വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിക്കു കീഴില്‍ ഞാനിറങ്ങിയാല്‍ ഇന്ത്യക്ക് മൂന്നു ലോകകപ്പുകള്‍ ഉറപ്പ്! ശ്രീ പറയുന്നു

രണ്ടു ലോകകപ്പ് വിജയങ്ങളില്‍ പങ്കാളിയായ താരമാണ് അദ്ദേഹം

ഇന്ത്യന്‍ ക്രിക്കറ്റില്‍ വമ്പന്‍ നേട്ടങ്ങളില്‍ പങ്കാളിയാവാന്‍ ഭാഗ്യം ലഭിച്ച താരമാണ് മുന്‍ ഫാസ്റ്റ് ബൗളറും മലയാളിയുമായ ശ്രീശാന്ത്. ഇന്ത്യക്കൊപ്പം രണ്ടു ലോകകപ്പ് വിജയങ്ങളില്‍ അദ്ദേഹം പങ്കാളിയായിട്ടുണ്ട്. 2007ലെ പ്രഥമ ടി20 ലോകകപ്പിന്റെ ഫൈനലില്‍ പാകിസ്താനെതിരേ ഇന്ത്യന്‍ വിജയം കുറിച്ച ക്യാച്ചെടുത്തത് ശ്രീയായിരുന്നു. പിന്നീട് 2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പില്‍ ചാംപ്യന്‍മാരായപ്പോഴും അദ്ദേഹം സംഘത്തിലുണ്ടായിരുന്നു.

കോലിയുടെ ഏറ്റവും വലിയ ദൗർബല്യം 2011 ജയിച്ചത് സച്ചിന് വേണ്ടി | *Cricket

T20 World Cup 2022: സൂപ്പര്‍ 12ല്‍ ഇന്ത്യക്കൊപ്പം ആരൊക്കെ? ചിത്രം തെളിഞ്ഞു- വിന്‍ഡീസ് വന്നേക്കുംT20 World Cup 2022: സൂപ്പര്‍ 12ല്‍ ഇന്ത്യക്കൊപ്പം ആരൊക്കെ? ചിത്രം തെളിഞ്ഞു- വിന്‍ഡീസ് വന്നേക്കും

1

പക്ഷെ അതിനു ശേഷം ഐപിഎല്ലിലെ ഒത്തുകളി വിവാദത്തിലകപ്പെട്ട് ശ്രീയുടെ കരിയര്‍ പ്രതിസന്ധിയിലാവുകയായിരുന്നു. പിന്നീട് ബിസിസിഐയുടെ വിലക്കും വന്നതോടെ അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയറും അവസാനിക്കുകയായിരുന്നു. മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു കീഴില്‍ തനിക്കു കളിക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ ഇന്ത്യ മൂന്നു ലോകകപ്പുകളെങ്കിലും നേടുമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ശ്രീശാന്ത്. ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

2

വിരാട് കോലിക്കു കീഴില്‍ ഇന്ത്യക്കു ഐസിസി ടൂര്‍ണമെന്റുകളിലൊന്നും വിജയിക്കാനായിട്ടില്ല. കോലിയുടെ ഏറ്റവും വലിയ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നതും ഇതു തന്നെയാണ്. അവസാനമായി കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ ടി20 ലോകകപ്പിലായിരുന്നു കോലിക്കു കീഴില്‍ ഇന്ത്യ അവസാനമായി ഇറങ്ങിയത്. എന്നാല്‍ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ ഇന്ത്യ തോറ്റു പുറത്താവുകയായിരുന്നു.

IND vs ENG: രോഹിത്തിന് ഹാര്‍ദിക്കിനോടു അസൂയ! ഇല്ലെങ്കില്‍ ഇങ്ങനെ ചെയ്യുമോ? വിമര്‍ശനം

3

അതിനു മുമ്പ് 2017ലെ ചാംപ്യന്‍സ് ട്രോഫിയുടെ ഫൈനലിലും 2019ലെ ഏകദിന ലോകകപ്പിന്റെ സെമിയിലും കോലി നയിച്ച ഇന്ത്യ പരാജയപ്പെട്ടിരുന്നു. കൂടാതെ 2021ലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലും ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു.

4

2015, 2019, 2021 ലോകകപ്പുകളില്‍ വിരാട് കോലിക്കു കീഴില്‍ താന്‍ കളിക്കാനിറങ്ങിയിരുന്നെങ്കില്‍ ഇന്ത്യ ജേതാക്കളാവുമായിരുന്നുവെന്നാണ് ശ്രീശാന്ത് അഭിപ്രായപ്പെട്ടിരിക്കുന്നത്.
2011ലെ ലോകകപ്പില്‍ മുംബൈയിലെ വാംഖഡെയില്‍ വച്ച് ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറിനൊപ്പം ലോകകപ്പ് വിജയത്തില്‍ പങ്കാളിയായപ്പോഴുള്ള അനുഭവങ്ങളുമ ശ്രീ പങ്കുവച്ചു. സച്ചിനു വേണ്ടിയാണ് ഞങ്ങള്‍ അന്നു ലോകകപ്പ് നേടിയതെന്നും ഫൈനലിനു ശേഷം ലോകകപ്പെന്ന സ്വപ്‌നം യാഥാര്‍ഥമായപ്പോള്‍ സച്ചിന്‍ വികാരധീനനായിരുന്നുവെന്നും ശ്രീ പറയുന്നു.

IND vs WI: ധവാന്റെ ടീം ഇന്ത്യക്കു മുന്നില്‍ വിന്‍ഡീസ് വിറയ്ക്കും! കാരണങ്ങളറിയാം

5

ബാറ്റര്‍മാരുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന യോര്‍ക്കറുകളെറിയാന്‍ മിടുക്കനായിരുന്നു ശ്രീശാന്ത്. ഇതിന്റെ രഹസ്യത്തെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. കളിക്കുമ്പോള്‍ അതു നമ്മള്‍ ഭാവനയില്‍ കാണേണ്ടത് വളരെ പ്രധാനമാണ്. ചെറിയ ഭാഗങ്ങള്‍ വലിയ വ്യത്യാസമുണ്ടാക്കാന്‍ പോവുന്നില്ല. പകരം ഇത്തരം തന്ത്രങ്ങള്‍ പഠിക്കുന്നതാണ് നല്ലത്. ടെന്നീസ് ബോളുകള്‍ കൊണ്ട് എങ്ങനെയാണ് യോര്‍ക്കറുകള്‍ എറിയേണ്ടതെന്നു എന്റെ കോച്ച് പഠിപ്പിച്ചു തന്നിരുന്നു.

6

പ്രാക്ടീസ് ഒരാളെ പെര്‍ഫെക്ടാക്കി മാറ്റും. ഒരു കാര്യവും ബുദ്ധിമുട്ടാണെന്നു ചിന്തിക്കരുത്. നിങ്ങള്‍ ജസ്പ്രീത് ബുംറയോടു ചോദിച്ചാലും എളുപ്പണാമെന്നു തന്നെയായിരിക്കും അദ്ദേഹത്തിന്റെയും മറുപടിയെന്നും ശ്രീ വിശദമാക്കി. ഇന്ത്യക്കു വേണ്ടി 27 ടെസ്റ്റുകളില്‍ നിന്നും 87 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.

Story first published: Tuesday, July 19, 2022, 15:03 [IST]
Other articles published on Jul 19, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X