ധോണി പറഞ്ഞാല്‍ ഇശാന്ത് ചാടും, അത് 24ാംനിലയില്‍ നിന്നാണെങ്കിലും
മുംബൈ: ധോണി പറഞ്ഞാല്‍ എന്തും ചെയ്യുമെന്ന് പേസ് ബൗളര്‍ ഇശാന്ത് ശര്‍മ്മ. ധോണി പറഞ്ഞാല്‍ 24ാം നിലയില്‍ നിന്നും ചാടാനും തയ്യാറാണെന്ന് ഇശാന്ത് ശര്‍മ.
പരുക്ക് മൂലം ലോകകപ്പില്‍ നിന്നും പിന്‍മാറിയപ്പോള്‍ താന്‍ ശരിക്കും തകര്‍ന്നു പോയിരുന്നു. എന്നാല്‍ ധോണിയാണ് ആ സമയത്ത് തനിക്ക് ധൈര്യം പകര്‍ന്നതെന്നും ഇശാന്ത് പറഞ്ഞു. ഇങ്ങനെയുള്ള ഒരു നായകന്‍ പറഞ്ഞാല്‍ രണ്ടാമത് ഒന്ന് ആലോചിക്കാതെ അത് ചെയ്യാന്‍ താന്‍ തയ്യാറാണെന്നും ഇശാന്ത് പറഞ്ഞു.

ഐ പി എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ് ഇശാന്ത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഇത്തവണ നല്ല സാധ്യതയുണ്ടെന്നും ബൗളിംഗാണ് ടീമിന്റെ കരുത്തെന്നും ഇശാന്ത് പറഞ്ഞു.
ലോകോത്തര ബൗളര്‍മാരുടെ സംഘമാണ് സണ്‍റൈസേഴ്‌സ്. ട്രെന്റ് ബോള്‍ട്ട്, പ്രവീണ്‍ കുമാര്‍, സ്‌റ്റെയ്ന്‍, ഭുവനേശ്വര്‍കുമാര്‍ എന്നിവരുള്‍പ്പെടുന്ന ടീം ഏത് ബാറ്റിംഗ് നിരയെയും വിറപ്പിക്കാന്‍ സാധിക്കുന്നവരാണെന്നും ഇശാന്ത് പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications