വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20 ലോകകപ്പില്‍ നടരാജന്‍ ഇന്ത്യന്‍ ടീമിലുണ്ടാവും, പക്ഷെ ഒരു കണ്ടീഷന്‍!- കോലി പറയുന്നു

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ പേസര്‍ കസറിയിരുന്നു

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ കണ്ടെത്തലായി മാറിയിരിക്കുകയാണ് ഇടംകൈയന്‍ പേസര്‍ ടി നടരാജന്‍. ആദ്യം നെറ്റ് ബൗളര്‍മാരുടെ സംഘത്തിലുള്‍പ്പെടിരുന്ന അദ്ദേഹം പിന്നീട് പരിക്കേറ്റ് പിന്‍മാറിയ വരുണ്‍ ചക്രവര്‍ത്തിക്കു പകരം ഇന്ത്യന്‍ ടീമിലെത്തുകയായിരുന്നു. ഈ പര്യടനത്തില്‍ ഏകദിനത്തിലും ടി20യിലും ഇന്ത്യക്കു വേണ്ടി അരങ്ങേറിയ നടരാജന്‍ മികച്ച ബൗളിങ് പ്രകടനത്തിലൂടെ ഏവരുടെയും പ്രശംസാപാത്രമായി മാറിയിരുന്നു.

IND vs AUS: താരങ്ങളുടെ റേറ്റിങ്- ടോപ് ഫൈവില്‍ ഇന്ത്യയുടെ മൂന്നു പേര്‍IND vs AUS: താരങ്ങളുടെ റേറ്റിങ്- ടോപ് ഫൈവില്‍ ഇന്ത്യയുടെ മൂന്നു പേര്‍

IND vs AUS: ഇതെങ്ങനെ ശരിയാവും? 15 സെക്കന്റിനുള്ളില്‍ റീപ്ലേ വന്നു- വിമര്‍ശിച്ച് കോലിIND vs AUS: ഇതെങ്ങനെ ശരിയാവും? 15 സെക്കന്റിനുള്ളില്‍ റീപ്ലേ വന്നു- വിമര്‍ശിച്ച് കോലി

ഈ പ്രകടനത്തോടെ അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ടീമിലും നടരാജന്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞുവെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ഇതേക്കുറിച്ച് ചില സൂചനകളും നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഓസീസിനെതിരായ ടി20 പരമ്പരയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

നടരാജനു പ്രശംസ

നടരാജനു പ്രശംസ

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഇന്ത്യന്‍ പേസാക്രമണത്തിന്റെ കുന്തമുനയായി മാറിയ നാടരാജനെ കോലി വാനോളം പുകഴ്ത്തി. ബുംറ, ഷമി എന്നിവര്‍ ഇല്ലാതിരുന്നിട്ടും ഈ കുറവ് നികത്താന്‍ നടരാജന് സാധിച്ചു. നടരാജന്‍ ഇതിനു പ്രത്യേക അഭിനന്ദനം തന്നെ അര്‍ഹിക്കുന്നു.
സമ്മര്‍ദ്ദഘട്ടത്തില്‍, അതിനെ സമര്‍ഥമായി നേരിട്ട് ടീമിനു വേണ്ടി പെര്‍ഫോം ചെയ്ത താരമാണ് നടരാജന്‍. അന്താരാഷ്ട്ര തലത്തില്‍ തന്റെ ആദ്യത്തെ പരമ്പരയാണ് താരം കളിച്ചതെന്നു കൂടി പരിഗണിക്കുമ്പോള്‍ ഈ പ്രകടനം അവിസ്മരണീയമാണെന്നു കോലി അഭിപ്രായപ്പെട്ടു.

ടി20 ലോകകകപ്പ് ടീം

ടി20 ലോകകകപ്പ് ടീം

വളരെ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന, കഠിനാധ്വാനം ചെയ്യുന്ന ഒപ്പം ഏറെ താഴ്മയുള്ള താരം കൂടിയാണ് നടരാജന്‍. ഭാവിയിലും മികച്ച പ്രകടനം നടത്താന്‍ കഴിയട്ടെയെന്നു അദ്ദേഹത്തിന് എല്ലാ വിധ ആശംസകളും നേരുകയാണ്. ഇടംകൈയന്‍ ബൗളര്‍ ടീമിലുള്ളത് കളിക്കളത്തില്‍ എല്ലായ്‌പ്പോഴും മുതല്‍ക്കൂട്ടാണ്.
നടരാജന് സ്ഥിരതയാര്‍ന്ന പ്രകടനം തുടരാന്‍ സാധിക്കുകയാണെങ്കില്‍ അതു അടുത്ത വര്‍ഷം നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യയെ സംബന്ധിച്ചു മഹത്തായ കാര്യമായിരിക്കുമെന്ന് കോലി വ്യക്തമാക്കി. സ്ഥിരത പുലര്‍ത്താനായാല്‍ നടരാജന്‍ തീര്‍ച്ചയായും ടീമിലുണ്ടാവുമെന്നാണ് ഇന്ത്യന്‍ നായകന്റെ വാക്കുകള്‍ നല്‍കുന്ന സൂചന.

ഗംഭീര അരങ്ങേറ്റം

ഗംഭീര അരങ്ങേറ്റം

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ മൂന്നു മല്‍സരങ്ങളില്‍ നിന്നായി ആറു വിക്കറ്റുകള്‍ നടരാജന്‍ കൊയ്തിരുന്നു. പരമ്പരയില്‍ കൂടുതല്‍ വിക്കറ്റുകളെടുത്ത ബൗളറും അദ്ദേഹം തന്നെയായിരുന്നു. മൂന്നാം ടി20ക്കു ശേഷം ഹാര്‍ദിക് പാണ്ഡ്യ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയപ്പോള്‍ അത് സമ്മാനിച്ചത് നടരാജനായിരുന്നു. ഇത് അദ്ദേഹമാണ് അര്‍ഹിക്കുന്നതെന്നും ഹാര്‍ദിക് പറഞ്ഞിരുന്നു.
മികച്ചൊരു ഇടംകൈയന്‍ പേസ് ബൗളര്‍ക്കു വേണ്ടിയുള്ള ഇന്ത്യയുടെ കാത്തിരിപ്പ് കൂടിയാണ് നടരാജന്റെ വരവോടെ അവസാനിച്ചിരിക്കുന്നതെന്നു പറയാം. ഇതേ ഫോമില്‍ തുടര്‍ന്നും പന്തെറിയാനായാല്‍ ഇന്ത്യന്‍ ബൗളിങിലെ പുതിയ തുറുപ്പുചീട്ടായി അദ്ദേഹം മാറുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

Story first published: Wednesday, December 9, 2020, 15:51 [IST]
Other articles published on Dec 9, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X