വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീമില്‍ നിന്ന് എന്നെ പുറത്താക്കി, ഇല്ലെങ്കില്‍ 10,000ത്തിന് മുകളില്‍ റണ്‍സ് ഉറപ്പെന്ന് വീരു

ടെസ്റ്റില്‍ അഞ്ചാമത്തെ മികച്ച സ്‌കോററാണ് താരം

ഇന്ത്യന്‍ ക്രിക്കറ്റിനു ബാറ്റിങില്‍ ഒരു സൂപ്പര്‍ ഹീറോയെ ചൂണ്ടിക്കാണിക്കാനായാല്‍ അതു തീര്‍ച്ചയായും മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗായിരിക്കും. കാരണം കാണികളെ രസിപ്പിക്കുന്നതില്‍ ഹരം കണ്ടെത്തിയ, റെക്കോര്‍ഡുകള്‍ വകവയ്ക്കാതെ അടിച്ചുതകര്‍ത്തിരുന്ന ബാറ്ററായിരുന്നു വീരു. അദ്ദേഹത്തിനു ക്രിക്കറ്റിനു വ്യത്യസ്ത ഫോര്‍മാറ്റുകളില്ലായിരുന്നു. ഏതു ഫോര്‍മാറ്റും ഒരുപോലെ കണക്കാക്കിയിരുന്ന അപൂര്‍വ്വ താരങ്ങളിലൊരാളായിരുന്നു സെവാഗ്.

1

ടി20യിലും ടെസ്റ്റിലും അദ്ദേഹത്തിനു ഒരൊറ്റ ബാറ്റിങ് ശൈലി മാത്രമേയുണ്ടായിരുന്നുള്ളൂ. ഈ കാരണത്താല്‍ തന്നെയാണ് വീരു ഇന്നും ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നത്. ടെസ്റ്റില്‍ ഇന്ത്യയുടെ അഞ്ചാമത്തെ റണ്‍വേട്ടക്കാരനാണ് സെവാഗ്. 8,503 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. റെഡ്‌ബോള്‍ ക്രിക്കറ്റില്‍ എന്തുകൊണ്ടാണ് തനിക്കു 10,000 റണ്‍സ് തികയ്ക്കാന്‍ സാധിക്കാതെ പോയതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് വീരു.

2

2001ലായിരുന്നു വീരേന്ദര്‍ സെവാഗ് ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ അരങ്ങേറിയത്. ബ്ലംഫൊണ്ടെയ്‌നില്‍ സൗത്താഫ്രിക്കയുമായുള്ള കന്നി ടെസ്റ്റില്‍ സെഞ്ച്വറിയോടെ അദ്ദേഹം വരവറിയിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ഏകദിന, ടെസ്റ്റ് ടീമുകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന സെവാഗിനു പിന്നീട് കരിയറില്‍ മോശം സമയത്തിലൂടെ കടന്നുപോവേണ്ടതായി വന്നിട്ടുണ്ട്. വൈസ് ക്യാപ്റ്റന്‍ കൂടിയായിരിക്കെ ബാറ്റിങിലെ ഫോമില്ലായ്മ കാരണം ആദ്യം ഏകദിന ടീമില്‍ നിന്നും പിന്നീട് ടെസ്റ്റ് ടീമില്‍ നിന്നും സെവാഗ് ഒഴിവാക്കപ്പെട്ടിരുന്നു.

3

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഭാഗമല്ലെന്നു പെട്ടെന്നു ഞാന്‍ തിരിച്ചറിഞ്ഞപ്പോള്‍ അതു ഏറെ വേദനിപ്പിച്ചയായി വീരേന്ദര്‍ സെവാഗ് പറയുന്നു. ആ കാലയളവില്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടില്ലായിരുന്നെങ്കില്‍ ടെസ്റ്റില്‍ 10,000ത്തിനു മുകളില്‍ റണ്‍സ് താന്‍ നേടുമായിരുന്നുവെന്നും സ്‌പോര്‍ട്‌സ് 18 ചാനലിലെ ഹോം ഓഫ് ഹീറോസെന്ന ഷോയില്‍ സെവാഗ് വിശദമാക്കി.

