ഗാംഗുലി ഇന്ത്യന്‍ ടീം മാനേജരാകുമോ?
ദില്ലി : മുന്‍ ഇന്ത്യന്‍ നായകനായ സൗരവ് ഗാംഗുലിയെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ തലപ്പത്ത് കൊണ്ടുവരണമെന്ന സുനില്‍ ഗാവസ്‌കര്‍. ഗാംഗുലി ടീം ഇന്ത്യ സപ്പോര്‍ട്ടിങ് സ്റ്റാഫിന്റെ തലപ്പത്ത് വന്നാല്‍ ഇന്ത്യക്ക് മറ്റൊരു കോച്ചിന്റെ ആവശ്യം വരില്ലെന്നും ഗാവസ്‌കര്‍ പറഞ്ഞു.
രവിശാസ്ത്രിയാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഡയറക്ടര്‍, ഹൈ പെര്‍ഫോര്‍മന്‍സ് മാനേജര്‍ സ്ഥാനങ്ങള്‍ വഹിക്കുന്നത്. ഗാംഗുലി ഇപ്പോള്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി പദവി വഹിക്കുന്നുണ്ട്.

ഗാംഗുലിക്ക് സമ്മതമാണെങ്കില്‍ ഈ ചുമതലകള്‍ ബി സി ഐ അദ്ദേഹത്തെ എല്‍പ്പിക്കണമെന്നും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ ഉത്തരവാദിത്വങ്ങള്‍ ഉള്ളതിനാല്‍ ഗാംഗുലിക്ക് പുതിയ ഉത്തവാദിത്വങ്ങള്‍ ഏറ്റെടുക്കുമോ എന്നകാര്യം കൂടി പരിഗണിക്കണമെന്നും ഗാവസ്‌കര്‍ പറഞ്ഞു.
ടീമിന്റെ ഇപ്പോഴത്തെ കോച്ച് ഡങ്കന്‍ ഫ് ളച്ചര്‍ മെയ് മാസത്തോടെ സ്ഥാനമൊഴിയുന്നതോടെ ഗാംഗുലി ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് എത്തുമെന്ന് റിപ്പോര്‍ ട്ടുകള്‍ പുറത്ത് വന്നിരുന്നു കൂടാതെ സച്ചിന്‍ ഗാംഗുലി ദ്രാവിഡ് ത്രയത്തെ ഇന്ത്യന്‍ ടീമിന്റെ ഉപദേശകരായി നിയമിക്കാന്‍ ബിസിസിഐ തീരുമാനിച്ച തായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications