Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്നെ പുറത്താക്കിക്കോളൂ, പ്രശ്‌നമില്ല: ധോണി

മിര്‍പൂര്‍: ഇന്ത്യയുടെ ഇപ്പോഴത്തെ തോല്‍വികളുടെ കാരണം താനാണ് എന്ന് തോന്നുന്നെങ്കില്‍ തന്നെ പുറത്താക്കിക്കോളൂ എന്ന് ക്യാപ്റ്റന്‍ എം എസ് ധോണി. ബംഗ്ലാദേശിനെതിരെ രണ്ടാം ഏകദിനത്തില്‍ ദയനീയമായി തോറ്റതിന് ശേഷമാണ് ധോണി ഇത് പറഞ്ഞത്. കളിക്ക് ശേഷം പത്രക്കാരെ കണ്ടപ്പോഴായിരുന്നു പകുതി കളിയായും പകുതി കാര്യമായും ധോണി ഇങ്ങനെ പ്രതികരിച്ചത്.

ഇന്ത്യന്‍ ക്രിക്കറ്റിന് മോശമായി എന്ത് സംഭവിച്ചാലും അതിന് ഉത്തരവാദി താനാണ്. എല്ലാം സംഭവിക്കുന്നത് ഞാന്‍ കാരണമാണ്. ബംഗ്ലാദേശിലെ മാധ്യമങ്ങള്‍ പോലും ചിരിക്കുകയാണ്. - ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ ധോണിയുടെ ഉത്തരവാദിത്തം എന്താണ് എന്ന് ചോദിച്ച പത്രക്കാരോട് ധോണി പറഞ്ഞു. ആറ് വിക്കറ്റിന് തോറ്റ ഇന്ത്യയ്ക്ക് ബംഗ്ലാദേശിനെതിരെ പരമ്പര നഷ്ടമായിരുന്നു.

msdhoni-closeup

ഇന്ത്യന്‍ ക്രിക്കറ്റിന് മോശം കാര്യങ്ങള്‍ സംഭവിക്കുന്നത് താന്‍ കാരണമാണെങ്കില്‍ തന്നെ ക്യാപ്റ്റന്‍സിയില്‍ നിന്നും പുറത്താക്കിക്കോളൂ. എനിക്കൊരു പ്രശ്‌നവും ഇല്ല. എന്നെ പുറത്താക്കിയാല്‍ ഇന്ത്യ നന്നായി കൡക്കാന്‍ തുടങ്ങുമെങ്കില്‍ സന്തോഷമേ ഉള്ളൂ. എനിക്ക് ഇതൊന്നും പ്രശ്‌നമല്ല. താന്‍ ക്യാപ്റ്റന്‍സിക്കായി കളിച്ചിട്ടില്ല. ഇതെന്റെ ജോലിയും ഉത്തരവാദിത്തവുമാണ്. ക്യാപ്റ്റന്‍സി എന്നില്‍ നിന്നും എടുത്തുമാറ്റണണമെങ്കിലും സന്തോഷമേയുള്ളൂ.

കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന പരമ്പരയ്ക്കിടെ ടെസ്റ്റില്‍ നിന്നും അപ്രതീക്ഷിതമായി വിരമിച്ച ധോണി ഇപ്പോള്‍ ഏകദിനത്തിലും ട്വന്റിയിലും മാത്രമേ കളിക്കുന്നുള്ളൂ. ടെസ്റ്റില്‍ വിരാട് കോലിയാണ് ഇപ്പോള്‍ ക്യാപ്റ്റന്‍. രണ്ട് ഏകദിനങ്ങളില്‍ തോറ്റ് പരമ്പര നഷ്ടമായതോടെ ഏകദിനത്തിലും ധോണിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് സംശയങ്ങള്‍ ഉയരുകയാണ്.

Story first published: Monday, June 22, 2015, 12:47 [IST]
Other articles published on Jun 22, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+