ശ്രീശാന്തിനെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെടുക്കും!
കൊച്ചി: ഐപിഎല്‍ കോഴ വിവാദതതിന്റെ പേരില്‍ വിലക്ക് നേരിട്ട മലയാളി താരം ശ്രീശാന്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തിരിച്ചെത്തുമോ... ആ സാധ്യത പൂര്‍ണമായും തള്ളിക്കളയാന്‍ കഴിയില്ല. കാരണം ബിസിസിഐയുടെ തലപ്പത്ത് ഇപ്പോള്‍ ഒരു മലയാളി കൂടി ഉണ്ട്.
ഐപിഎല്‍ വാതുവപ്പ് കേസില്‍ ശ്രീശാന്തിന് അനുകൂലമായാണ് കോടതി വിധി വരുന്നതെങ്കില്‍ ചിലതെല്ലാം സംഭവിക്കും എന്നാണ് തോന്നുന്നത്. ബിസിസിഐയുടെ പുതിയ വൈസ് പ്രസിഡന്റ് ടിസി മാത്യു തന്നെയാണ് ഇക്കാര്യം പറഞ്ഞത്.
കുറ്റവാളിയല്ലെന്ന് തെളിഞ്ഞാല്‍ ശ്രീശാന്തിനെ ടീമില്‍ തിരികെത്തിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നാണ് ടിസി മാത്യു പറഞ്ഞിരിക്കുന്നത്.

ശ്രീ തിരിച്ചെത്തുമോ
താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് ശ്രീശാന്ത് ആവര്‍ത്തിക്കുന്നത്. കോടതി തന്നെ കുറ്റ വിമുക്തനാക്കുമെന്നും ക്രിക്കറ്റിന്റെ ലോകത്തിലേത്ത് തനിക്ക് തിരിച്ചെത്താനാകുമെനനും ശ്രീശാന്ത് പ്രതീക്ഷിക്കുന്നു.

പുതിയ പ്രതീക്ഷ
ബിസിസിഐ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട മലയാളി ടിസി മാത്യു ശ്രീശാന്തിന് അനുകൂലമായ നിലപാടെടുക്കുന്നത് പുതിയ പ്രതീക്ഷയാണ് നല്‍കുന്നത്.

ബിസിസിഐക്ക് അനുഭാവം
ബിസിസിഐക്ക് ശ്രീശാന്തിനോട് അനുഭാവപൂര്‍ണമായ സമീപനമാണ് ഉള്ളതെന്നാണ് ടിസി മാത്യു പറയുന്നത്. അതുകൊണ്ടാണത്രെ നടപടി സസ്‌പെന്‍ഷനില്‍ മാത്രം ഒതുക്കിയത്.

വിധി മാര്‍ച്ചില്‍
ഐപിഎല്‍ വാതുവപ്പ് കേസിന്റെ വിചാരണ പൂര്‍ത്തിയായിക്കഴിഞ്ഞു. മാര്‍ച്ച് മാസത്തില്‍ തന്നെ കേസിന്റെ വിധി വരും.

കുറ്റക്കാരനല്ലെങ്കില്‍
ശ്രീശാന്ത് കുറ്റക്കാരനല്ല എന്ന് കോടതി വിധിച്ചാല്‍ വേറേയും കുറേ ചോദ്യങ്ങള്‍ ഉയരും. ആരൊക്കെയാണ് ശ്രീശാന്തിനെ ബലിയാടാക്കി രക്ഷപ്പെടാന്‍ ശ്രമിച്ചത്?
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications