അച്ഛന്റെ 50 ശതമാനായാല്‍ നീ കേമന്‍- അര്‍ജുനോടു കപില്‍

ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം സീസണിലും അരങ്ങേറാന്‍ അവസരം ലഭിക്കാതെ പോയ അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് ഉപദേശവുമായി കപില്‍ ദേവ്. ബാറ്റിങ് ഇതിഹാസ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനായ അര്‍ജുന് അടുത്തിടെ സമാപിച്ച 15ാം സീസണില്‍ അവസാന റൗണ്ടുകളില്‍ ഉറപ്പായും അവസരമുണ്ടാവുമെന്നായിരുന്നു എല്ലാവരും ഉറപ്പിച്ചിരുന്നത്. പക്ഷെ അര്‍ജുന് അരങ്ങേറാന്‍ ഭാഗ്യമുണ്ടായില്ല.

'സെല്‍ഫിഷ് ഇന്നിങ്‌സ് കളിച്ച് വെറുപ്പിച്ചു', സച്ചിനടക്കം അഞ്ച് പ്രമുഖര്‍, സ്‌കോര്‍ ഇതാ'സെല്‍ഫിഷ് ഇന്നിങ്‌സ് കളിച്ച് വെറുപ്പിച്ചു', സച്ചിനടക്കം അഞ്ച് പ്രമുഖര്‍, സ്‌കോര്‍ ഇതാ

സഞ്ജന എന്തിന് ഇതു ചെയ്തു? രോഹിത് ഫാന്‍സ് കലിപ്പില്‍, കോലി ഫാന്‍സ് ഹാപ്പി!സഞ്ജന എന്തിന് ഇതു ചെയ്തു? രോഹിത് ഫാന്‍സ് കലിപ്പില്‍, കോലി ഫാന്‍സ് ഹാപ്പി!

'പ്രണയത്തിന് പ്രായമില്ല', മുതിര്‍ന്നവരെ വിവാഹം ചെയ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളിതാ'പ്രണയത്തിന് പ്രായമില്ല', മുതിര്‍ന്നവരെ വിവാഹം ചെയ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളിതാ

റിതിക് ഷോക്കീന്‍ മുതല്‍ കുമാര്‍ കാര്‍ത്തികേയ വരെ ഇത്തവണ മുംബൈയ്ക്കായി അരങ്ങേറിയവരുടെ കൂട്ടത്തിലുണ്ട്. മെഗാ ലേലത്തില്‍ 30 ലക്ഷം രൂപയ്ക്കായിരുന്നു അര്‍ജുനെ മുംബൈ ഇത്തവണ വാങ്ങിയത്. 2021 ലേലത്തില്‍ 25 ലക്ഷത്തിനായിരുന്നു താരം മുംബൈയുടെ ഭാഗമായത്. ബാറ്റിങ്, ഫീല്‍ഡിങ് എന്നിവയില്‍ അര്‍ജുന്‍ തന്റെ കഴിവുകള്‍ ഇനിയും മെച്ചപ്പെടുത്താനുണ്ടെന്നായിരുന്നു അവസരം നല്‍കാതിരുന്നതിനെക്കുറിച്ച് മുംബൈ ബൗളിങ് കോച്ച് ഷെയ്ന്‍ ബോണ്ട് അടുത്തിടെ പറഞ്ഞത്.

എന്തുകൊണ്ടാണ് എല്ലാവരും അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെക്കുറിച്ച് സംസാരിക്കുന്നതെന്നാണ് കപില്‍ ദേവിന്റെ ചോദ്യം. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനായതു കാരണം തന്നെയാണ് എല്ലാവരും അര്‍ജുനെക്കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നത്. അവന്‍ അവന്റേതായ രീതിയില്‍ ക്രിക്കറ്റ് കളിക്കട്ടെ, സച്ചിനുമായി താരതമ്യം ചെയ്യരുത്.

ടെണ്ടുല്‍ക്കറെന്ന പേര് ഒപ്പമുള്ളതു കൊണ്ട് അര്‍ജുന് ഗുണങ്ങളും ദോഷവുമുണ്ട്. സമ്മര്‍ദ്ദം താങ്ങാന്‍ സാധിക്കാതെ വന്നതു കാരണം നേരത്തേ ഡോണ്‍ ബ്രാഡ്മാന്റെ മകന്‍ പേര് മാറ്റിയിട്ടുണ്ട്. ബ്രാഡ്മനെന്ന സര്‍നെയിം അദ്ദേഹം നീക്കം ചെയ്തു. കാരണം എല്ലാവരും അദ്ദേഹം ബ്രാഡ്മാനെപ്പോലെയാവണമെന്നു പ്രതീക്ഷിച്ചതായും കപില്‍ വിശദമാക്കി.

അര്‍ജുന് മേല്‍ സമ്മര്‍ദ്ദമുണ്ടാക്കരുത്. അവന്‍ ചെറുപ്പമാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറിനെപ്പോലെ മഹാനായൊരു അച്ഛനുള്ളപ്പോള്‍ അവന് എന്തെങ്കിലും പറഞ്ഞു കൊടുക്കാന്‍ നമ്മളാരാണ്? പക്ഷെ അവനോടു ഒരു കാര്യം മാത്രം പറയണമെന്ന ഞാന്‍ ആഗ്രഹിക്കുന്നു. പോയി ആസ്വദിച്ചു കളിക്കൂ, ഒന്നും തെളിയിക്കേണ്ട ആവശ്യമില്ല. നിനക്ക് അച്ഛന്റെ 50 ശതമാനമെങ്കിലും ആവാന്‍ കഴിഞ്ഞാല്‍ അതിനേക്കാള്‍ മികച്ചതായി ഒന്നുമില്ല. ടെണ്ടുല്‍ക്കറെന്ന പേര് വരുമ്പോള്‍ നമ്മുടെ പ്രതീക്ഷ വാനോളമുയരുന്നു. കാരണം സച്ചിന്‍ അത്രയും മഹാനായിരുന്നുവെന്നും കപില്‍ കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മുംബൈ ഇന്ത്യന്‍സിന്റെ നെറ്റ് ബൗളര്‍മാരുടെ സംഘത്തില്‍ അര്‍ജുനുമുണ്ട്. പക്ഷെ 2021ലാണ് 22 കാരനായ താരം ഔദ്യോഗികമായി മുംബൈ സ്‌ക്വാഡിന്റെ ഭാഗമായത്.

ആഭ്യന്തര ക്രിക്കറ്റില്‍ 2021ല്‍ മുംബൈയുടെ സീനിയര്‍ ടീമിനു വേണ്ടി അര്‍ജുന്‍ അരങ്ങേറിയിരുന്നു. ടി20 മുംബൈ ലീഗില്‍ രണ്ടു മല്‍സരങ്ങളിലും താരം കളിച്ചിട്ടുണ്ട്. ലീഗില്‍ ആകാശ് ടൈഗേഴ്‌സ് എംഡബ്ല്യുഎസ് ടീമിന്റെ ഭാഗമാണ് അര്‍ജുന്‍

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, June 4, 2022, 16:58 [IST]
Other articles published on Jun 4, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X