4

രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്യാപ്റ്റനായിരിക്കെയാണ് വീരേന്ദര്‍ സെവാഗ് ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടത്. 2007 ജനുവരിയിലാണ് അദ്ദേഹം തന്റെ 52ാം ടെസ്റ്റ് കളിക്കുന്നത്. എന്നാല്‍ അടുത്ത ടെസ്റ്റില്‍ കളിക്കാന്‍ ഒരു വര്‍ഷത്തോളം സെവാഗിനു കാത്തിരിക്കേണ്ടതായി വന്നു. 2006-07ലെ സൗത്താഫ്രിക്കന്‍ പര്യടനത്തിലെ മോശം പ്രകടനമാണ് അദ്ദേഹത്തിനു ടീമിലെ സ്ഥാനം നഷ്ടപ്പെടുത്തിയത്.
ടീമിന്റെ ഭാഗമല്ലാതിരുന്ന സമയത്ത് ഫോം വീണ്ടെടുക്കാന്‍ സെവാഗ് രഞ്ജി ട്രോഫിയില്‍ കളിച്ചരുന്നു. പക്ഷെ അദ്ദേഹം അവിടെയും നിരാശപ്പെടുത്തി. ഡല്‍ഹിക്കായി അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നും 66 റണ്‍സ് മാത്രമേ വീരു സ്‌കോര്‍ ചെയ്തുള്ളൂ.

5

ദേശീയ ടീമിലെ ഈ അവണനയെ തുടര്‍ന്നു വിരമിക്കാന്‍ പോലും താന്‍ മുതിര്‍ന്നതായും എന്നാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഉപദേശത്തെ തുടര്‍ന്നു ഇതു വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്നും വീരേന്ദര്‍ സെവാഗ് പറയുന്നു.
2007 ഡിസംബറിലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനു തൊട്ടുമുമ്പാണ് സെലക്ടര്‍മാര്‍ സെവാഗിനെ ദേശീയ ടീമിലേക്കു തിരിച്ചുവിളിച്ചത്. ആദ്യം പ്രഖ്യാപിച്ച ഇന്ത്യയുടെ 24 അംഗ സാധ്യതാ ലിസ്റ്റില്‍ അദ്ദേഹമില്ലായിരുന്നു. എന്നാല്‍ സ്‌ക്വാഡിലുണ്ടായിരുന്ന ഓപ്പണര്‍ ഗൗതം ഗംഭീറിനു തോളിലെ പരിക്കു കാരണം മൂന്നാഴ്ച വിശ്രമം ആവശ്യമായി വന്നതോടെ പകരക്കാരനായി സെവാഗിനെ ടീമിലേക്കു വിളിക്കുകയായിരുന്നു.

6

രണ്ടാം വരവിലാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പല ഇന്നിങ്‌സുകളും കണ്ടത്. 2008ല്‍ ചെന്നൈ ടെസ്റ്റില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ കരിയര്‍ ബെസ്റ്റ് സ്‌കോറായ 318 റണ്‍സ് അദ്ദേഹം നേടിയിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റില്‍ 293 റണ്‍സും വീരു അടിച്ചെടുത്തു. 2010 ഫെബ്രുവരിയില്‍ ഐസിസിയുടെ ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങില്‍ അദ്ദേഹം ഒന്നാംസ്ഥാനത്തിന് അവകാശിയാവുന്നതും കണ്ടു. സൗത്താഫ്രിക്കയ്‌ക്കെതിരേ കൊല്‍ക്കത്ത (165 റണ്‍സ്), നാഗ്പൂര്‍ (109) എന്നീവിടങ്ങളിലായി നടന്ന തുടര്‍ച്ചയായ രണ്ടു ടെസ്റ്റുകളിലെ സെഞ്ച്വറി നേട്ടമാണ് വീരുവിനെ ഇതിനു സഹായിച്ചത്.

Story first published: Wednesday, May 25, 2022, 16:49 [IST]
Other articles published on May 25, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X