വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇനിയെന്തിന് ഹാര്‍ദിക്? പകരക്കാരനെ നമ്മള്‍ കണ്ടെത്തിക്കഴിഞ്ഞു! അവന്‍ തന്നെയെന്ന് മുന്‍ താരം

ഉടന്‍ ടീമിലെടുക്കണമെന്ന് സാബ കരീം

1

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പകരക്കാരനെ ഇന്ത്യ കണ്ടെത്തിക്കഴിഞ്ഞതായി ചൂണ്ടിക്കാണിച്ചിരിക്കുകായണ് മുന്‍ വിക്കറ്റ് കീപ്പര്‍ സാബ കരീം. കഴിഞ്ഞ കുറച്ചു കാലമായി കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് ഹാര്‍ദിക് കടന്നുപോവുന്നത്. ഫിറ്റ്‌നസ് പ്രശ്‌നങ്ങളും മോശം ഫോമുമെല്ലാം അദ്ദേഹത്തെ വിടാതെ പിന്തുടരുകയാണ്.

യുഎഇയില്‍ നടന്ന കഴിഞ്ഞ ഐസിസി ടി20 ലോകകപ്പിലാണ് ഹാര്‍ദിക്കിനെ അവസാനമായി ദേശീയ ടീമിനോടൊപ്പം കണ്ടത്. പക്ഷെ പൂര്‍ണ ഫിറ്റല്ലാതിരുന്നിട്ടും അദ്ദേഹത്തെ ടീമിലെടുത്തതിനെതിരേ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നു ന്യൂസിലാന്‍ഡിനെതിരായ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ ഹാര്‍ദിക്കിനെ ഒഴിവാക്കുകയും ചെയ്തിരുന്നു. നിലവില്‍ പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള കഠിന ശ്രമത്തിലാണ് താരം. വരാനിരിക്കുന്ന സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരിലും ഹാര്‍ദിക്കിനെ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ല.

 വെങ്കടേഷ് തന്നെ പകരക്കാരന്‍

വെങ്കടേഷ് തന്നെ പകരക്കാരന്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സെന്‍സേഷനായി മാറിക്കൊണ്ടിരിക്കുന്ന മധ്യപ്രദേശില്‍ നിന്നുള്ള സീം ബൗളിങ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരാണ് ഹാര്‍ദിക്കിന്റെ പകരക്കാരനെന്നു സാബ കരീം ചൂണ്ടിക്കാട്ടി.
സമീപകാലത്തു വെങ്കടേഷ് നടത്തിയ മികച്ച പ്രകടനങ്ങള്‍ പരിശോധിച്ചാല്‍ ടീം ഇന്ത്യയില്‍ ഹാര്‍ദിക്കിന്റെ അഭാവം നികത്താന്‍ ഏറ്റവും അനുയോജ്യമായ താരം അദ്ദേഹം തന്നെയാണെന്നു മനസ്സിലാക്കാന്‍ സാധിക്കുമെന്നും കരീം പറഞ്ഞു.
കഴിഞ്ഞ ഐപിഎല്ലിന്റെ രണ്ടാംപാദത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി ഓപ്പണറായി ഇറങ്ങിയ ശേഷം നടത്തിയ മികച്ച പ്രകടനങ്ങളിലൂടെയാണ് വെങ്കടേഷ് ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. ഈ പ്രകടനം ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ദേശീയ ടീമിലേക്കു താരത്തിനു വഴി തുറക്കുകയും ചെയ്തിരുന്നു.

 വെങ്കടേഷും റുതുരാജും ടീമില്‍ വേണം

വെങ്കടേഷും റുതുരാജും ടീമില്‍ വേണം

വിജയ് ഹസാരെ ട്രോഫിയില്‍ ഇപ്പോള്‍ മധ്യപ്രദേശിനു വേണ്ടി വെങ്കടേഷും മഹാരാഷ്ട്രയ്ക്കു വേണ്ടി റുതുരാജ് ഗെയ്ക്വാദും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇരുവരെയും ദേശീയ ടീമിലെടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് സാബ കരീം.
ഇന്ത്യയുടെ ഫസ്റ്റ് ടീമില്‍ രണ്ടു പേരും ഏറെക്കുറെ എത്തിക്കഴിഞ്ഞെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നിശ്ചിത ഓവര്‍ ക്രിക്കറ്റിനെക്കുറിച്ചാണ് ഞാന്‍ പറഞ്ഞുവരുന്നത്. 2023ലെ ഏകദിന ലോകകപ്പിനു വേണ്ടി നമ്മള്‍ക്കു തയ്യാറെടുപ്പ് ആരംഭിക്കണമെങ്കില്‍ വെങ്കടേഷും റുതുരാജും കഴിയുന്നത്ര വേഗത്തില്‍ ടീമിന്റെ ഭാഗമാവണമെന്നും അദ്ദേഹം നിരീക്ഷിച്ചു.

 പരമാവധി അവസരങ്ങള്‍ നല്‍കണം

പരമാവധി അവസരങ്ങള്‍ നല്‍കണം

റുതുരാജ് ഗെയ്ക്വാദിനും വെങ്കടേഷ് അയ്യര്‍ക്കും ഇന്ത്യന്‍ ടീം കഴിയുന്നത്രയും തങ്ങളുടെ കഴിവ് പ്രദര്‍ശിപ്പിക്കുവാനുള്ള അവസരങ്ങള്‍ നല്‍കണം. ടീമിനു വ്യത്യസ്ത തരത്തിലുള്ള ഓപ്ഷനുകളാണ് രണ്ടു താരങ്ങളും നല്‍കുന്നത്. രോഹിത് ശര്‍മയും കെഎല്‍ രാഹുലും കൂടുതല്‍ കരുത്തോടെ മുന്നോട്ടു പോവുന്നതിനാല്‍ റുതുരാജിനെ ബാക്കപ്പ് ഓപ്പണറാക്കാം.
വെങ്കടേഷാവട്ടെ വിജയ് ഹസാരെ ട്രോഫിയില്‍ മധ്യപ്രദേശിനു വേണ്ടി അഞ്ച്, ആറ് പൊസിഷനുകളില്‍ ഇറങ്ങി മികച്ച ബാറ്റിങാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യയുടെ പകരക്കാരനെയാണ് നമ്മള്‍ നോക്കുന്നതെങ്കില്‍ അതു നമ്മള്‍ കണ്ടെത്തിക്കഴിഞ്ഞുവെന്നും കരീം വിശദമാക്കി.

 ദ്രാവിഡ് നിരീക്ഷിക്കുന്നുണ്ടാവും

ദ്രാവിഡ് നിരീക്ഷിക്കുന്നുണ്ടാവും

ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചായ രാഹുല്‍ ദ്രാവിഡ് രണ്ടു താരങ്ങളുടെയും പ്രകടനം നിരീക്ഷിക്കുന്നുണ്ടാവുമെന്നും 2023ലെ ലോകകപ്പിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ടാവുമെന്നും സാബ കരീം പറഞ്ഞു.
റുതുരാജ് ഗെയ്ക്വാദിനെയും വെങ്കടേഷ് അയ്യരെയും രാഹുല്‍ കുറച്ചുകാലമായി കണ്ടു കൊണ്ടിരിക്കുകയാവും. ഒരു താരമെന്ന നിലയില്‍ നേരത്തേ തയ്യാറെടുത്തിരുന്നതു പോലെ ഇപ്പോള്‍ കോച്ചെന്ന നിലയിലും രാഹുല്‍ തയ്യാറെടുക്കുന്നുണ്ടാവും. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ തനിക്കു ആവശ്യമായ 23-25 കളിക്കാരുടെ ഗ്രൂപ്പിനെക്കുറിച്ച് അദ്ദേഹത്തിനു ധാരണയുണ്ടായിരിക്കും. ലോകകപ്പുകള്‍ക്കായുള്ള തയ്യാറെടുപ്പ് രാഹുല്‍ തുടങ്ങിയിട്ടുണ്ടാവുമെന്നും കരീം കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, December 14, 2021, 14:01 [IST]
Other articles published on Dec 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X