കം. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ റീപ്ലേ കൂടിയാണ് ഈ മല്‍സരം.

അമിത ജോലിഭാരം

വളര്‍ന്നുവരുന്ന ക്രിക്കറ്റര്‍മാര്‍ക്കു തങ്ങളുടെ കഴിവ് ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ ഏറ്റവും മികച്ച വേദി ഐപിഎല്‍ തന്നെയാണെന്നതില്‍ സംശയമില്ല. എന്നാല്‍ തുടര്‍ച്ചയായി അന്താരാഷ്ട്ര മല്‍സരങ്ങളില്‍ കളിക്കുന്നവര്‍ക്കു അമിത ജോലിഭാരമാണ് ഐപിഎല്ലെന്നു നേരത്തേ തന്നെ പലരും ചൂണ്ടിക്കാട്ടിയിരുന്നു.
ലോകകപ്പ് മുന്നില്‍ കണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്കു വിശ്രമം നല്‍കിയേക്കുമെന്നു കഴിഞ്ഞ ഐപിഎല്ലിനു മുമ്പ് റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. ക്രിക്കറ്റ് സൗത്താഫ്രിക്കയും ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഐപിഎല്ലിന്റെ പകുതിയില്‍ വച്ച് തങ്ങളുടെ കളിക്കാരെ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു.

വിട്ടുനില്‍ക്കാന്‍ കപില്‍

മല്‍സരാധിക്യം ശരീരത്തെ ബാധിക്കുന്നതായി അനുഭവപ്പെട്ടാല്‍ ഐപിഎല്ലില്‍ നിന്നു വിട്ടുനില്‍ക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍
ശ്രമിക്കണമെന്ന് കപില്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ ടീമില്‍ നിന്നല്ല, മറിച്ച് ഐപിഎല്ലില്‍ നിന്നു മാറി നില്‍ക്കാനാണ് താന്‍ ആവശ്യപ്പെടുന്നത്. കാരണം അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്വന്തം രാജ്യത്തിനായി കളിക്കുകയെന്നത് ഐപിഎല്ലിനേക്കാള്‍ വലുതാണെന്നും കപില്‍ വിശദമാക്കി.

ഐപിഎല്ലും ദേശീയ ടീമും

ഐപിഎല്ലില്‍ ഒരു ഫ്രാഞ്ചൈസിക്കായി കളിക്കുന്നതും അന്താരാഷ്ട്ര ക്രിക്കറ്റില്‍ രാജ്യത്തിനു വേണ്ടി കളിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നു കപില്‍ ചൂണ്ടിക്കാട്ടി. ഐപിഎല്‍ തീര്‍ച്ചയായും കഴിവ് പ്രദര്‍ശിപ്പിക്കാന്‍ നിങ്ങള്‍ക്കു ലഭിക്കുന്നഅവസരമാണ്. ഐപിഎല്ലില്‍ കളിക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനം ഇല്ലാതാക്കാന്‍ താന്‍ ആരോടും പറയുകയും ചെയ്യുന്നില്ല. എന്നാല്‍ രാജ്യത്തെ പ്രതിനിധീകരിച്ച് കളിക്കുകയെന്നത് പ്രത്യേക വികാരം തന്നെയാണ്. രാജ്യത്തേക്കാള്‍ കൂടുതല്‍ ഫ്രാഞ്ചൈസിക്കു പ്രാധാന്യം നല്‍കരുതെന്നും കപില്‍ പറയുന്നു.

തനിക്കു നേരിട്ടിട്ടുണ്ട്

കളിച്ചിരുന്ന കാലത്ത് തുടര്‍ച്ചയായ മല്‍സരങ്ങള്‍ കാരണം തനിക്കു പല തവണ ക്ഷീണം അനുഭവപ്പെട്ടിട്ടുണ്ടെന്നു കപില്‍ വെളിപ്പെടുത്തി. അന്ന് ഐപിഎല്ലൊന്നുമില്ല. എന്നിട്ടു പോലും തനിക്കു പല തവണ ശാരീരിക അവശതയുണ്ടായിട്ടുണ്ട്. കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കാതെ തുടര്‍ച്ചയായി പരമ്പരകളില്‍ ബൗള്‍ ചെയ്തു കൊണ്ടിരിക്കുകയും, വിക്കറ്റുകള്‍ ലഭിക്കാതിരിക്കുകയും ചെയ്താല്‍ നിങ്ങള്‍ക്കു അവശതയും മടുപ്പും അനുഭവപ്പെടുമെന്നും കപില്‍ പറഞ്ഞു.

ശാരീരികം മാത്രമല്ല മാനസികവും

കളിക്കാരന് അവശതയും മടുപ്പും തോന്നുന്നത് വെറും ശാരീരികം മാത്രമല്ല മാനസികവും കൂടിയാണെന്നു കപില്‍ ചൂണ്ടിക്കാട്ടി. വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടിരിക്കുകയും റണ്‍സ് നേടിക്കൊണ്ടിരിക്കുകയും ചെയ്താല്‍ ഒരു താരത്തിന് അത്ര അവശത അനുഭവപ്പെടില്ല. 25-30 ഓവറുകള്‍ ബൗള്‍ ചെയ്യുകയും ഏഴു വിക്കറ്റുകളെടുക്കുകയും ചെയ്യുന്ന ഒരു കളിക്കാരന് ഒരിക്കലും ക്ഷീണം അനുഭവപ്പെടില്ല. എന്നാല്‍ 10 ഓവര്‍ ബൗള്‍ ചെയ്ത ശേഷം 80 റണ്‍സ് വഴങ്ങുകയും വിക്കറ്റൊന്നും ലഭിക്കാതിരിക്കുകയും ചെയ്താല്‍ ആ താരം മാനസികമായി തളരുവും ഇത് ശരീരത്തെയും ബാധിക്കുകയും ചെയ്യും. ഇത് മാനസികമായ കാര്യം കൂടിയാണ്. മനസ്സും ശരീരവും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും കപില്‍ കൂട്ടിച്ചേര്‍ത്തു.

കോലി നേരത്തേ പറഞ്ഞു

മതിയായ വിശ്രമം പോലും ലഭിക്കാതെ തുടര്‍ച്ചയായി മല്‍സരങ്ങള്‍ കളിക്കുന്നത് താരങ്ങളെ ബാധിക്കുന്നതായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര കഴിഞ്ഞതിനു തൊട്ടുപിന്നാലെ ദൈര്‍ഘ്യമേറിയ ന്യൂസിലാന്‍ഡ് പര്യടനത്തിനു യാത്ര തിരിക്കേണ്ടി വന്ന ശേഷമായിരുന്നു കോലി ഇക്കാര്യം തുറന്നു പറഞ്ഞത്. ഭാവിയില്‍ മല്‍സര ഷെഡ്യൂള്‍ പ്രഖ്യാപിക്കുമ്പോള്‍ ബിസിസിഐ ഇതേക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്നും കോലി അഭ്യര്‍ഥിച്ചിരുന്നു.

Story first published: Friday, February 28, 2020, 10:14 [IST]
Other articles published on Feb 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X