For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജുവിനെ കിട്ടിയാൽ ചെന്നൈ പകരം കൊടുക്കുക ആരെയൊക്കെ? അശ്വിൻ രാജസ്ഥാൻ നായകനാവും!

ഇന്ത്യൻ പ്രീമിയർ ലീഗിൽ അടുത്ത സീസണിന് മുന്നോടിയായി താര ലേലത്തെ കുറിച്ചും കൈമാറ്റത്തെ കുറിച്ചുമൊക്കെ ചർച്ചകൾ നടക്കുകയാണ്. മലയാളി താരം സഞ്ജു സാംസൺ ഇക്കുറി ടീം മാറുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നിലവിൽ രാജസ്ഥാൻ റോയൽസ് താരമായ സഞ്ജു ടീം വിട്ടേക്കുമെന്നും ഫ്രാഞ്ചൈസിയോട് ഗുഡ് ബൈ പറയുമെന്നും നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.

എങ്കിലും എവിടേക്ക് ആയിരിക്കും സഞ്ജുവിന്റെ കൂടുമാറ്റം എന്നറിയാൻ എല്ലാവരും ആകാംഷയോടെ കാത്തിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് സീസണുകളായി രാജസ്ഥാൻ റോയൽസ് ടീമിലാണ് സഞ്ജു കളിക്കുന്നത്, അതും നായക സ്ഥാനവും സഞ്ജുവിന് തന്നെയാണ്. അതുകൊണ്ട് തന്നെ സഞ്ജുവിനെ സ്നേഹിക്കുന്ന ആരാധിക്കുന്ന ഒട്ടേറെ റോയൽസ് ആരാധകർക്ക് വലിയ ഷോക്കാണ് ഈ ടീം വിടൽ റിപ്പോർട്ടുകൾ.

ashwinsanjuipl

രാജസ്ഥാൻ റോയൽസിൽ നിന്ന് സഞ്ജു സാംസൺ പുറത്തുപോകുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. മാത്രമല്ല താരം തന്റെ ഫ്രാഞ്ചൈസി വിട്ട് ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് പോകുമെന്നും പല വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നും റിപ്പോർട്ടുകൾ വരുന്ന സാഹചര്യത്തിൽ ഈ ഡീൽ എങ്ങനെയാവും എന്ന തരത്തിലുള്ള വിവരങ്ങളും പ്രചരിക്കുന്നുണ്ട്.

2026ലെ മിനി ലേലത്തിന് ഒരാഴ്‌ച മുമ്പ് വരെ ഇന്ത്യൻ പ്രീമിയർ ലീഗ് 2026 ട്രേഡ് വിൻഡോ തുറന്നിരിക്കുന്നതിനാൽ അടുത്തൊന്നും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവാനിടയില്ല എന്നാണ് വിലയിരുത്തൽ. എങ്കിലും സഞ്ജുവിനെ കൊടുക്കുമ്പോൾ സൂപ്പർ കിംഗ്‌സ് രണ്ട് താരങ്ങളെ റോയൽസിന് നഷ്‌ടമാവും എന്നാണ് സൂചന.

ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും സഞ്ജുവിന് റോയൽസിൽ സമ്മിശ്ര ഫലങ്ങളാണ് ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ 5 സീസണുകളിൽ, റോയൽസ് ഐപിഎൽ 2022 ഫൈനലിലും 2024 ലെ പ്ലേഓഫിലും എത്തി. എങ്കിലും കഴിഞ്ഞ സീസണിൽ സഞ്ജുവിന് കാര്യമായ ബാറ്റിംഗ് പ്രകടനങ്ങൾ നടത്താൻ കഴിഞ്ഞിരുന്നില്ല. പരിക്ക് കാരണം കഴിഞ്ഞ സീസണിൽ പലപ്പോഴും ഇമ്പാക്റ്റ് പ്ലെയറായാണ് താരം കളത്തിൽ ഇറങ്ങിയത്.

സഞ്ജുവിന് പകരം ജയ്‌സ്വാളിനോ പരാഗിനോ എളുപ്പത്തിൽ ക്യാപ്റ്റനായി ചുമതലയേൽക്കാമെന്നാണ് ആർആർ മാനേജ്‌മെന്റ് കരുതുന്നത്. വൈഭവ് സൂര്യവംശി ടീമിൽ തുടരുക കൂടി ചെയ്യുന്നതോടെ സഞ്ജുവിന്റെ ആവശ്യം ടീമിന് അനിവാര്യമല്ലാതാവും. അതിനിടെ റോയൽസ് സഞ്ജുവിനെ കൊടുക്കുമ്പോൾ പകരം മറ്റൊരു പ്രമുഖ താരത്തിന് അവിടേക്ക് വഴിയൊരുങ്ങും എന്നാണ് പലരും പ്രതീക്ഷിക്കുന്നത്.

ആർ അശ്വിൻ റോയൽസിലേക്കോ?

2022 മുതൽ 2024 വരെ ഐപിഎലിൽ റോയൽസിനായി കളിച്ച അശ്വിൻ കഴിഞ്ഞ ലേലത്തിന് മുമ്പ് തന്നെ ടീമിൽ നിന്ന് പുറത്തായിരുന്നു. അദ്ദേഹത്തിന് അവിടെ തിരിച്ചെത്താൻ കഴിയുമോ? എന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുടെ അഭിപ്രായത്തിൽ, അശ്വിന്റെ തിരിച്ചുവവ് നടക്കുമെന്ന് മാത്രമല്ല, സാംസണിന് പകരം ആർആർ ക്യാപ്റ്റനാകാനും അശ്വിന് സാധിക്കുമെന്നാണ് കരുതുന്നത്.

കേവലം സീനിയോറിറ്റി മാത്രമായിരിക്കില്ല ഇക്കാര്യത്തിൽ രാജസ്ഥാൻ റോയൽസ് പരിഗണിക്കുക എന്നുറപ്പുണ്ട്. അശ്വിന് നേതൃപാടവത്തിൽ അൽപ്പം പരിചയസമ്പത്തുണ്ട്. രണ്ട് സീസണുകളിൽ കിംഗ്‌സ് ഇലവൻ പഞ്ചാബിനെ (ഇപ്പോൾ പഞ്ചാബ് കിംഗ്‌സ്) നയിച്ചിരുന്നു അദ്ദേഹം. അശ്വിനെ കൊണ്ടുവരുന്നത് റോയൽസിലുണ്ടായിരുന്ന സ്‌പിന്നറുടെ വിടവ് പരിഹരിക്കുമെന്നും ആകാശ് ചോപ്ര ചൂണ്ടിക്കാണിക്കുന്നു.

മാത്രമല്ല സഞ്ജുവിന്റെ ചെന്നൈയിലെ ഭാവിയെ കുറിച്ചും ചോപ്ര സംസാരിച്ചു. സഞ്ജു സാംസൺ ചെന്നൈയിൽ എത്തിയാൽ ഒരുപരിധി വരെ ധോണി ഫ്രീയാവും, അദ്ദേഹത്തിന് വേണ്ട വിധത്തിൽ കളിക്കാൻ കഴിയും. മറുവശത്ത് ഒരു സ്‌പിന്നർ ഇല്ലാത്തതിന്റെ പേരിൽ വലയുന്ന റോയൽസിന് അശ്വിന്റെ വരവ് ഗുണമാകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Story first published: Saturday, August 9, 2025, 18:51 [IST]
Other articles published on Aug 9, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+