വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റില്‍ സിക്‌സുകള്‍ മാത്രമായിരുന്നെങ്കിലോ? പ്ലേയിങ് 11ല്‍ ആരൊക്കെ ഉള്‍പ്പെടും? കോലിയില്ല

ക്രിക്കറ്റില്‍ സിക്‌സും ഫോറും മാത്രമായിരുന്നെങ്കില്‍ മത്സരം എത്രത്തോളം ആവേശകരമായിരിക്കും. സിംഗിളുകളോ ഡബിളുകളോ ഫോറോ ഇല്ലാതെ പടുകൂറ്റന്‍ സിക്‌സുകള്‍ മാത്രമാവുമ്പോള്‍ വെടിക്കെട്ട് ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നവര്‍ക്ക് അത് വലിയ ആഘോഷമാവും. ക്രിക്കറ്റ് ഫോര്‍മാറ്റ് ഇങ്ങനെയായിരുന്നെങ്കില്‍ മികച്ച പ്ലേയിങ് 11 തിരഞ്ഞെടുത്താല്‍ ആരൊക്കെയാവും ടീമില്‍ ഇടം പിടിക്കുക? പരിശോധിക്കാം.


രോഹിത് ശര്‍മ-ക്രിസ് ഗെയ്ല്‍

രോഹിത് ശര്‍മ-ക്രിസ് ഗെയ്ല്‍

ഇന്ത്യയുടെ രോഹിത് ശര്‍മയും വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്‌ലുമാണ് ടീമിലെ ഓപ്പണര്‍മാര്‍. വലത്-ഇടത് കൂട്ടുകെട്ടിനോടൊപ്പം ഇരുവരും അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ളവരാണ്. സിക്‌സുകള്‍ അടിക്കാനുള്ള രോഹിതിന്റെ മികവ് അദ്ദേഹത്തെ ഹിറ്റ്മാനാക്കിയപ്പോള്‍ യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ കൂടുതലും സിക്‌സുകളെയും ബൗണ്ടറികളെയും ഇഷ്ടപ്പെടുന്ന താരമാണ്. ഇരുവരും തമ്മിലുള്ള ഓപ്പണിങ് കൂട്ടുകെട്ട് കാണാന്‍ ആരാധകര്‍ക്കും ആഗ്രഹം ഉണ്ടാവും.

ഡിവില്ലിയേഴ്‌സ്,പൊള്ളാര്‍ഡ്,ധോണി

ഡിവില്ലിയേഴ്‌സ്,പൊള്ളാര്‍ഡ്,ധോണി

ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സാണ് മൂന്നാമന്‍. മിസ്റ്റര്‍ 360 ഡിഗ്രിയെന്ന് ക്രിക്കറ്റ് ലോകം വാഴ്ത്തുന്ന ഡിവില്ലിയേഴ്‌സ് മൈതാനത്തിന്റെ ഏത് വശത്തേക്കും ഷോട്ട് പായിക്കുന്നവനാണ്. വെസ്റ്റ് ഇന്‍ഡീസിന്റെ പരിമിത ഓവര്‍ നായകന്‍ കീറോണ്‍ പൊള്ളാര്‍ഡാണ് നാലാമന്‍. നിലയുറപ്പിച്ചാല്‍ അപകടകാരിയായി മാറുന്ന താരമാണ് അദ്ദേഹം. മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയാണ് ടീമിന്റെ നായകനും വിക്കറ്റ് കീപ്പറും. ഒരു കാലത്ത് ഇന്ത്യയുടെ മധ്യനിരയില്‍ വെടിക്കെട്ട് പ്രകടനമാണ് ധോണി നടത്തിയിരുന്നത്.

ഷാഹിദ് അഫ്രീദി,ആന്‍ഡ്രേ റസല്‍,പാറ്റ് കമ്മിന്‍സ്

ഷാഹിദ് അഫ്രീദി,ആന്‍ഡ്രേ റസല്‍,പാറ്റ് കമ്മിന്‍സ്

മുന്‍ പാകിസ്താന്‍ നായകനും വെടിക്കെട്ട് ഓള്‍റൗണ്ടറുമായിരുന്ന ഷാഹിദ് അഫ്രീദിയാണ് ടീമിലെ ആറാമന്‍. ടോപ് ഓഡറിലും മധ്യനിരയിലും അഫ്രീദി ഒരു കാലഘട്ടത്തില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് നടത്തിയിരുന്നത്. വെസ്റ്റ് ഇന്‍ഡീസിന്റെ ആന്‍ഡ്രേ റസലാണ് ഏഴാമന്‍. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ടീമുകളുടെ പ്രിയപ്പെട്ട താരമാണ് റസല്‍. ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സാണ് എട്ടാമന്‍. തുടര്‍ച്ചയായി 140ന് മുകളില്‍ പന്തെറിയാന്‍ കെല്‍പ്പുള്ള താരത്തിന് ഭേദപ്പെട്ട ബാറ്റിങ്ങും കാഴ്ചവെക്കാന്‍ കരുത്തുണ്ട്.

ക്രിസ് മോറിസ്,ജോഫ്രാ ആര്‍ച്ചര്‍,റാഷിദ് ഖാന്‍

ക്രിസ് മോറിസ്,ജോഫ്രാ ആര്‍ച്ചര്‍,റാഷിദ് ഖാന്‍

ദക്ഷിണാഫ്രിക്കന്‍ പേസര്‍ ക്രിസ് മോറിസാണ് ടീമിലെ ഒമ്പതാമന്‍. വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് ഐപിഎല്ലിലടക്കം തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ മോറിസിന് സാധിക്കുന്നുണ്ട്. ഇംഗ്ലണ്ട് പേസര്‍ ജോഫ്രാ ആര്‍ച്ചറാണ് 10ാമന്‍. നിര്‍ണ്ണായക റണ്‍സുകള്‍ വാലറ്റത്ത് നല്‍കാന്‍ ആര്‍ച്ചര്‍ക്ക് സാധിക്കും. 11ാമന്‍ അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനാണ്. മികച്ച സ്പിന്നിനൊപ്പം ബാറ്റുകൊണ്ടും ഭേദപ്പെട്ട പ്രകടനം നടത്താന്‍ റാഷിദ് ഖാനാവും.

Story first published: Monday, June 7, 2021, 17:14 [IST]
Other articles published on Jun 7, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X