വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇന്ത്യ 'സ്പിന്‍ലാന്‍ഡാണ്', ഇതു പ്രതീക്ഷിക്കണം- ഇതേ പിച്ച് മതിയെന്നു റിച്ചാര്‍ഡ്‌സ്!

അഹമ്മദാബാദിലെ പിച്ചിനെക്കുറിച്ച് പരാതികളുയര്‍ന്നിരുന്നു

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പിങ്ക് ബോള്‍ ടെസ്റ്റിലെ പിച്ചിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരേ ആഞ്ഞടിച്ച് മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ്. അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തിലെ സ്പിന്‍ അനുകൂല പിച്ചിനെതിരോ പലരും നേരത്തേ രംഗത്തു വന്നിരുന്നു. ഭൂരിഭാഗം പേരും ഇംഗ്ലണ്ടിന്റെ മുന്‍ താരങ്ങളായിരുന്നു. മൈക്കല്‍ വോന്‍, അലെസ്റ്റര്‍ കുക്ക്, ഡേവിഡ് ലോയ്ഡ് അടക്കമുള്ളവരായിരുന്നു പിച്ച് ശരിയല്ലെന്നു പരാതി പറഞ്ഞത്.

രണ്ടു ദിവസം കൊണ്ടായിരുന്നു പിങ്ക് ബോള്‍ ടെസ്റ്റ് അവസാനിച്ചത്. 30 വിക്കറ്റുകളില്‍ ഇത്രയും കുറഞ്ഞ സമയത്തിനിടെ വീഴുകയും ചെയ്തിരുന്നു. ഇതില്‍ 28 വിക്കറ്റും ലഭിച്ചത് സ്പിന്നര്‍മാര്‍ക്കായിരുന്നു. ഈ മാസം നാലിനാരംഭിക്കുന്ന അടുത്ത ടെസ്റ്റിലും സമാനമായ പിച്ച് തന്നെ ഇന്ത്യയൊരുക്കണമെന്ന് റിച്ചാര്‍ഡ്‌സ് ആവശ്യപ്പെടുന്നു.

ഇന്ത്യയിലെ പിച്ച്

ഇന്ത്യയിലെ പിച്ച്

ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ് മല്‍സരങ്ങളുടെ പിച്ചിനെക്കുറിച്ച് അടുത്തിടെ പലരും എന്നോടു ചോദിച്ചിരുന്നു. പ്രത്യേകിച്ചും ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടും മൂന്നും ടെസ്റ്റുകളെക്കുറിച്ചായിരുന്നു ഇത്. പിച്ചിനെക്കുറിച്ചുള്ള ചോദ്യങ്ങളുടെ കാര്യത്തില്‍ എനിക്കു ചില ആശയക്കുഴപ്പങ്ങളുണ്ട് കാരണം ഒരുപാട് പേരാണ് പിച്ചിന്റെ പേരില്‍ കണ്ണീരൊഴുക്കുകയും പരാതി പറയുകയും ചെയ്യുന്നത്. ഈ പറയുന്നവര്‍ ഒരു കാര്യം തിരിച്ചറിയണം. ചിലപ്പോള്‍ സീമിങ് ട്രാക്കുകളില്‍ കളിക്കേണ്ടിവരും. ഇവിടെ പന്ത് പിച്ച് ചെയ്താല്‍ വായുവില്‍ കുത്തിയുയരുകയും വേഗത്തില്‍ സഞ്ചരിക്കുകയും ചെയ്യും. ഇതു ബാറ്റ്‌സ്മാന്‍മാര്‍ക്കു കുഴപ്പം സൃഷ്ടിക്കും.ചിലപ്പോള്‍ ഇതുമായി പൊരുത്തപ്പെടുകയും ചെയ്യുമെന്ന് റിച്ചാര്‍ഡ്‌സ് വിശദമാക്കി.

ഇന്ത്യ 'സ്പിന്‍ലാന്‍ഡാണ്'

ഇന്ത്യ 'സ്പിന്‍ലാന്‍ഡാണ്'

ഞാന്‍ ആദ്യം പറഞ്ഞതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു തലം കൂടി ടെസ്റ്റിനുണ്ട്. അതുകൊണ്ടാണ് ഈ ഫോര്‍മാറ്റിന് ടെസ്‌റ്റെന്ന പേരു വന്നിരിക്കുന്നതെന്നാണ് ഞാന്‍ കരുതുന്നത്. ഒരു താരത്തിന്റെ മനസ്സിനെ പരീക്ഷിക്കുന്ന ഗെയിം കൂടിയാണിത്.
ആദ്യം പറഞ്ഞ പിച്ചിനെക്കൂടാതെ ബോള്‍ നന്നായി ടേണ്‍ ചെയ്യുന്ന തികച്ചും വ്യത്യസ്തമായ മറ്റൊരു സാഹചര്യത്തിലും ടെസ്റ്റില്‍ കളിക്കേണ്ടിവരും. ഇതു ടെസ്‌റ്റെന്ന നാണയത്തിന്റെ മറ്റൊരു വശമാണ്. നിങ്ങള്‍ ഇന്ത്യയില്‍ കളിക്കാന്‍ പോവുമ്പോള്‍ ഇതെല്ലാം പ്രതീക്ഷിക്കണം, എന്നാല്‍ ആളുകള്‍ ഇതു മറക്കുകയാണ്. നിങ്ങള്‍ 'സ്പിന്‍ലാന്‍ഡിലേക്കാണ്' പോവുന്നത്. അവിടെ നേരിടാന്‍ പോവുന്ന വെല്ലുവിളികള്‍ നേരിടാന്‍ നിങ്ങള്‍ തയ്യാറെടുക്കണമെന്നും റിച്ചാര്‍ഡ്‌സ് അഭിപ്രായപ്പെട്ടു.

അതേ പിച്ച് തന്നെയൊരുക്കണം

അതേ പിച്ച് തന്നെയൊരുക്കണം

കഴിഞ്ഞ ടെസ്റ്റിനെക്കുറിച്ച് പറഞ്ഞ് വിലപിക്കാതെ അതില്‍ നിന്നും പാഠമുള്‍ക്കൊണ്ട് തയ്യാറെടുപ്പ് നടത്തുകയാണ് ഇംഗ്ലണ്ട് ചെയ്യേണ്ടത്. നാലാം ടെസ്റ്റിലും അതുപോലെയുള്ള വിക്കറ്റാണ് തങ്ങളെ കാത്തിരിക്കുന്നതെന്നു മനസ്സിലാക്കി അതിന് അനുസരിച്ച് ഇംഗ്ലണ്ട് തയ്യാറെടുക്കണം. ഞാന്‍ ഇന്ത്യയോ, അവിടുക്കെ വിക്കറ്റ് തയ്യാറാക്കുന്നതില്‍ ഏതെങ്കിലും റോള്‍ ഉള്ള വ്യക്തിയോ ആയിരുന്നെങ്കില്‍ അതേ പിച്ച് തന്നെയായിരിക്കും അതേ ടെസ്റ്റിലുമൊരുക്കുകയെന്നും റച്ചാര്‍ഡ്‌സ് വ്യക്തമാക്കി.

വഴി കണ്ടെത്തിയേ തീരൂ

വഴി കണ്ടെത്തിയേ തീരൂ

ഇംഗ്ലണ്ടിനെ അവരുടെ സുരക്ഷിതമേഖലയില്‍ നിന്നും ഇന്ത്യ ഇപ്പോള്‍ പുറത്തുകൊണ്ടു വന്നിരിക്കുകയാണെന്നു റിച്ചാര്‍ഡ്‌സ് അഭിപ്രായപ്പെട്ടു. ആദ്യ ടെസ്റ്റ് മുതല്‍ ഇംഗ്ലണ്ട് തങ്ങള്‍ക്കു ഒട്ടും പരിചയമില്ലാത്ത സാഹചര്യത്തിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഇനി അവിടെ എങ്ങനെ പിടിച്ചുനില്‍ക്കണം എന്നതിനെക്കുറിച്ചാണ് ഇംഗ്ലണ്ട് ആലോചിക്കുന്നത്. കുറച്ചു വര്‍ഷങ്ങളായി ഇന്ത്യന്‍ പേസര്‍മാര്‍ ഗംഭീര പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പക്ഷെ ഇപ്പോള്‍ നിങ്ങള്‍ ഇന്ത്യയിലാണ്, ഇവിടെ പല അസാധാരണമായ കാര്യങ്ങളും നിങ്ങള്‍ക്കു നേരിടേണ്ടി വരും. അതിനെ അതിജീവിക്കാനുള്ള വഴികളാണ് നിങ്ങള്‍ തേടേണ്ടതെന്നും ഇംഗ്ലണ്ട് ടീമിനെ റിച്ചാര്‍ഡ്‌സ് ഉപദേശിക്കുന്നു.

Story first published: Monday, March 1, 2021, 11:43 [IST]
Other articles published on Mar 1, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X